×
login
അമൂല്‍ ബേബിയുടെ മുഖം മറക്കാതെ നെടുമുടി ; മോഹന്‍ ലാലിനോടുള്ള അസൂയ പങ്കു വെക്കുന്നു.

ലാലിന്റെ വളര്‍ച്ചയില്‍, ലാലിന്റെ ഉയര്‍ച്ചയില്‍ അസൂയ തോന്നിയിട്ടില്ല. വാല്‍സല്യം മാത്രമേ ഉണ്ടായിട്ടുള്ളു. പക്ഷേ അസൂയ തോന്നിയ ഒന്നുണ്ട്. അത് ലാലിന്റെ സൗഹൃദം എന്നു പറയുന്ന മഹത്തായ നന്മയോടാണ്

തിരുവനന്തപുരം : തന്നെ വന്നു കണ്ട ഒരു അമൂല്‍ ബേബി മുഖം നെടുമുടി വേണു ഇന്നും ഓര്‍ക്കുന്നു. അമൂല്‍ ബേബി പിന്നീട് വളര്‍ന്ന് മലയാള സിനിമയിലെ താരരാജാവായി. അതാരാണെന്ന് നെടുമുടി തന്നെ വിശദീകരിക്കുന്നു.

'അരവിന്ദന്റെ തമ്പിലാണ് ഞാന്‍ ആദ്യം അഭിനയിക്കുന്നത്. പിന്നീട് ഭരതന്റെ സിനിമയില്‍. സിനിമയെകുറിച്ച് വളരെ ഉയര്‍ന്ന സങ്കല്പമുള്ള ആളായിരുന്നു. നല്ല സിനിമയില്‍ മാത്രം അഭിനയിക്കണം എന്ന സ്വപ്നം കൊണ്ടു നടന്ന ആളാണ്. അപ്പോളാണ് ഞാന്‍ താമസിക്കുന്ന സ്ഥലത്തേക്ക് 34 ചെറുപ്പക്കാര്‍ കടന്നു വന്ന്, അവരുടെ സിനിമയില്‍ അഭിനയിക്കണം എന്നു പറയുന്നത്. ഞാന്‍ പറഞ്ഞു 'നിങ്ങളുടെ ഒന്നും സിനിമയില്‍ അഭിനയിക്കാന്‍ എന്നെ കിട്ടില്ല '. നോക്കുമ്പോള്‍ ഒരാള്‍ മാത്രം സംസാരിക്കാതെ നില്‍ക്കുന്നു. ആ അമൂല്‍ ബേബിയുടെ മുഖം മറക്കില്ല. അത് മോഹന്‍ ലാലിന്റേതാണ്. പി്ന്നീട് ഒന്നിച്ച് കൈപിടിച്ച് എത്രയെത്ര യാത്രകള്‍. ലാല്‍ ചെയ്ത എത്രയെത്ര നല്ല കഥാപാത്രങ്ങള്‍.


ലാലിന്റെ വളര്‍ച്ചയില്‍, ലാലിന്റെ ഉയര്‍ച്ചയില്‍ അസൂയ തോന്നിയിട്ടില്ല. വാല്‍സല്ല്യം മാത്രമേ ഉണ്ടായിട്ടുള്ളു. പക്ഷേ അസൂയ തോന്നിയ ഒന്നുണ്ട്. അത് ലാലിന്റെ സൗഹൃദം എന്നു പറയുന്ന മഹത്തായ നന്മയോടാണ്.  അത്രയും പേരുമായി ഒന്നിച്ച സൗഹൃദയ വലയെ ഉണ്ടാക്കുക എന്ന ത് അസൂയ തോന്നിപ്പിക്കുന്നകാര്യമാണ്.. ആ സൗഹൃദതണലില്‍ വളര്‍ന്ന ഒന്നും പാഴ്മരമായില്ല.

ഞങ്ങള്‍ കൂട്ടുകാരോ സമപ്രായക്കാരോ അല്ല.  ലാല്‍ എല്ലാവരേയും കൂട്ടുകാരാക്കും.   തിക്കുറുശ്ശി ചേട്ടനായാലും തിലകനായാലും കുതിരവട്ടം പപ്പുവായാലും........ തന്നേക്കാള്‍ അനുഭവം കൊണ്ടും പ്രായം കൊണ്ടും എത്ര മൂത്തവരായലും, ലാല്‍ അവരെയൊക്കെ സുഹൃത്തുക്കളാക്കുകയും സൗഹൃദം പങ്കു വെക്കുകയും ചെയ്യുന്നു'

ദുബായിയില്‍  ജന്മഭൂമി സംഘടിപ്പിച്ച മോഹന്‍ലാലും കൂട്ടുകാരും പരിപാടിയില്‍ ലാലിനെ അടുത്തു നിര്‍ത്തിയാണ് നെടുമുടി അസൂയക്കാര്യം പങ്കു വെക്കുന്നു.

  comment

  LATEST NEWS


  നന്നാക്കണമെങ്കില്‍ 45 ലക്ഷം ചെലവാകും; ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെ ഉപയോഗിക്കാനാവാത്ത ജന്റം ബസുകള്‍ ആക്രി വിലയ്ക്ക് വില്‍ക്കുന്നു


  പാര്‍ട്ടി ഫണ്ട് നല്‍കിയില്ല; തിരുവല്ലയില്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറി ഹോട്ടല്‍ അടിച്ചു തകര്‍ത്തു, പരാതി നല്‍കിയത് ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചു


  'ഇവിടെ പേടിയാകുന്നു, പറ്റില്ലച്ഛാ...നിര്‍ത്തിയിട്ട് പോയാല്‍ എന്നെ ഇനി കാണില്ല'; ഭര്‍ത്താവ് കിരണിനെതിരെ വിസ്മയയുടെ ശബ്ദ സന്ദേശം പുറത്ത്


  ജവഹര്‍ പുരസ്‌കാരം ജന്മഭൂമി' ലേഖകന്‍ ശിവാകൈലാസിന്


  കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് പറയാനാകില്ല; ചില മതങ്ങളില്‍പെട്ടവര്‍ നിര്‍ബന്ധിച്ച് ആളുകളെ മതപരിവര്‍ത്തനം നടത്തുന്നുണ്ടെന്ന് തുഷാര്‍ വെള്ളാപ്പള്ളി


  പട്ടയില്‍ പ്രഭാകരന്‍ അന്തരിച്ചു; നഷ്ടമായത് മുത്തശ്ശിക്കവിതകളുടെ മഹാകവി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.