×
login
യോഗിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് വീണ്ടും; സമാജ് വാദി റിബല്‍ നേതാവ് നിതിന്‍ അഗര്‍വാളിനെ ഡപ്യൂട്ടി സ്പീക്കറാക്കി

സമാജ് വാദി പാര്‍ട്ടിയുയെ റിബല്‍ നേതാവ് നിതിന്‍ അഗര്‍വാളിനെ ഡപ്യൂട്ടി സ്പീക്കറാക്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്.304 വോട്ടുകള്‍ ബിജെപി പിന്തുണയുള്ള നിതിന്‍ അഗര്‍വാള്‍ നേടി ഡപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഡപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട നിതിന്‍ അഗര്‍വാളും

ലഖ്‌നോ: സമാജ് വാദി പാര്‍ട്ടിയുയെ റിബല്‍ നേതാവ് നിതിന്‍ അഗര്‍വാളിനെ ഡപ്യൂട്ടി സ്പീക്കറാക്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്.

നിതിന്‍ അഗര്‍വാളിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിന് ബിജെപി പൂര്‍ണ്ണ പിന്തുണ നല്‍കി. ആകെ 364 പേരാണ് വോട്ടെടുപ്പിനുണ്ടായത്. അതില്‍ 304 വോട്ടുകള്‍ ബിജെപി പിന്തുണയുള്ള നിതിന്‍ അഗര്‍വാള്‍ നേടി ഡപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു.. സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര വര്‍മ്മയ്ക്ക് 60 വോട്ടുകള്‍ കിട്ടി. കോണ്‍ഗ്രസ് വിട്ടുനിന്നു.

സമാജ് വാദിയുടെ ഹര്‍ദോയി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ നിതിന്‍ അഗര്‍വാള്‍ 2019 മുതല്‍ സമാജ് വാദിയുമായി അകന്ന് കഴിയുകയാണ്. യോഗി ആദിത്യനാഥിനൊപ്പം എത്തിയാണ് നിതിന്‍ അഗര്‍വാള്‍ ഞായറാഴ്ച നാമനിര്‍ദേശം നല്‍കിയത്. സ്പീക്കര്‍ ഈ നാമനിര്‍ദേശപത്രിക അംഗീകരിച്ചു. അതേ സമയം നിതിന്‍ അഗര്‍വാളിന്റെ നാമനിര്‍ദേശം തള്ളണമെന്ന സമാജ് വാദി പാര്‍ട്ടിയുടെ അപേക്ഷ സ്പീക്കര്‍ തള്ളി. നിതിന്‍ അഗര്‍വാളിനെ ഒരു കോണ്‍ഗ്രസ് എംഎല്‍എയും ഒരു ബിഎസ്പി എംഎല്‍എയും പിന്തുണച്ചു.

ബിജെപി നീക്കം ജനാധിപത്യപരമല്ലെന്ന സമാജ് വാദി പാര്‍ട്ടിയുടെ വിമര്‍ശനം ബിജെപി നേതാക്കള്‍ തള്ളി. എപ്പോഴും ഏറ്റവും വലിയ പ്രതിപക്ഷപാര്‍ട്ടിയാണ് എതിരില്ലാതെ ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാറുള്ളതെന്നായിരുന്നു ബിജെപി വിശദീകരണം. ബിജെപി പാര്‍ലമെന്റ് കാര്യ പാരമ്പര്യങ്ങളെ ബഹുമാനിക്കുന്ന പാര്‍ട്ടിയാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. നിതിന്‍ അഗര്‍വാളിന്‍റെ അച്ഛന്‍ നരേഷ് അഗര്‍വാള്‍ 2019 ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയിലേക്ക് കൂറുമാറിയ നേതാവാണ്.

403 അംഗ ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍ ബിജെപിയ്ക്ക് 312 അംഗങ്ങളാണ് ഉള്ളത്. സമാജ് വാദി പാര്‍ട്ടിക്ക് 47ഉം ബിഎസ്പിയ്ക്ക് 19ഉം അപ്‌നാദളിന് 9ഉം സീറ്റുകള്‍ ഉണ്ട്. കോണ്‍ഗ്രസിനാകട്ടെ ആകെയുള്ളത് ഏഴ് സീറ്റുകള്‍ മാത്രമാണ്.

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.