×
login
അയലത്തെ പയ്യന്‍ ഇവിടുണ്ട് സുധീഷ് @34

മലയാളികള്‍ക്ക് മറക്കാനാവാത്ത മുഖമാണ് സുധീഷ് എന്ന നടന്‍. 34 വര്‍ഷമായി സുധീഷ് മലയാളസിനിമാ ലോകത്തുണ്ട്. അല്പം വൈകിയാണെങ്കിലും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച സ്വഭാവനടനുള്ള പുരസ്‌കാരം സുധീഷാണ് നേടിയത്.

 

 സുനീഷ് മണ്ണത്തൂര്‍

 

മലയാളികള്‍ക്ക് മറക്കാനാവാത്ത മുഖമാണ് സുധീഷ് എന്ന നടന്‍. 34 വര്‍ഷമായി സുധീഷ് മലയാളസിനിമാ ലോകത്തുണ്ട്. അല്പം വൈകിയാണെങ്കിലും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച സ്വഭാവനടനുള്ള പുരസ്‌കാരം സുധീഷാണ് നേടിയത്.

ഭൂമിയിലെ മനോഹര സ്വകാര്യം, എന്നിവര്‍ എന്നീ സിനിമകളിലെ മികച്ച പ്രകടനം കണക്കിലെടുത്താണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. 1987-ല്‍ അടൂരിന്റെ അനന്തരം എന്ന സിനിമയില്‍ ബാലനടനായി അഭിനയിച്ചുകൊണ്ടായിരുന്നു സിനിമയില്‍ സുധീഷിന്റെ അരങ്ങേറ്റം. മൂന്ന് പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ അയലത്തെ വീട്ടിലെ പയ്യന്‍ ആയിരുന്ന അദ്ദേഹം ഇപ്പോള്‍ മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത മേഖലകളിലൂടെ അഭിനയത്തിന്റെ വെള്ളിത്തേരിലേറി യാത്ര തുടരുകയാണ്.

1989-ല്‍ റിലീസ് ചെയ്ത മമ്മൂട്ടി നായകനായ മുദ്ര എന്ന സിനിമയിലെ സുധീഷ് ചെയ്ത കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധനേടി. 1991-ല്‍ റിലീസ് ചെയ്ത വേനല്‍ക്കിനാവുകള്‍ എന്ന സിനിമയിലെ നായകവേഷം സുധീഷിന്റെ അഭിനയ ജീവിതത്തില്‍ ഏറെ വഴിത്തിരിവാകുകയായിരുന്നു. തുടര്‍ന്ന് നിരവധി സിനിമകളില്‍ വ്യത്യസ്തമായ വേഷങ്ങള്‍ സുധീഷിനെ തേടിയെത്തി. മണിച്ചിത്രത്താഴ്, ചെപ്പടിവിദ്യ, ആധാരം, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, അനിയത്തിപ്രാവ് തുടങ്ങി നിരവധി സിനിമകളില്‍ സഹനടനായി സുധീഷ് ശ്രദ്ധിക്കപ്പെട്ടു. മണിച്ചിത്രത്താഴിലെ 'കിണ്ടി'യായും ചെപ്പടിവിദ്യയിലെ കളളനായും ആധാരത്തിലെ രമേശനായും വല്യേട്ടന്‍ സിനിമയില്‍ നായകനായ മമ്മൂട്ടിയുടെ ഭിന്നശേഷിക്കാരനായ അനുജന്‍ ശങ്കരന്‍കുട്ടിയായുമൊക്കെ തിളങ്ങി. നായകന്റെ സുഹൃത്തോ അനുജനോ കൂട്ടുകാരനോ ഒക്കെയായിട്ടായിരുന്നു മിക്ക സിനിമകളിലും അഭിനയിച്ചിരുന്നത്. പവിത്രം, വരണമാല്യം, വാര്‍ദ്ധക്യപുരാണം, വേനല്‍ക്കിനാവുകള്‍ എന്നീ ചിത്രങ്ങളിലെ അഭിനയം സുധീഷിനെ സിനിമാലോകത്ത് പ്രശസ്തനാക്കി.

