×
login
മാളികപ്പുറം സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി; കോടിക്കണക്കിന് വരുന്ന അയ്യപ്പഭക്തര്‍ക്കുള്ള സമര്‍പ്പണമെന്ന് ഉണ്ണിമുകുന്ദന്‍

രമേഷ് പിഷാരടി, രഞ്ജി പണിക്കര്‍, സൈജു കുറുപ്പ്, മനോജ് കെ ജയന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്

 

തിരുവനന്തപുരം:സിനിമാ പ്രേമികള്‍ കാത്തിരുന്ന മാളികപ്പുറം സിനിമയുടെ ട്രെയിലര്‍ എത്തി. കോടിക്കണക്കിന് വരുന്ന അയ്യപ്പഭക്തര്‍ക്കുള്ള സമര്‍പ്പണമാണ് മാളികപ്പുറമെന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉണ്ണിമുകുന്ദന്‍ ട്രെയിലര്‍ പങ്കുവച്ചിരിക്കുന്നത്.

 'മാളികപ്പുറം എനിക്ക് ഒരു സിനിമ മാത്രമല്ല ഒരു നിയോഗം കൂടിയാണ്. ഈ മണ്ഡലകാലത്ത് തന്നെ ചിത്രം തിയേറ്ററില്‍ എത്തുന്നു എന്നത് ഒരു അനുഗ്രഹമായി കാണുന്നു. കോടിക്കണക്കിന് വരുന്ന അയ്യപ്പഭക്തര്‍ക്കുള്ള എന്റെ സമര്‍പ്പണമാണ് മാളികപ്പുറം. എന്നെ സ്‌നേഹിക്കുന്ന എല്ലാവരും വാക്കുകള്‍കൊണ്ടുള്ള പിന്തുണയേക്കാളുപരി തിയേറ്ററില്‍ സിനിമകണ്ട് പ്രോത്സാഹിപ്പിക്കുമെന്ന് വിശ്വസിക്കുന്നു. പ്രതീക്ഷയോടെ എന്റെ അയ്യനുവേണ്ടി 'മാളികപ്പുറം' തത്ത്വമസി ! ' 

എന്നതായിരുന്നു ഉണ്ണിമുകുന്ദന്റെ വാക്കുകള്‍.


 പ്രേക്ഷകനില്‍ ഒരേ സമയം ഭക്തിയും ആകാംക്ഷയും നിറയ്ക്കുന്ന ട്രെയിലറാണ് മാളികപ്പുറത്തിനുവേണ്ടി അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. ഹ്യൂമറിനും ചിത്രം ഏറെ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു. ' ടീച്ചറേ ഈ പെണ്ണുങ്ങളെ ശബരിമലയില്‍ കയറ്റില്ലെന്ന് പറയുന്നത് ഒള്ളതാണോ' എന്ന വിദ്യാര്‍ത്ഥിയുടെ ചോദ്യത്തോടെയാണ് രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ആരംഭിക്കുന്നത്. ഒടുവില്‍ ഏതൊരു സിനിമാ പ്രേമിക്കും രോമാഞ്ചം നല്‍കുന്ന മുഹൂര്‍ത്തങ്ങളാണ് ട്രെയിലറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളുടെ അസാധ്യ പ്രകടനം പ്രേക്ഷകരെ കാത്തിരിക്കുന്നുണ്ടെന്നും ട്രെയിലര്‍ വ്യക്തമാക്കുന്നുണ്ട്. അയ്യനെ കാണാന്‍ മോഹിച്ച് മലയ്ക്ക് പോകാന്‍ ശ്രമിക്കുന്ന രണ്ട് കുട്ടികളും അവര്‍ക്ക് തുണയായി എത്തുന്ന സ്വാമിയുടെയും ശബരിമലയിലേക്കുള്ള യാത്രയാണ് ചിത്രം പറയുന്നത്. രസകരമായ മൂഹൂര്‍ത്തങ്ങളും ആകാംക്ഷഭരിതമായ നിമിഷങ്ങളും കാഴ്ചക്കാരെ കാത്തിരിക്കുന്നുണ്ടെന്നാണ് ട്രെയിലര്‍ പറയുന്നത്.

 രമേഷ് പിഷാരടി, രഞ്ജി പണിക്കര്‍, സൈജു കുറുപ്പ്, മനോജ് കെ ജയന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. പ്രശസ്ത സംവിധായകന്‍ ശശി ശങ്കറിന്റെ മകന്‍ വിഷ്ണു ശശി ശങ്കറാണ് ചിത്രം സംവിധാനം ചെയിതിരിക്കുന്നത്. അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

 

 

    comment

    LATEST NEWS


    സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി


    ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍


    ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ


    നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍


    ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം


    'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.