×
login
ആള്‍ക്കൂട്ടങ്ങളെ ഇളക്കിമറിച്ച് മോദി-യോഗി പ്രഭാവം; കുറഞ്ഞ പോളിംഗ് നിരക്ക് ബിജെപിക്ക് അനുകൂലതരംഗമുണ്ടാക്കുമെന്ന് പ്രതീക്ഷ

ഹിമാചല്‍പ്രദേശില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കൂട്ടത്തെ ഇക്കുറി ഇളക്കമറിച്ച് നേതാക്കള്‍ മോദിയും യോഗിയും തന്നെ. ബിജെപിയുടെ താരപ്രചാരകര്‍ ഇവര്‍ രണ്ടുപേരുമായിരുന്നു. 95 ശതമാനം ഹിന്ദു വോട്ടര്‍മാരുള്ള ഹിമാചല്‍ എന്ന കുന്നുകളുടെ സംസ്ഥാനം ബിജെപിയെ പിന്തുണയ്ക്കുമോ?

ന്യൂദല്‍ഹി: ഹിമാചല്‍പ്രദേശില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കൂട്ടത്തെ ഇക്കുറി ഇളക്കമറിച്ച് നേതാക്കള്‍ മോദിയും യോഗിയും തന്നെ. ബിജെപിയുടെ താരപ്രചാരകര്‍ ഇവര്‍ രണ്ടുപേരുമായിരുന്നു. 95 ശതമാനം ഹിന്ദു വോട്ടര്‍മാരുള്ള ഹിമാചല്‍ എന്ന കുന്നുകളുടെ സംസ്ഥാനം ബിജെപിയെ പിന്തുണയ്ക്കുമോ? 66 ശതമാനം എന്ന കുറഞ്ഞ പോളിംഗ് നിരക്ക് ബിജെപിക്ക് അനുകൂലതരംഗമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

68 നിയമസഭാമണ്ഡലങ്ങളിലായി 412 സ്ഥാനാര്‍ത്ഥികളുടെ ഭാഗധേയമാണ് നിര്‍ണ്ണയിക്കാന്‍ പോകുന്നത്. ഡിസംബര്‍ എട്ടിനാണ് വിധി അറിയുക.  ശനിയാഴ്ച നടന്ന വോട്ടെടുപ്പില്‍ ഏകദേശം 66 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. മോദി പല റൗണ്ടുകള്‍ ഹിമാചലില്‍ എത്തി. വികസനത്തിനും ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിനും വേണ്ടിയാണ് മോദി വോട്ട് തേടിയത്.  

യോഗി മൂന്ന് റൗണ്ട് പ്രചരണത്തിന്‍റെ ഭാഗമായി എട്ട് ജില്ലകള്‍ ചുറ്റിയടിച്ചു. മാണ്ടി, ഉന, കുളു, ഷിംല, കംഗ്ര, ബിലാസ്പൂര്‍, ഹമിര്‍പൂര്‍ , സോളന്‍ എന്നിവിടങ്ങളിലാണ് യോഗി ഓടിയെത്തിയത്.  ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍, രാമക്ഷേത്രം, ഇന്തോ-പാക് യുദ്ധം എന്നിവയായിരുന്നു വിഷയം. കോണ്‍ഗ്രസിന്‍റെ കുടുംബരാഷ്ട്രീയവും പരിഹാസവിഷയമാക്കി.  


സൗജന്യ വൈദ്യുതി, സ്ത്രീകള്‍ക്ക് പ്രതിമാസം 1500 രൂപ യുവാക്കള്‍ക്ക് തൊഴില്‍ എന്നീ വിശ്വസനീയമല്ലാത്ത വാഗ്ദാനങ്ങളായിരുന്നു കോണ്‍ഗ്രസ് ചൊരിഞ്ഞത്. ഇതിനിടെ കോണ്‍ഗ്രസില‍് നിന്നും ഒട്ടേറെ നേതാക്കള്‍ ബിജെപി പാളയത്തില്‍ എത്തിയതും കോണ്‍ഗ്രസിന്‍റെ മനോവീര്യം തകര്‍ത്തു. ഭരണം പിടിക്കുക എന്ന് വീരവാദം മുഴക്കി വന്നെങ്കിലം ഒരു അക്കൗണ്ട് തുറന്നാല്‍ മതിയെന്നേ ഇപ്പോള്‍ കെജ്രിവാളിന്‍റെ ആം ആദ്മിക്കുള്ളൂ. 

 

 

 

  comment

  LATEST NEWS


  ഖുറാന്‍ പറയുന്നത് ആണിന് രണ്ടു പെണ്ണിന്റേതിന് തുല്യമായി ഓഹരി; തുല്യ സ്വത്തവകാശം അംഗീകരിക്കില്ല; കുടുംബശ്രീ പ്രതിജ്ഞക്കെതിരേ സമസ്ത


  ഒരു നില കയറാന്‍ സാധിക്കുന്നില്ല; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കാന്‍ 25.50 ലക്ഷം രൂപ; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കുന്നത് ആദ്യമായി


  വിഴിഞ്ഞം വികസനത്തിന്റെ കവാടം; ആവശ്യം ന്യായം, സമരം അന്യായം


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.