×
login
ഗോവയില്‍ ലോകോത്തര മള്‍ട്ടിപ്ലക്‌സും കണ്‍വെന്‍ഷന്‍ സെന്ററും: മുഖ്യമന്ത്രി പ്രമോദ് സാവന്ത്

ദിവ്യാംഗര്‍ക്കായുള്ള പ്രത്യേക സിനിമാ പ്രദര്‍ശനം നടത്തുമെന്നും ഗോവ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു

പനാജി: ഗോവയില്‍ ലോകോത്തര മള്‍ട്ടിപ്ലക്‌സും കണ്‍വെന്‍ഷന്‍ സെന്ററും സ്ഥാപിക്കുന്നത് അവസാന ഘട്ടത്തിലാണെന്നും പുതിയ വേദിയില്‍ 2025ലെ ഐഎഫ്എഫ്‌ഐ ആഘോഷിക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നതായിഡോ. ശ്യാമ പ്രസാദ് മുഖര്‍ജി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെത്തിയ ആവേശഭരിതരായ സദസ്സിനെ അഭിസംബോധനചെയ്തു ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. ഈ വര്‍ഷം ഐഎഫ്എഫ്‌ഐയില്‍, ഗോവന്‍ ചലച്ചിത്ര സമിതിയുടെ പ്രത്യേക മാസ്റ്റര്‍ ക്ലാസുകള്‍ നടത്താന്‍ സംസ്ഥാന ഗവണ്മെന്റ് മുന്‍കൈയെടുത്തിട്ടുണ്ടെന്നു ചലച്ചിത്രോത്സവത്തിനു പ്രാദേശികമുഖം നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ പരാമര്‍ശിച്ചു പ്രമോദ് സാവന്ത് പറഞ്ഞു. അതില്‍ ഹിന്ദി, മറാത്തി ചലച്ചിത്ര വിഭാഗങ്ങളിലെ പ്രശസ്തരായ ചലച്ചിത്ര പ്രവര്‍ത്തകര്‍ പങ്കെടുക്കും.  'ഒരു ഗോവന്‍ വിഭാഗവും ഈ വര്‍ഷം പ്രത്യേകം ഒരുക്കുന്നുണ്ട്. ഇന്ത്യന്‍ പനോരമയില്‍ നിന്നുള്ള മൂന്ന് ജൂറി അംഗങ്ങള്‍ അടങ്ങുന്ന പ്രത്യേക ജൂറി ആറ് ഹ്രസ്വചിത്രങ്ങളും ഒരു ഡോക്യുമെന്ററി ചിത്രവും തിരഞ്ഞെടുത്തു. ഫെസ്റ്റിവല്‍ മൈല്‍, എന്റര്‍ടൈന്‍മെന്റ് സോണ്‍, ഹെറിറ്റേജ് പരേഡ് തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ വിനോദസഞ്ചാരികളുടെയും ഗോവയിലെ ജനങ്ങളുടെയും ശ്രദ്ധ ആകര്‍ഷിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു' അദ്ദേഹം പറഞ്ഞു. ഗോവയില്‍ ഉടനീളം കാരവാനുകള്‍ വിന്യസിക്കുമെന്നും പൊതുജനങ്ങള്‍ക്കായി സ്‌ക്രീനിങ് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദിവ്യാംഗര്‍ക്കായുള്ള പ്രത്യേക സിനിമാ പ്രദര്‍ശനം നടത്തുമെന്നും ഗോവ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഗോവയെ ഐഎഫ്എഫ്‌ഐയുടെ സ്ഥിരം വേദിയാക്കി മാറ്റിയ അന്തരിച്ച മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെയും പ്രമോദ് സാവന്ത് അനുസ്മരിച്ചു


ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിന് ലോകത്തിന് മുന്നില്‍ അതിന്റെ പ്രതിഭ പ്രദര്‍ശിപ്പിക്കാനും ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് സിനിമയിലെ മികച്ച സമ്പ്രദായങ്ങള്‍ ക്ഷണിക്കാനുമുള്ള ഒരു വേദിയാണ് ഐഎഫ്എഫ്‌ഐ എന്ന് അതിഥികളെ സ്വാഗതം ചെയ്ത് വാര്‍ത്താവിതരണ പ്രക്ഷേപണ സെക്രട്ടറി അപൂര്‍വ ചന്ദ്ര ചൂണ്ടിക്കാട്ടി.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക സന്ദേശവും സെക്രട്ടറി വായിച്ചു. 'ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രോത്സവമെന്ന നിലയില്‍, വിവിധ രാജ്യങ്ങളില്‍ നിന്നും സമൂഹങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ക്കിടയില്‍, സിനിമയാല്‍ ഏകീകരിക്കപ്പെട്ട ഉത്തേജിതമായ സമന്വയത്തെയാണ് ഐഎഫ്എഫ്‌ഐ പ്രോത്സാഹിപ്പിക്കുന്നത്' സന്ദേശത്തില്‍ പറയുന്നു.

ഗോവ ചീഫ് സെക്രട്ടറി പുനീത് കുമാര്‍ ഗോയല്‍, ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ രവീന്ദര്‍ ഭകര്‍, മറ്റു പ്രമുഖര്‍ എന്നിവരും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. മൃണാല്‍ താക്കൂര്‍, വരുണ്‍ ധവാന്‍, കാതറിന്‍ തെരേസ, സാറ അലി ഖാന്‍, കാര്‍ത്തിക് ആര്യന്‍, അമൃത ഖാന്‍വില്‍ക്കര്‍ തുടങ്ങിയ സിനിമാതാരങ്ങളും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.