×
login
ഹോളി‍‍ ആഘോഷിച്ച് യോഗി; ഹോളി ആഘോഷത്തില്‍ ജാതിയും മതവും പ്രാദേശിക വേര്‍തിരിവും ഇല്ലെന്ന് യോഗി ആദിത്യനാഥ്

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ജില്ലയിലെ ഗോരഖ് നാഥ് ക്ഷേത്രത്തില്‍ ഹോളി ആഘോഷിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിറങ്ങളുടെ ഈ ആഘോഷം ഏവരും ആഘോഷിക്കുമെന്നും അതില്‍ ജാതീയമോ വര്‍ഗ്ഗീയമോ പ്രാദേശികമോ ആയ വേര്‍തിരിവുകള്‍ ഇല്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ജില്ലയിലെ ഗോരഖ് നാഥ് ക്ഷേത്രത്തില്‍ ഹോളി ആഘോഷിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.  നിറങ്ങളുടെ ഈ ആഘോഷം ഏവരും ആഘോഷിക്കുമെന്നും അതില്‍ ജാതീയമോ വര്‍ഗ്ഗീയമോ പ്രാദേശികമോ ആയ വേര്‍തിരിവുകള്‍ ഇല്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

"ഏവര്‍ക്കും സന്തോഷം നിറഞ്ഞ ഹോളി ആശംസിക്കുന്നു. ഒരു വിധത്തിലുമുള്ള വെറുപ്പോ അസൂയയോ സൂക്ഷിക്കാതിരിക്കാന്‍ ഹോളി നമ്മെ പ്രചോദിപ്പിക്കുന്നു. നമ്മുടെ എല്ലാം രാജ്യത്തിന് വേണ്ടി സമര്‍പ്പിക്കാന്‍ ഇതുപോലെയുള്ള ഉത്സവങ്ങള്‍  നമുക്ക് പ്രചോദനം നല്‍കുന്നു.  എല്ലാവരും ഹോളി ഒന്നിച്ചാഘോഷിക്കുന്നു.ഐക്യത്തിന്‍റെ സന്ദേശം നല്‍കാന്‍ മറ്റ് എന്ത് വലിയ അവസരമാണ് ഉള്ളത്?"- യോഗി ചോദിക്കുന്നു.  


മഞ്ഞ് കാലത്തിന് ശേഷമുള്ള വസന്തകാലത്തിന്‍റെ വരവാണ് ഹോളി.  അത് മനുഷ്യത്വത്തിന്‍റെയും ഉള്‍ച്ചേര്‍ക്കലിന്‍റെയും ലഹരി ആഘോഷിക്കുന്നു.- യോഗി പറഞ്ഞു. ഹോളിയ്ക്ക് പ്രാര്‍ത്ഥിക്കാന്‍ മഥുര ജില്ലയിലെ വൃന്ദാവനിലെ ബങ്കെ ബീഹാറി ക്ഷേത്രത്തില്‍ നൂറുകണക്കിന്  ഭക്തര്‍ ബുധനാഴ്ച തിക്കിത്തിരിക്കിയിരുന്നു. നിറങ്ങളും  മധുരവും കയ്യില്‍കരുതിയാണ് നൂറുകണക്കിന് ഭക്തര്‍ ആഘോഷത്തിന്  എത്തിയത്.

 

 

    comment

    LATEST NEWS


    ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശഇടപെടല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അനുരാഗ്‌സിങ് താക്കൂര്‍;വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമനും കിരണ്‍ റിജിജുവും


    പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി; തൊ്‌ഴിലാളികള്‍ക്കൊപ്പവും സമയം ചെലവിട്ടു


    തന്റെ 18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനം നല്‍കി ചേറു അപ്പാപ്പന്‍; ജനങ്ങളെ കൂടുതല്‍ സേവിക്കാനായി മഹാപ്രസ്ഥാനം കെട്ടിടം നിര്‍മിക്കാനും 75കാരന്റെ ഉപദേശം


    വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


    ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു


    ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം; പിണറായിക്കെതിരേ വിധി പറയാതെ ലോകായുക്ത; ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായം; വിധി പറയുന്നത് ഫുള്‍ ബെഞ്ചിന് വിട്ടു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.