×
login
മലയാള സിനിമില്‍ ജിഹാദ് ശക്തം; ജനം കാണാന്‍ ആഗ്രഹിക്കുന്നത്ത് രഹസ്യ അജണ്ടയുള്ള സിനിമകളല്ല; വെളിപ്പെടുത്തലുമായി രാജസേനന്‍

ഹിന്ദു കഥാപാത്രങ്ങള്‍ സൃഷ്ടിച്ച്, അവരെകൊണ്ട് മോശമായ പ്രവര്‍ത്തികള്‍ ചെയ്പ്പിക്കുന്ന പ്രവണതകളാണ് മലയാള സിനിമയില്‍ കണ്ടുവരുന്നത്. സ്വതന്ത്ര ചിന്തയുള്ളവരാണ് കേരള സമൂഹം. അതിനാല്‍, മലയാളി ആഗ്രഹിക്കുന്നത് മതം കുത്തിനിറച്ചുള്ള സിനിമകളല്ലെന്നും രാജസേനന്‍ പറഞ്ഞു.

തിരുവനന്തപുരം: സിനിമ മേഘലയില്‍ ജിഹാദി പ്രവര്‍ത്തനങ്ങളുണ്ടെന്ന് സംവിധായകന്‍ രാജസേനന്‍. മുന്‍കാലഘട്ടങ്ങളില്‍ സിനിമയില്‍ ജാതിമത ചിന്തകളും രാഷ്ട്രീയവുമില്ലായിരുന്നു. കഴിഞ്ഞ പത്തു വര്‍ഷമായി രഹസ്യ അജണ്ട സിനിമകള്‍ എടുക്കുന്ന രീതികള്‍ കടന്നു കൂടിയിട്ടുണ്ട്. മലയാള സിനിമില്‍ മതവും മതതീവ്രവാദ പ്രവര്‍ത്തനം ശക്തമാണ്. രാജസേനന്‍ ജന്മഭൂമിക്ക് അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഹിന്ദു കഥാപാത്രങ്ങള്‍ സൃഷ്ടിച്ച്, അവരെകൊണ്ട് മോശമായ പ്രവര്‍ത്തികള്‍ ചെയ്പ്പിക്കുന്ന പ്രവണതകളാണ് മലയാള സിനിമയില്‍ കണ്ടുവരുന്നത്. സ്വതന്ത്ര ചിന്തയുള്ളവരാണ് കേരള സമൂഹം. അതിനാല്‍, മലയാളി ആഗ്രഹിക്കുന്നത് മതം കുത്തിനിറച്ചുള്ള സിനിമകളല്ലെന്നും രാജസേനന്‍ പറഞ്ഞു. വിദ്യാസമ്പന്നരായ മലയാളി സമൂഹത്തില്‍ വേര്‍ത്തിരിവുണ്ടാക്കാനാണ് ആധുനിക സിനിമകളില്‍ പലതും സൃഷ്ടിക്കപ്പെടുന്നതെന്ന് തോന്നാമെന്നും രാജസേനന്‍ പറഞ്ഞു. ജനകീയമായ ഒരു കലയെ മതപ്രചരണം നടത്തുന്നതിനായി ഉപയോഗിക്കുന്ന രീതി മലയാള സിനിമയില്‍ അടുത്തിടെ കാണുന്നുണ്ട്.

ഇന്ത്യന്‍ സിനിമയെ വിലയിരുത്തുമ്പോള്‍ ബംഗാളിലും കേരളത്തിലും നിര്‍മ്മിക്കപ്പെടുന്ന സിനിമകളും കലാപരമായി വളരെ മികച്ചതാണെന്നാണ് നിരീക്ഷകര്‍ അഭിപ്രായപെടുന്നത്. അങ്ങനെയുള്ള ഒരു മേഘലയില്‍ നിന്ന് ചില മത വിഭാഗങ്ങളെ പ്രീണിപ്പിക്കുന്ന സിനിമകള്‍ എനിക്ക് വിഷമം ഉണ്ടാക്കിയെന്നും രാജസേനന്‍ പറഞ്ഞു.

  comment

  LATEST NEWS


  ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സന്റ് സാമുവല്‍; ഗൂഢാലോചന കേസില്‍ അന്വേഷണ സംഘം മൊഴിയെടുത്തു


  ആത്മനിര്‍ഭര്‍; ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 5ജി പരീക്ഷണം സമ്പൂര്‍ണ വിജയം


  പൊതുമരാമത്ത് വകുപ്പിനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ജി. സുധാകരന്‍; '18 കോടി മുടക്കി നിര്‍മിച്ച റോഡും വെട്ടിപ്പൊളിക്കുന്നു'


  ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതിന് വിലക്ക്


  'മതഭീകരര്‍ക്ക് നാടിനെ വിട്ടുനല്‍കില്ല'; ആലപ്പുഴയില്‍ ഇന്ന് ബജ്‌രംഗ്ദള്‍ ശൗര്യറാലി


  വിജയ് ബാബു ഏത് രാജ്യത്തേയ്ക്ക് കടന്നാലും നാട്ടിലെത്തിക്കാന്‍ തടസ്സമില്ല; റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കും, വിസ റദ്ദാക്കാനുള്ള നടപടികളും തുടങ്ങി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.