×
login
യുപിയിലെ പൂര്‍വ്വാഞ്ചലിനെ വിറപ്പിച്ച മുക്താര്‍ അന്‍സാരി‍ ഇപ്പോള്‍ വിറച്ച് കഴിയുന്നു; ഗുണ്ടാസാമ്രാജ്യം തകര്‍ത്തുടച്ചത് യോഗിയുടെ ഇരുമ്പ് മുഷ്ടി

ഒരിയ്ക്കല്‍ പൂര്‍വ്വാഞ്ചലിനെ വിറപ്പിച്ച ഗുണ്ടയായിരുന്നു മുഖ്താര്‍ അന്‍സാരി. പൂര്‍വ്വാഞ്ചല്‍ മാത്രമല്ല, വടക്കേയിന്ത്യയിലെ ജനങ്ങളാകെ മുക്താര്‍ അന്‍സാരിയുടെ പേര് കേട്ടാല്‍ വിറയ്ക്കുമായിരുന്നു. എന്നാല്‍ യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായതോടെ മുക്താര്‍ അന്‍സാരിയുടെ കോടികളുടെ ഗുണ്ടാസാമ്രാജ്യം തകര്‍ന്നുവീഴുകയായിരുന്നു.

ലഖ്‌നോ: ഒരിയ്ക്കല്‍ പൂര്‍വ്വാഞ്ചലിനെ വിറപ്പിച്ച ഗുണ്ടയായിരുന്നു മുഖ്താര്‍ അന്‍സാരി.  പൂര്‍വ്വാഞ്ചല്‍ മാത്രമല്ല, വടക്കേയിന്ത്യയിലെ ജനങ്ങളാകെ മുക്താര്‍ അന്‍സാരിയുടെ പേര് കേട്ടാല്‍ വിറയ്ക്കുമായിരുന്നു. എന്നാല്‍ യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായതോടെ മുക്താര്‍ അന്‍സാരിയുടെ കോടികളുടെ ഗുണ്ടാസാമ്രാജ്യം തകര്‍ന്നുവീഴുകയായിരുന്നു.

കൊലയിലൂടെയും തട്ടിക്കൊണ്ടുപോകലിലൂടെയും കോടികള്‍ വാരിക്കൂട്ടിയ ഗുണ്ടാനേതാവാണ് മുക്താര്‍ അന്‍സാരി. 1927ല്‍ കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റായിരുന്നു മുക്താര്‍ അഹമ്മദ് അന്‍സാരിയുടെ പേരക്കുട്ടിയാണ് ഗുണ്ടാത്തലവനായി വിലസിയ മുക്താര്‍ അന്‍സാരി. ഇദ്ദേഹത്തിന്‍റെ സഹോദരന്‍ അഫ്‌സല്‍ അന്‍സാരി ഗാസിപൂരില്‍ നിന്നുള്ള സമാജ് വാദി പാര്‍ട്ടിയുടെ എംപിയാണ്. ഇന്ത്യയുടെ ഉപരാഷ്ട്രപതിയായിരുന്ന ഹമിദ് അന്‍സാരിയും ഈ കുടുംബത്തില്‍ നിന്നുള്ളയാളാണ്.

ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ പദ്ധതികള്‍ ഗുണ്ടകളും മാഫിയകളും തട്ടിപ്പറിച്ചിരുന്ന 70കളിലാണ് മുക്താര്‍ അന്‍സാരിയും വളര്‍ന്നത്. ഇദ്ദേഹത്തിന്‍റെ ക്രിമിനല്‍ സംഘത്തിനെതിരെ 30 കേസുകള്‍ ചാര്‍ജ്ജ് ചെയ്തു. 2005ല്‍ ബിജെപി എംഎല്‍എ കൃഷ്ണാനന്ദ റായിയുടെ വധിച്ചത് ഇന്നും ബിജെപിയുടെ കറുത്ത ദിനങ്ങളിലൊന്നാണ്. മനോജ് സിന്‍ഹ എന്ന കേന്ദ്രമന്തിയുടെ അടുത്തയാളായിരുന്നു കൃഷ്ണാനന്ദ റായി. ഈ മനോജ് സിന്‍ഹയെ മുക്താര്‍ അന്‍സാരിയുടെ സഹോദരനായ അഫ്‌സല്‍ അന്‍സാരി ഗാസിപൂരില്‍ നിന്നും തോല്‍പിച്ചു. അന്ന് എംഎല്‍എയുടെ ശരീരത്തില്‍ നിന്നും 67 ബുള്ളറ്റുകളാണ് എടുത്തുമാറ്റിയത്.