2018-ല്‍ ഇറങ്ങിയ തീവണ്ടി എന്ന സിനിമയില്‍ നായകനായ ടൊവീനോയുടെ അമ്മാവന്‍ അലസനായ ഒരു മദ്ധ്യവയസ്‌കനായി സുധീഷ് മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍കൊണ്ട് പ്രേക്ഷകരുടെ മനസിലേക്ക് വീണ്ടും ഓടിക്കയറി.  

കോഴിക്കോട്ട് ജില്ലക്കാരനായ സുധീഷിന്റെ അഭിനയകല പാരമ്പര്യമായി തന്നെ ലഭിച്ചതാണ്. നാടക, സിനിമാ അഭിനേതാവായ ടി. സുധാകരന്‍ നായരുടെയും സൂര്യപ്രഭയുടെയും മകനാണ്. മൂന്ന് പതിറ്റാണ്ടുകൊണ്ട് നൂറ്റി അമ്പത് സിനിമകളിലാണ് അഭിനയിച്ചത്. മികച്ച സഹനടന്‍, കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ലഭിച്ചിരുന്നു. യഥാര്‍ത്ഥ പേര്  അജയകുമാര്‍ ടി. എന്നാണ്. സുധീഷ് ജന്മഭൂമിക്ക് വേണ്ടി മനസ്സ് തുറന്നപ്പോള്‍.

 

എപ്പോഴും സംസാരത്തിനിടെ അച്ഛനെക്കുറിച്ച് പരാമര്‍ശിക്കാറുണ്ടല്ലോ. മറ്റാരേക്കുറിച്ചും അങ്ങനെ പേരെടുത്തു പറയാറില്ല അത്രയ്ക്ക് സ്വാധീനം ഉണ്ടോ അച്ഛന്?

എന്റെ എല്ലാത്തിന്റേയും മുന്നില്‍തന്നെ അച്ഛനുണ്ട്. എനിക്ക് ഇന്നുവരെ എല്ലാ കാര്യത്തിലും അഭിനയത്തിലും പഠനത്തിലും എന്നുവേണ്ട എല്ലാത്തിനും എനിക്ക് ഞാന്‍ ആഗ്രഹിച്ചപോലെ തന്നെ സപ്പോര്‍ട്ട് ആയി നിന്നിട്ടുണ്ട്. അച്ഛനും നടനായിരുന്നല്ലോ. അച്ഛനാണ് എന്നെ സിനിമ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്. ഞാനും അച്ഛനും ഒരുമിച്ച് അഭിനയിക്കുന്ന ഘട്ടത്തില്‍ എനിക്ക് നല്ല സപ്പോര്‍ട്ടാണ് തന്നിട്ടുള്ളത്. ഞാനും അച്ഛനും തമ്മില്‍ അത്രയ്ക്ക് കെമിസ്ട്രിയിലാണ്. അച്ഛന്റെ അനുഗ്രഹമാണ് എല്ലാത്തിനും കാരണം.

 


കുറച്ച് നാള്‍ കാണാറില്ലായിരുന്നു. സിനിമയില്‍ നിന്ന് മാറിനിന്നതാണോ മാറ്റിനിര്‍ത്തിയതാണോ?

ഒരിക്കലും മാറിനിന്നിട്ടില്ല. ഇടക്കാലത്ത് അവസരങ്ങള്‍ കുറഞ്ഞിരുന്നു എന്നത് സത്യമാണ്. എനിക്ക് ഇഷ്ടം അഭിനയിക്കുക എന്നതാണ്. നല്ല ക്യാരക്‌ടേഴ്‌സ് ചെയ്യണം എന്നുണ്ടായിരുന്നു. അവസരങ്ങള്‍ കുറഞ്ഞ് വീട്ടില്‍ ഇരുന്നപ്പോഴും വീട്ടുകാരുടെ നല്ല സപ്പോര്‍ട്ട ്ഉണ്ടായിരുന്നു. എനിക്ക് ഒരു ടെന്‍ഷനും ഉണ്ടായിരുന്നില്ല. ഒതുക്കിയതാണോ എന്ന് ചോദിച്ചാല്‍ അത് എനിക്ക് അറിയില്ല. അങ്ങനെ ഉണ്ടാവാം. പക്ഷേ പുതിയ തലമുറയില്‍ അങ്ങനെ ഒരു സംഭവം ഇല്ല.

