×
login
ഭാര്യ ജന്നത്തില്‍ (ഇസ്ലാമിക സ്വര്‍ഗ്ഗം‍) 72 ഹൂറി‍കളുടെ അധിപയാകുമെന്ന് മൗലാന സാജിത് റഷീദി

ഓള്‍ ഇന്ത്യ ഇമാം അസോസിയേഷന്‍ അധ്യക്ഷന്‍ മൗലാന സാജിത് റഷീദി ഈയിടെ ഇസ്ലാമിനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ നടത്തിയ പ്രസ്താവനകള്‍ വിവാദമാകുന്നു. ഭൂമിയില്‍ സദ്കര്‍മ്മങ്ങള്‍ ചെയ്യുന്ന വ്യക്തികള്‍ക്ക് ഇസ്ലാമിക സ്വര്‍ഗ്ഗത്തില്‍ (ജന്നത്ത്) 72 ഹൂറികളെ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂദല്‍ഹി: ഓള്‍ ഇന്ത്യ ഇമാം അസോസിയേഷന്‍ അധ്യക്ഷന്‍ മൗലാന സാജിത് റഷീദി ഈയിടെ ഇസ്ലാമിനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ നടത്തിയ പ്രസ്താവനകള്‍ വിവാദമാകുന്നു. ഭൂമിയില്‍ സദ്കര്‍മ്മങ്ങള്‍ ചെയ്യുന്ന വ്യക്തികള്‍ക്ക് ഇസ്ലാമിക സ്വര്‍ഗ്ഗത്തില്‍ (ജന്നത്ത്) 72 ഹൂറികളെ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പാകിസ്ഥാനി പത്രപ്രവര്‍ത്തക അര്‍സൂ കസ്മിയാണ് മൗലാനയെ അഭിമുഖം നടത്തിയത്. ജന്നത്തില്‍ (ഇസ്ലാമിക സ്വര്‍ഗ്ഗം) മദ്യം, 72 ഹൂറികള്‍ എന്നിവരെ അനുവദിക്കുന്നത് അമിതവിഷയാസക്തിയല്ലേ എന്നായിരുന്നു ഒരു ചോദ്യം. 'പുരുഷന്‍ ഭൂമിയില്‍ ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ പ്രതിഫലമായാണ് 72 ഹൂറികളെ ഖുറാനില്‍ നല്‍കുന്നത്''- മൗലാന പറഞ്ഞു. ഹൂറി എന്നാല്‍ കന്യകയായ സുന്ദരിയാണ്. അവരെ ജന്നത്തില്‍ ആനന്ദം പകരാന്‍ പുരുഷന് അവന്‍റെ സദ്കര്‍മ്മങ്ങളുടെ ഫലമായാണ് ലഭിക്കുന്നത്.

എന്നാല്‍ ഭൂമിയിലെ സദ്കര്‍മ്മങ്ങള്‍ക്ക് സ്ത്രീകള്‍ക്ക് ഒരു പ്രതിഫലം നല്‍കുന്നില്ല എന്ന ചോദ്യത്തിന് കസ്മിയുടെ മറുപടി വിചിത്രമായിരുന്നു. ജന്നത്തിലെ 72 ഹൂറികളുടെ അധിപയായിരിക്കും ഭാര്യയെന്നായിരുന്നു മൗലാനയുടെ മറുപടി.

    comment

    LATEST NEWS


    ഗോവയില്‍ ബിജെപി വിരുദ്ധവോട്ടുകള്‍ ഭിന്നിക്കുന്നു; തമ്മിലടിച്ച് തൃണമൂലും കോണ്‍ഗ്രസും; മഹാരാഷ്ട്ര മാതൃകയിലെ മഹാസഖ്യവും പൊളിഞ്ഞു


    ഹാക്കര്‍മാരുടെ വിളയാട്ടം;111 കോടി രൂപ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ തട്ടിയെടുത്തു; കമ്പനിയുടെ സുരക്ഷ വീഴ്ച സ്ഥിരീകരിച്ച് ക്രിപ്‌റ്റോ.കോം സിഇഒ


    കോവിഡിനെ അയച്ചത് അല്ലാഹുവെന്ന് പറഞ്ഞത് ആര്‍എസ്എസ്; ടി.കെ ഹംസ അങ്ങനെ പറഞ്ഞിട്ടില്ല; ലൈവ് ചര്‍ച്ചയില്‍ നുണ പറഞ്ഞ് ജയരാജന്‍


    ''മരുന്നില്ല, ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഇല്ല''; വ്യാജ പ്രചാരണങ്ങളില്‍ ഭയപ്പെടരുതെന്ന് മന്ത്രി മുഹമ്മദ് റിയാസ്


    കേന്ദ്രസര്‍ക്കാര്‍ തീവ്രവാദികള്‍ക്കെതിരെ കശ്മീരില്‍ നടത്തുന്ന നീക്കങ്ങള്‍ നിര്‍വ്വീര്യമാക്കാന്‍ യുകെയിലെ നിയമസ്ഥാപനത്തെ ഉപയോഗിച്ച് പാക് നീക്കം


    ഞായറാഴ്ചകളില്‍ കേരളം പൂട്ടും; സി കാറ്റഗറിയിലുള്ള സ്ഥലങ്ങളില്‍ തിയറ്ററുകള്‍ അടക്കും; ചടങ്ങുകള്‍ക്ക് അനുമതി 50 പേര്‍ക്ക്; കടുത്ത നിയന്ത്രണങ്ങള്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.