×
login
'അഭിനയ അവസരത്തിനു വേണ്ടി കൂടെ കിടക്കാന്‍ പറഞ്ഞു'; സിനിമയിലെ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ വെളിപ്പെടുത്തി ശ്രുതി രജനികാന്ത്; പേര് പുറത്തുവിട്ടു

തനിക്കൊരു അനുഭവമുണ്ടാകും വരെ താനും അവസരത്തിന് വേണ്ടി കൂടെ കിടക്കാന്‍ പറയുമെന്ന് കരുതിയിരുന്നില്ല. ബാല്‍ ദയ എന്നാണ് അയാളുടെ പേര് പറഞ്ഞത്. അയാള്‍ പറയുന്ന കേട്ട് തന്റെ കിളി പോയി. അഭിനയിപ്പിക്കണമെങ്കില്‍ കൂടെ കിടക്കണമത്രേ. പ്ലസ് ടു കഴിഞ്ഞ ഒരു കുട്ടിയോടാണ് ഇതൊക്കെ പറയുന്നത് എന്ന ബോധം പോലും അയാള്‍ക്കില്ലായിരുന്നു''.

സിനിമയില്‍ നിന്ന് നേരിട്ട കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ വെളിപ്പെടുത്തി നടി ശ്രുതി രജനികാന്ത്. തമിഴില്‍ നിന്ന് കാസ്റ്റിംഗ് കൗച്ച് അനുഭവം ഉണ്ടായതിനെ കുറിച്ചാണ് ശ്രുതി ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.  

''തമിഴില്‍ സിനിമയില്‍ നിന്നാണ് തനിക്ക് കാസ്റ്റിംഗ് കൗച്ച് അനുഭവം ഉണ്ടായത്. കരിയറിന്റെ പുതിയ തുടക്കം, ഒരു പുതിയ സ്വപ്നം, ലക്ഷ്യം എന്ന നിലയിലാണ് തമിഴിലെ ആ അവസരത്തെ കണ്ടത്. അവസരം വാഗ്ദാനം ചെയ്ത് ചൂഷണം ചെയ്യുന്ന കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് കേട്ട അറിവേ ഉണ്ടായിരുന്നുള്ളു. ഒന്നിന് വേണ്ടിയും അടിയറ വെയ്ക്കേണ്ടതല്ല പെണ്ണിന്റെ മാനം.

തനിക്കൊരു അനുഭവമുണ്ടാകും വരെ താനും അവസരത്തിന് വേണ്ടി കൂടെ കിടക്കാന്‍ പറയുമെന്ന് കരുതിയിരുന്നില്ല. ബാല്‍ ദയ എന്നാണ് അയാളുടെ പേര് പറഞ്ഞത്. അയാള്‍ പറയുന്ന കേട്ട് തന്റെ കിളി പോയി. അഭിനയിപ്പിക്കണമെങ്കില്‍ കൂടെ കിടക്കണമത്രേ. പ്ലസ് ടു കഴിഞ്ഞ ഒരു കുട്ടിയോടാണ് ഇതൊക്കെ പറയുന്നത് എന്ന ബോധം പോലും അയാള്‍ക്കില്ലായിരുന്നു''.

വനിത ഓണ്‍ലൈന്‍ ചാറ്റ് ഷോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രുതി ഇക്കാര്യം വെളിപ്പെടുത്തിയത്.  അനൂപ് മേനോന്‍-സുരഭി ലക്ഷ്മി ചിത്രം 'പദ്മ'യാണ് ശ്രുതി അഭിനയിച്ച പുതിയ സിനിമകള്‍. 'ചക്കപ്പഴം' എന്ന സീരിയലിലൂടെ ശ്രദ്ധ നേടിയ താരമാണ് ശ്രുതി രജനികാന്ത്.  

  comment

  LATEST NEWS


  'മ്യാവൂ' പ്രൊമോ സോംങ് പുറത്തിറക്കി; ക്രിസ്മസ് തലേന്ന് ചിത്രം പുറത്തിറങ്ങും


  അഫ്ഗാന്‍ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ തെരഞ്ഞുപിടിച്ച് കൊല്ലുന്നത് നിര്‍ത്തണം, അവരെ മാനിക്കണം; താലിബാന് താക്കീത് നല്‍കി രാജ്യങ്ങള്‍


  സ്വാതന്ത്ര്യത്തിന് ശേഷം കമ്മ്യൂണിസ്റ്റുകളും ലിബറലുകളും സമുദായങ്ങള്‍ തമ്മില്‍ ഭിന്നിപ്പിക്കുന്നു: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ


  മ്യൂസിക് ഫെസ്റ്റിവലിന്‍റെ പേരില്‍ റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി; ആളുകളെ ക്ഷണിച്ചത് വാട്‌സ്ആപ്പ് വഴി, എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകള്‍ വിതരണം ചെയ്തു


  പ്രതിപക്ഷ ബഹളം: പാര്‍ലമെന്‍റില്‍ ശീതകാലസമ്മേളനത്തിന്‍റെ ആദ്യആഴ്ചയില്‍ തന്നെ 52.30 ശതമാനം സിറ്റിംഗ് പാഴാക്കി രാജ്യസഭ


  പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കു തീര്‍ക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് സിപിഎം തിരുത്തി എഴുതിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.