×
login
രക്ഷാബന്ധന്‍‍; സ്ത്രീകള്‍ക്ക് യോഗി സര്‍ക്കാരിന്റെ സമ്മാനം; രണ്ടു ദിവസം സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്ര പ്രഖ്യാപിച്ചു

സ്ത്രീകളുടെയും സുരക്ഷിത യാത്രയ്ക്കായി ഉത്തര്‍പ്രദേശ് സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകളില്‍ സൗജന്യ യാത്രാ സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി യോഗി ട്വീറ്റ് ചെയ്തു

ലഖ്‌നൗ: രക്ഷാബന്ധനോടനുബന്ധിച്ച് സ്ത്രീകള്‍ക്ക് സമ്മാനവുമായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. രണ്ടു ദിവസം സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്രയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.  ഓഗസ്റ്റ് 10 അര്‍ദ്ധരാത്രി മുതല്‍ ഓഗസ്റ്റ് 12 അര്‍ദ്ധരാത്രി വരെയാണ് സൗജന്യമായി യാത്ര ഒരുക്കിയിരിക്കുന്നത്. രക്ഷാബന്ധന്‍ അടുത്തിരിക്കുന്ന വേളയില്‍ സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് മുഖ്യമന്ത്രി യോഗിയുടെ സമ്മാനമെന്ന നിലയ്ക്കാണ് പ്രഖ്യാപനം.രക്ഷാബന്ധന്‍ ദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ സ്ത്രീകളുടെയും സുരക്ഷിത യാത്രയ്ക്കായി ഉത്തര്‍പ്രദേശ് സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകളില്‍ സൗജന്യ യാത്രാ സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി യോഗി ട്വീറ്റ് ചെയ്തു

ഇന്ത്യയില്‍ സ്ത്രീകളുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാനും എല്ലായ്‌പ്പോഴും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാണമെന്നും നേരത്തെ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു അഭ്യര്‍ത്ഥിച്ചിരുന്നു. സഹോദരീസഹോദരന്മാര്‍ തമ്മിലുള്ള സ്‌നേഹത്തിന്റെയും ആദരവിന്റെയും ആഴത്തിലുള്ള ബന്ധത്തിന്റെ ആഘോഷമാണ് രക്ഷാബന്ധനെന്ന് നായിഡു പറഞ്ഞു. ഈ ശുഭദിനത്തില്‍, സ്ത്രീകളുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാനും അവര്‍ക്ക് എല്ലായ്‌പ്പോഴും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാനും നമുക്ക് പ്രതിജ്ഞാബദ്ധരാകാമെന്നും നായിഡു ട്വീറ്റ് ചെയ്തു.


 

 

 

  comment

  LATEST NEWS


  രക്ഷനായെത്തി വീണ്ടും പ്രഗ്നാനന്ദ; അത്ഭുതക്കൗമാര ടീമിനെ കരകയറ്റി; ഗുകേഷിന് എട്ട് ജയത്തിന് ശേഷം സമനില


  ക്രിപ്റ്റോകറന്‍സിയില്‍ പണം സിറിയയിലേക്ക് അയയ്ക്കുന്ന ഐഎസ്ഐഎസ് സഹായി മൊഹ്സിന്‍ അഹമ്മദ് ഖാന്‍ ജാമിയ എഞ്ചി. വിദ്യാര്‍ത്ഥി


  പ്ലസ് വണ്‍ പ്രവേശനം: കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം എസ്എസ്എല്‍സി ബുക്ക് ഹാജരാക്കിയാല്‍ മതിയെന്ന് വിദ്യാഭ്യാസ മന്ത്രി


  വോട്ടര്‍ പട്ടികയിലെ പേരും ആധാറും ഓണ്‍ലൈനായി ബന്ധിപ്പിക്കാം; സമ്മതിദായക പട്ടിക പുതുക്കല്‍ 2022 ആഗസ്ത് മുതല്‍


  നാഷണല്‍ ഹെറാള്‍‍ഡ് കേസില്‍ തകര്‍ന്നത് ഗാന്ധി കുടുംബത്തിന്‍റെ ഹ്യുബ്രിസ്- ആരും തൊടില്ലെന്ന അഹന്ത: സുബ്രഹ്മണ്യം സ്വാമി


  വീണയ്ക്ക് ആരോഗ്യ മേഖലയെക്കുറിച്ച് അജ്ഞത; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; കൈയടിക്കായി മാധ്യമ നാടകം; ആരോഗ്യമന്ത്രിക്കെതിരെ തുറന്നടിച്ച് ഐഎംഎ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.