തമിഴ്നാട്ടില്‍ വിജയം നേടിയ 'വീ' എന്ന തമിഴ് സിനിമ ഈ കഴിഞ്ഞ വെള്ളിയാഴ്ച കേരളത്തിലും പ്രദര്‍ശനത്തിനെത്തി. ഇവിടെയും ചിത്രത്തിന് മികച്ച അഭിപ്രായം വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സിനിമയുടെ നിര്‍മാതാവായ രൂപേഷ് കുമാര്‍ സംസാരിക്കുന്നു.
കുട്ടിക്കാലം മുതലേ സിനിമയോട് ഇഷ്ടമായിരുന്നു, എങ്കിലും നിര്‍മാതാവ് ആയത് തികച്ചും യാദൃച്ഛികം ആയിരുന്നു. 'വീ'യുടെ കഥ കേട്ടപ്പോള്‍ ഇഷ്ടപ്പെട്ടു.
തമിഴ്നാട് പ്രേക്ഷകര്‍ക്കിടയില്‍ വളരെ മികച്ച അഭിപ്രായവും വിജയവും നേടിയെടുത്ത 'വീ' സിനിമ യുടെ നിര്‍മാതാവ് എന്ന നിലയില്‍ തികഞ്ഞ അഭിമാനം തോന്നുന്നു. തമിഴ്നാട്ടിലെ പ്രേക്ഷകര്‍ക്ക് സിനിമ ഒരു വികാരമാണ്. ഈ വിജയം പുതിയ നിര്‍മാതാവ് എന്ന നിലയില്‍ പ്രചോദനം നല്‍കുന്നതാണ്.
ഭാഷ നോക്കിയല്ല പ്രമേയത്തിലെ പുതുമ നോക്കിയാണ് സിനിമ നിര്‍മിക്കാന്‍ തയ്യാറായത്.
തികച്ചും വിപരീത സാഹചര്യത്തില്‍ ആണ് എന്റെ സിനിമ 'വീ' റിലീസ് ആവുന്നത്. പക്ഷേ... ആദ്യ ദിനത്തില്‍ തന്നെ മികച്ച അഭിപ്രായം വന്നതോടെ സിനിമക്ക് പ്രേക്ഷകര്‍ എത്തി തുടങ്ങി. "Every challenge is an opportunity' എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
പാട്ടും ഡാന്‍സും ഫൈറ്റും സസ്പെന്‍സുമൊക്കെ നിറഞ്ഞ ഒരു പക്കാ സീറ്റ് എഡ്ജ് ത്രില്ലര്‍ ആണ് സംവിധായകന് ഡാവിഞ്ചി ശരവണന് ഒരുക്കിയ 'വീ' എന്ന സിനിമ.
കേരളത്തിലെ തീയേറ്ററുകളില്‍ നിന്നും വളരെ നല്ല അഭിപ്രായമാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ വേഗതയും സസ്പെന്‍സും ഒക്കെ പ്രേക്ഷകര്‍ക്ക് ഇഷ്ടമായി എന്ന് തോന്നുന്നു.
അതെ, 'വീ' സിനിമയുടെ കഥ ഒരുപാട് വലിയ താരങ്ങളെ ആവശ്യപ്പെടുന്ന ഒന്നായിരുന്നില്ല, പിന്നെ അത്യാവശ്യം പുതിയ ആള്‍ക്കാരെ എന്റെ സിനിമയിലൂടെ കൊണ്ടുവരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.
ഒരു ദിവസംകൊണ്ട് നടക്കുന്ന കഥയാണ് 'വീ' എന്ന സിനിമ. വളരെ പുതുമയുള്ള ഒരു കഥയും അവതരണ ശൈലിയും ഇതില്‍ ഉണ്ട്. ഭാഷ-ദേശഭേദമന്യേ എല്ലാവര്ക്കും സിനിമ ഇഷ്ടപ്പെടും. അതുകൊണ്ടുതന്നെ എന്റെ നാട്ടുകാരായ മലയാളി പ്രേക്ഷകര്‍ക്കും 'വീ' ഇഷ്ടമാകും എന്ന് ഞാന്‍ വിശ്വസിക്കുന്നു.
