×
login
കയര്‍മേഖലയിലെ പ്രതിസന്ധി: സര്‍ക്കാരിനെതിരെ പ്രക്ഷോഭവുമായി സിപിഐ ട്രേഡ് യൂണിയന്‍; മാര്‍ച്ച് 15ന് എഐടിയുസി പണിമുടക്ക്

എഐടിയുസി നിയന്ത്രണത്തിലുള്ള കയര്‍ തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 15ന് പണിമുടക്കി കയര്‍ പ്രൊജക്ട് ഓഫീസുകള്‍ക്കു മുന്നില്‍ ധര്‍ണ നടത്തും. കുറഞ്ഞ കൂലിയാണ് തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്. സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമാകുന്നില്ലെന്നും പരാതിയുണ്ട്.

ആലപ്പുഴ: സംസ്ഥാനത്തെ പ്രധാന പരമ്പരാഗത വ്യവസായമായ കയര്‍ വ്യവസായ മേഖലയില്‍ കടുത്ത പ്രതിസന്ധി, സര്‍ക്കാരിനെതിരെ പ്രക്ഷോഭവുമായി സിപിഐ ട്രേഡ് യൂണിയനായ എഐടിയുസി. കയര്‍ രംഗത്തെ പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നാണ് ആവശ്യം. 

എഐടിയുസി നിയന്ത്രണത്തിലുള്ള കയര്‍ തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 15ന് പണിമുടക്കി കയര്‍ പ്രൊജക്ട് ഓഫീസുകള്‍ക്കു മുന്നില്‍ ധര്‍ണ നടത്തും. കുറഞ്ഞ കൂലിയാണ് തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്. സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമാകുന്നില്ലെന്നും പരാതിയുണ്ട്.

കയര്‍ പുനഃസംഘടനാ പാക്കേജ് കൊണ്ടും കാര്യമായ പ്രയോജനമില്ല. പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 15ന് തൊഴിലാളികള്‍ പണിമുടക്കും. കയര്‍ പ്രോജക്ട് ഓഫീസുകള്‍, കയര്‍ കോര്‍പ്പറേഷന്‍, കയര്‍ഫെഡ് എന്നിവയുടെ ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തും. സമരത്തിന് സിപിഐയുടെ പിന്തുണയുമുണ്ട്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.