×
login
ഭരണഘടനയ്‌ക്കെതിരായ അധിക്ഷേപം; മന്ത്രി സജി ചെറിയാനെതിരെ പ്രതിഷേധം ശക്തം; രാജിചോദിച്ച് വാങ്ങണമെന്ന് ആവശ്യം; ഗവര്‍ണര്‍ ഇടപെടണമെന്നും നിയമവിദഗ്ധര്‍

ഇന്ത്യന്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ ഉണ്ടാക്കിവെച്ചിരിക്കുന്ന സാധനമാണ് ഇന്ത്യന്‍ ഭരണഘടനയെന്നായിരുന്നു സജി ചെറിയാന്റെ പരാമര്‍ശം.

തിരുവനന്തപുരം:ഇന്ത്യന്‍ ഭരണഘടനയെ മന്ത്രി സജി ചെറിയാനെ അധിഷേപിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. മന്ത്രിയുടെ രാജി മുഖ്യമന്ത്രി ചോദിച്ചുവാങ്ങണമെന്ന് അഡ്വ. ജയശങ്കര്‍ ആവശ്യപ്പെട്ടു. ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ സംസാരിക്കേണ്ട രീതിയിലല്ല ഒരു മന്ത്രി സംസാരിക്കേണ്ടതെന്നും അദേഹം പറഞ്ഞു. ഭരണഘടനയെക്കുറിച്ച് കേവല ജ്ഞാനംപോലും ഇല്ലാത്ത വ്യക്തിയാണ് മന്ത്രി സജിചെറിയാനെന്ന് അദേഹം തെളിയിച്ചിരിക്കുന്നുവെന്നും ജയശങ്കര്‍ വിമര്‍ശിച്ചു.

 മുഖ്യമന്ത്രി രാജി ആവശ്യപ്പെടേണ്ടതാണെന്നും എന്നാല്‍ പിണറായി വിജയനില്‍ നിന്നും താന്‍ അത് പ്രതീക്ഷിക്കുന്നില്ലായെന്നും ജയശങ്കര്‍ പറഞ്ഞു. വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് പ്രമുഖ അഭിഭാഷകന്‍ എംആര്‍ അഭിലാഷ് ആവശ്യപ്പെട്ടു. മന്ത്രിയുടെ പരാമര്‍ശം കടുത്ത കോടതി അലക്ഷ്യമാണെന്നും ചാനലിന് നല്‍കിയ പ്രതികരണത്തില്‍ അഭിലാഷ് വ്യക്തമാക്കി.

ഇന്ത്യന്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ ഉണ്ടാക്കിവെച്ചിരിക്കുന്ന സാധനമാണ് ഇന്ത്യന്‍ ഭരണഘടനയെന്നായിരുന്നു സജി ചെറിയാന്റെ പരാമര്‍ശം. തൊഴിലാളികളെ ചൂഷണം ചെയ്യാനായി രൂപപ്പെട്ടതാണ്. ബ്രിട്ടീഷുകാര്‍ പറഞ്ഞുകൊടുത്തത് പ്രകാരം എഴുതിവെച്ചതാണ് ഭരണഘടനയെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയില്‍ സിപിഎം സംഘടിപ്പിച്ച പൊതുപരിപാടിയില്‍ സംസാരിക്കുകവെയായിരുന്നു പരാമര്‍ശം.  


രാജ്യത്തെ തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടന. കുന്തവും കുടച്ചക്രവുമൊക്കെയാണ് അതില്‍ എഴുതിവെച്ചിരിക്കുന്നതെന്നും അദേഹം പറഞ്ഞു. കോടതികള്‍ക്കെതിരേയും രൂക്ഷ വിമര്‍ശനമാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി നടത്തിയിരിക്കുന്നത്.  

മൂന്നു വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് സജി ചെറിയാന്‍ ചെയ്തിരിക്കുന്നത്. ഭരണഘടനയെ മുന്‍ നിര്‍ത്തി സത്യപ്രതിജ്ഞ നടത്തിയ സംസ്ഥാന മന്ത്രി തന്നെയാണ് ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയിരിക്കുന്നത്. സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

 

  comment

  LATEST NEWS


  രക്ഷനായെത്തി വീണ്ടും പ്രഗ്നാനന്ദ; അത്ഭുതക്കൗമാര ടീമിനെ കരകയറ്റി; ഗുകേഷിന് എട്ട് ജയത്തിന് ശേഷം സമനില


  ക്രിപ്റ്റോകറന്‍സിയില്‍ പണം സിറിയയിലേക്ക് അയയ്ക്കുന്ന ഐഎസ്ഐഎസ് സഹായി മൊഹ്സിന്‍ അഹമ്മദ് ഖാന്‍ ജാമിയ എഞ്ചി. വിദ്യാര്‍ത്ഥി


  പ്ലസ് വണ്‍ പ്രവേശനം: കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം എസ്എസ്എല്‍സി ബുക്ക് ഹാജരാക്കിയാല്‍ മതിയെന്ന് വിദ്യാഭ്യാസ മന്ത്രി


  വോട്ടര്‍ പട്ടികയിലെ പേരും ആധാറും ഓണ്‍ലൈനായി ബന്ധിപ്പിക്കാം; സമ്മതിദായക പട്ടിക പുതുക്കല്‍ 2022 ആഗസ്ത് മുതല്‍


  നാഷണല്‍ ഹെറാള്‍‍ഡ് കേസില്‍ തകര്‍ന്നത് ഗാന്ധി കുടുംബത്തിന്‍റെ ഹ്യുബ്രിസ്- ആരും തൊടില്ലെന്ന അഹന്ത: സുബ്രഹ്മണ്യം സ്വാമി


  വീണയ്ക്ക് ആരോഗ്യ മേഖലയെക്കുറിച്ച് അജ്ഞത; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; കൈയടിക്കായി മാധ്യമ നാടകം; ആരോഗ്യമന്ത്രിക്കെതിരെ തുറന്നടിച്ച് ഐഎംഎ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.