എയ്റോനോട്ടിക്കല്‍ എഞ്ചിനീയര്‍ ആയി ജെറ്റ് എയര്‍ വെയ്സ്, ഗള്‍ഫ് എയര്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്നു. ഇപ്പോള്‍ സിങ്കപ്പൂരിലും ബാംഗ്ലൂരിലും ആയി സോഫ്റ്റ്വെയര് കമ്പനി നടത്തുന്നു. പിന്നെ ഫാമിങ്, റിയല്‍ എസ്റ്റേറ്റ് മേഖലകളിലും ബിസിനസ് ഉണ്ട്.
അച്ഛന് നീലനാത്ത് രാഘവനുണ്ണി നായര്‍ ഇപ്പോഴില്ല. അമ്മ സുശീല ദേവി കൊല്ലങ്കോട് തറവാട്ടില്‍ തന്നെ ആണ്. രാജേഷ് കുമാര്‍, രതീഷ് കുമാര്‍ എന്നിവര്‍ ഏട്ടന്മാരാണ്. ഞാന്‍ ഇപ്പോള്‍ കുടുംബസമേതം ബാഗ്ലൂരില്‍ താമസിക്കുന്നു. ഭാര്യ ചിത്ര നായര്‍ ഇന്ദിര നഗര്‍, നാഷണല്‍ പബ്ലിക് സ്കൂളില്‍ ആര്‍ട്സ് & ക്രാഫ്റ്റ് ടീച്ചര്‍ ആണ്. റിഥി നായര്‍, രഞ്ജീവ് നായര്‍, രഞ്ജിത നായര്‍ എന്നിവര്‍ മക്കള്‍ ആണ്. ഭാര്യയും മക്കളും കലാരംഗത്തു കഴിവും താല്‍പ്പര്യവും ഉള്ളവരാണ്.
അടുത്തതും ഒരു തമിഴ് സിനിമയാണ്, അതിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. ഒരു പക്കാ കോമഡി എന്റര്ടെയ്നര് ആണ്. എം. ആര്. അനൂപ് രാജ് ആണ് പുതിയ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായി വരുന്ന മുറയ്ക്ക് സിനിമ റിലീസ് ചെയ്യും.
പ്രവീണ്‍ കുമാര്‍
ഇതൊക്കെയല്ലെ തെമ്മാടിത്തം എന്നത്
കായിക കരുത്തിന്റെ പുതിയ ഇന്ത്യ
ആര് എസ് എസിന് അയിത്തം കല്പിക്കുമ്പോള്; ആദര്‍ശത്തെ നേരിടേണ്ടത് ആദര്‍ശം പറഞ്ഞു തന്നെയാകണം.
ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്ക്കാരന് നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...
ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും
വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഭരണഘടനയ്ക്കെതിരായ അധിക്ഷേപം; മന്ത്രി സജി ചെറിയാനെതിരെ പ്രതിഷേധം ശക്തം; രാജിചോദിച്ച് വാങ്ങണമെന്ന് ആവശ്യം; ഗവര്‍ണര്‍ ഇടപെടണമെന്നും നിയമവിദഗ്ധര്‍
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഹിറ്റ് ചിത്രങ്ങളിലൂടെ സിനിമയിലെത്തിയ ബാലതാരം നായക നിരയിലേക്ക്...
ഹിജാബ് ധാരണ വാദികള്‍ക്ക് മറുപടിയായി പ്രേംനസീറിന്റെയും മമ്മൂട്ടിയുടേയും കുടുംബചിത്രങ്ങള്‍
ഇനി അപ്പാനിയുടെ ശരത്കാലം...
കയര്‍മേഖലയിലെ പ്രതിസന്ധി: സര്‍ക്കാരിനെതിരെ പ്രക്ഷോഭവുമായി സിപിഐ ട്രേഡ് യൂണിയന്; മാര്‍ച്ച് 15ന് എഐടിയുസി പണിമുടക്ക്