×
login
യു എന്‍ രക്ഷാസമിതിയില്‍ ഇന്ത്യന്‍ സ്ഥിരാംഗത്വത്തിന് ഓസ്‌ട്രേലിയന്‍ പിന്തുണ; മോദിയുമായുളള ചര്‍ച്ചയില്‍ പിന്തുണ അറിയിച്ചത് അല്‍ബനീസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസുമായി നടന്ന കൂടിക്കാഴ്ചയില്‍ നിരവധി ആഗോള, പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ചയായതായി വിനയ് ക്വാത്ര അറിയിച്ചു.

സിഡ്‌നി :  ഐക്യരാഷ്ട്ര സഭാ രക്ഷാസമിതിയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് ഓസ്ട്രേലിയ ശക്തമായ പിന്തുണ അറിയിച്ചെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര ബുധനാഴ്ച പറഞ്ഞു. സിഡ്‌നിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസുമായി നടന്ന കൂടിക്കാഴ്ചയില്‍ നിരവധി ആഗോള, പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ചയായതായി വിനയ് ക്വാത്ര അറിയിച്ചു. ആഗോള തെക്കന്‍ മേഖലാ രാജ്യങ്ങള്‍, ക്വാഡ്, റഷ്യ-യുക്രൈന്‍ സംഘര്‍ഷം, ഐക്യരാഷ്ട്ര സഭാ പരിഷ്‌കരണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായി.

തന്ത്രപരമായ പങ്കാളികള്‍ എന്ന നിലയില്‍  ഇന്ത്യയും ഓസ്‌ട്രേലിയയും സഹകരിക്കുകയും  ഉയര്‍ന്നുവരുന്ന വെല്ലുവിളികള്‍ ലഘൂകരിക്കാന്‍ സജീവമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുമെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. ഇരു പ്രധാനമന്ത്രിമാരുടെയും ചര്‍ച്ചയില്‍ ചൈന വിഷയമായോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.


 

 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.