മുക്താര്‍ അന്‍സാരിക്ക് വേണ്ടി ഈ കൊല നടത്തിയ ഹനുമാന്‍ പാണ്ഡെയെ യോഗിയുടെ ഭീകരവാദ വിരുദ്ധ പൊലീസാണ് പിന്നീട് കൊലപ്പെടുത്തിയത്. മുക്താര്‍ അന്‍സാരി ഇതിനിടെ ബിഎസ്പിയുടെ എംഎല്‍എ വരെയായി. കഴിഞ്ഞ മുന്ന് തെരഞ്ഞെടുപ്പുകള്‍ ജയിലില്‍ നിന്നും വിജയിച്ച വ്യക്തിയാണ് മുക്താര്‍ അന്‍സാരി. നിരവധി ചെറുപ്പകാരെ മൗ, ജോന്‍പൂര്‍, ബല്ലിയ, വാരണാസി പ്രദേശങ്ങളില്‍ നിന്നും കുറ്റകൃത്യങ്ങളിലേക്ക് കൊണ്ടുവന്ന ഗുണ്ടയാണ് മുക്താര്‍ അന്‍സാരി.

2009ല്‍ 48 കേസുകളാണ് അന്‍സാരിക്കെതിരെ ഉണ്ടായത്. മൗവില്‍ അജയ് പ്രകാശ് സിങ്ങിനെ വധിച്ചതും അന്‍സാരിയാണ്. ഈ കേസിലെ സാക്ഷി വരെ കൊലചെയ്യപ്പെട്ടു. എന്നാല്‍ യോഗി അന്‍സാരിയെ ജയിലിലാക്കി. ഇദ്ദേഹത്തെ പഞ്ചാബ് ജയിലില്‍ നിന്നും ഉത്തര്‍പ്രദേശ് ജയിലില്‍ എത്തിച്ചത് യോഗി ആദിത്യനാഥാണ്. അന്ന് പഞ്ചാബ് ജയിലില്‍ നിന്നും ഉത്തര്‍പ്രദേശ് ജയിലിലേക്ക് മാറ്റുന്ന ദിവസം അന്‍സാരി ഉണ്ണുകയോ കുടിക്കുകയോ ചെയ്തില്ല. ഭയം കൊണ്ട് അദ്ദേഹത്തിന്റെ മുഖം വരെ വീര്‍ത്തിരുന്നു. ഒരു കാലത്ത് പൂര്‍വ്വാഞ്ചലിനെയും വടക്കേയിന്ത്യയെയും വിറപ്പിച്ച ഗുണ്ടാത്തലവന്‍ അങ്ങിനെ യോഗി ആദിത്യനാഥിന്റെ വിട്ടുവീഴ്ചയില്ലാതെ ഗുണ്ടകള്‍ക്കെതിരെ നടപടിയെടുക്കുന്ന നീക്കം മൂലം ഒതുങ്ങി. ഇങ്ങിനെ സമാജ് വാദി, ബിഎസ്പി ഭരണത്തില്‍ ഗുണ്ടാ സാമ്രാജ്യം പടുത്തുയര്‍ത്തിയ നിരവധി ഗുണ്ടകളുടെ സാമ്രാജ്യമാണ് യോഗിയുടെ ഭരണത്തിന്‍കീഴില്‍ അസ്തമിച്ചത്.

 

 

  comment

  LATEST NEWS


  നടനും എംപിയുമായ സുരേഷ് ഗോപിക്ക് കോവിഡ് സ്ഥിരീകരിച്ചു; നേരിയ പനി മാത്രമെന്നും പൂര്‍ണ ആരോഗ്യവാനെന്നും താരം


  സംസ്ഥാനത്ത് കോവിഡിന്റെ അതിതീവ്ര വ്യാപനം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി; മൂന്നാം തരംഗം തുടങ്ങിയിട്ടേ ഉള്ളൂ; അതിജീവിക്കാന്‍ ജനങ്ങള്‍ സഹകരിക്കണം


  എന്‍പിറ്റിഐയില്‍ പവര്‍ പ്ലാന്റ് എന്‍ജിനീയറിങ് പഠിക്കാം; ഫെബ്രുവരി 15 വരെ ഓണ്‍ലൈനിലൂടെ അപേക്ഷകള്‍ സ്വീകരിക്കും


  വിഎസ് പക്ഷത്തിന്റെ കഥ കഴിഞ്ഞു; ചാത്തന്നൂര്‍ ഏരിയായില്‍ ഇനി പിണറായിക്കാലം, പ്രമുഖരായ നേതാക്കളെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി


  നീറ്റ്- യുജി 2022: സംസ്ഥാന കൗണ്‍സലിങ് ജനുവരി 27 മുതല്‍; പ്രവേശനം മാര്‍ച്ച് 15 വരെ


  ജനകീയാസൂത്രണ പദ്ധതിയില്‍ വ്യാപക ക്രമക്കേട്; നല്കുന്നത് ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍, ലക്ഷക്കണക്കിന് രൂപ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.