×
login
കെഎസ്എഫ് ഡിസിനാല് സിനിമകള്‍ നിര്‍മ്മിക്കും ശിവരഞ്ജിനി ജെ, ഫര്‍സാന പി,  മനോജ്കുമാര്‍ സി.എസ്, സുനീഷ് വടക്കുമ്പാടന്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു

41 വനിതാ സംവിധായകരുടെ എന്‍ട്രികളാണ് നിര്‍മ്മാണത്തിനായി കെഎസ്എഫ് ഡിസിക്ക് ലഭിച്ചത്.

 


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ 'വനിതകളുടെ സംവിധാനത്തിലുള്ള സിനിമ', പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന സംവിധായകരുടെ സിനിമ' പദ്ധതികളില്‍ കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെഎസ്എഫ് ഡിസി) 2021-22 വര്‍ഷത്തില്‍ നാല് സിനിമകള്‍ നിര്‍മ്മിക്കും. വനിതാ വിഭാഗത്തില്‍ ശിവരഞ്ജിനി ജെ.യുടെ 'വിക്ടോറിയ', ഫര്‍സാന പി.യുടെ 'മുംതാ' എന്നീ തിരക്കഥകളാണ് തെരഞ്ഞെടുക്കപ്പെട്ടത്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ മനോജ്കുമാര്‍ സി.എസ്സിന്‍റെ 'പ്രളയശേഷം ഒരു ജലകന്യക', സുനീഷ് വടക്കുമ്പാടന്‍റെ 'കാടു' എന്നിവ നിര്‍മ്മാണത്തിനായി തെരഞ്ഞെടുക്കപ്പെട്ടു.

41 വനിതാ സംവിധായകരുടെ എന്‍ട്രികളാണ് നിര്‍മ്മാണത്തിനായി കെഎസ്എഫ് ഡിസിക്ക് ലഭിച്ചത്. എസ് സി/എസ് ടി വിഭാഗത്തില്‍ നിന്ന് 62 സംവിധായകരാണ് അപേക്ഷിച്ചത്. സംവിധായകന്‍ രാജീവ്നാഥ് ചെയര്‍മാനും എഴുത്തുകാരന്‍ വി.ജെ. ജെയിംസ്, നര്‍ത്തകിയും എഴുത്തുകാരിയുമായ ഡോ.രാജശ്രീ വാര്യര്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറി ഇരുവിഭാഗങ്ങളില്‍ നിന്നും 15 വീതം അപേക്ഷകള്‍ തെരഞ്ഞെടുത്തു.

രണ്ടാംഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി ഓണ്‍ലൈന്‍, ഓഫ് ലൈന്‍ ശില്‍പ്പശാലകള്‍ നടത്തി. ഇതില്‍ പങ്കെടുത്തവര്‍ സമര്‍പ്പിച്ച സബ്മിഷന്‍, പ്രസന്‍റേഷന്‍ എന്നിവ വിലയിരുത്തി ഇരുവിഭാഗങ്ങളില്‍ നിന്നും 5 പേരോട് വീതം തിരക്കഥ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. അമിത് ത്യാഗി, പ്രിയ കൃഷ്ണസ്വാമി, അതുല്‍ തായ്ഷെതെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശില്‍പ്പശാല

സംവിധായകന്‍ പ്രിയനന്ദനന്‍ ചെയര്‍മാനും സംവിധായകന്‍ സലിം അഹമ്മദ്, നര്‍ത്തകിയും എഴുത്തുകാരിയുമായ ഡോ.രാജശ്രീ വാര്യര്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറി തിരക്കഥകള്‍ വിലയിരുത്തി ഇരുവിഭാഗത്തില്‍നിന്നും നിര്‍മ്മാണത്തിന് അര്‍ഹരായ വനിതാ സംവിധായകരെയും  എസ് സി/എസ് ടി വിഭാഗം സംവിധായകരെയും തെരഞ്ഞെടുത്തു.

2019-20 വര്‍ഷത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ 'വനിതകളുടെ സംവിധാനത്തിലുള്ള സിനിമ' പദ്ധതി ആരംഭിച്ചത്. പദ്ധതിയിലെ ആദ്യ സിനിമയായ താര രാമാനുജന്‍ സംവിധാനം ചെയ്ത 'നിഷിദ്ധോ', രണ്ടാമത്തെ ചിത്രമായ മിനി ഐ.ജി.യുടെ 'ഡിവോഴ്സ്' എന്നിവ പ്രദര്‍ശനത്തിനൊരുങ്ങുന്നു. 2020-21 ല്‍ തെരഞ്ഞെടുക്കപ്പെട്ട ശ്രുതി നമ്പൂതിരി സംവിധാനം ചെയ്ത 'ബി 32-44', ഇന്ദു വി.ആറിന്‍റെ 'നിള' എന്നിവയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. 2020-21 ലാണ് 'പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന സംവിധായകരുടെ സിനിമ' പദ്ധതി ആവിഷ്കരിച്ചത്. ഇതില്‍ തെരഞ്ഞെടുക്കപ്പെട്ട വി.എസ്.സനോജിന്‍റെ 'അരിക്', അരുണ്‍ ജെ.മോഹന്‍റെ 'പിരതി' എന്നിവയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു.
 

 


 

 

 

 

  comment
  • Tags:

  LATEST NEWS


  ക്രൈസ്തവരും റബ്ബറിന്റെ രാഷ്ട്രീയവും


  രാഹുലിന്റെ അയോഗ്യത; ജനാധിപത്യ സമൂഹത്തിനും ഭരണഘടനയുടെ മൂല്യങ്ങള്‍ക്കും നിരക്കുന്ന നടപടികളല്ലെന്ന് പിണറായി വിജയന്‍


  അഴിമതിക്കും ജനദ്രോഹനയങ്ങള്‍ക്കുമെതിരെ എന്‍ഡിഎ സെക്രട്ടറിയേറ്റ് മാര്‍ച്ച് 27 ന്


  രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്‌സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി


  വൈറലാവാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഷാപ്പില്‍ കള്ളുകുടിക്കുന്നതിന്റെ റീല്‍സ് ചെയ്തു; വീഡിയോ ട്രെന്‍ഡിങ്ങായി, ഒപ്പം എക്‌സൈസിന്റെ കേസും


  ആ തെറ്റ് പോലും ചിന്ത ജെറോമിന്റെ സ്വന്തമല്ല; ഓസ്‌കര്‍ ഫേസ്ബുക്ക് പോസ്റ്റ് ത്രിപുര മാധ്യമപ്രവര്‍ത്തകന്റെ പോസ്റ്റ് അതേപടി കോപ്പിയടിച്ചത്;തെളിവ് പുറത്ത്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.