 

പുതിയതലമുറയും പഴയതലമുറയും തമ്മിലുള്ള വ്യത്യാസം?

എനിക്ക് തോന്നുന്നത് പുതിയ തലമുറ മുന്‍തലമുറയേക്കാള്‍ ഫ്രീമൈന്റഡാണ്, ഓപ്പണ്‍ മൈന്റ് ആണ്. നല്ല സഹകരണമാണ്. പഴയതലമുറ എന്നത് സുവര്‍ണ്ണകാലം തന്നെയായിരുന്നു. എംടി സാര്‍, അടൂര്‍ സാര്‍, ലോഹിതദാസ്, കെ. സേതുമാധവന്‍ സാര്‍ എന്നിവരുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ സാധിച്ചു. പക്ഷേ അഭിനയം ഒരു കലയാണല്ലോ. മാറ്റങ്ങള്‍ ഉണ്ടായാലും ആ മാറ്റങ്ങളെ ഞാന്‍ ഉള്‍ക്കൊള്ളുന്നു. തീവണ്ടി എന്ന സിനിമയിലെ കഥാപാത്രം ശരിക്കും ഒരു ബ്രേക്കായി.

 

അച്ഛന്‍ അഭിനേതാവ്, ദാ ഇപ്പോള്‍ മകനും. മൂന്ന് തലമുറയാണ് ഇതൊരു ഭാഗ്യമല്ലേ?

മകന്‍ രുദ്രേഷ്. കൊച്ചൗവാ പൗലോ ആണ് അവന്‍ ആദ്യമായി അഭിനയിച്ച സിനിമ. പഠിത്തത്തില്‍ കുറേ ശ്രദ്ധിക്കുന്നു. ഇപ്പോള്‍ 13 വയസേ ഉള്ളൂ. ഇപ്പോഴും അന്വേഷിക്കുന്നുണ്ട്. അവന് താല്‍പര്യമെങ്കില്‍ അഭിനയിക്കട്ടെ. മൂന്ന് തലമുറ എന്നത് ഒരു ഭാഗ്യം തന്നെ ആണ്.

 

ഇതുവരെ എന്തു തോന്നുന്നു?

ഞാന്‍ എല്ലാംകൊണ്ടും തൃപ്തനാണ്. മൂന്ന് പതിറ്റാണ്ട് ഇവിടെ ഇങ്ങനെ നില്‍ക്കാന്‍ പറ്റി എന്നത് തന്നെ ഏറെ ഭാഗ്യം. നല്ല ക്യാരക്‌ടേഴ്‌സ് ഇനിയും വരും എന്നാണ് പ്രതീക്ഷിക്കുന്നത്.

 

  comment
  • Tags:

  LATEST NEWS


  രാഷ്ട്രപതി കേരളത്തില്‍; റാം നാഥ് കോവിന്ദിനെ സ്വീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; നാളെ വനിതാ സമാജികരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യും


  ശിവലിംഗത്തെ അവഹേളിച്ച് പോസ്റ്റ്; പരാതിയില്‍ നടപടിയില്ല; കോണ്‍ഗ്രസ് നേരാവ് അജുലത്തീഫിനെ സംരക്ഷിച്ച് പോലീസ്; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി


  പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളിക്കെതിരെ പ്രതികരിച്ചെന്ന് വരുത്തി പ്രതിപക്ഷ നേതാവ്; വി.ഡി. സതീശന്റെ നിലപാടുകളില്‍ ക്രൈസ്തവ സമൂഹത്തിന് അമര്‍ഷം


  മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിച്ചു; പട്ടികജാതി കോളനിയില്‍ കുടിവെള്ളമെത്തിച്ച് സേവാഭാരതി


  കാശ്മീരിലെ മതതീവ്രവാദി അഴിക്കുള്ളില്‍; യാസിന്‍ മാലിക്കിന് ജീവപര്യന്തം തടവ്; മോദി സര്‍ക്കാര്‍ എത്തിയപ്പോള്‍ ഗാന്ധിയനായെന്ന് പ്രതി കോടതിയില്‍


  സംസ്ഥാനത്ത് കുട്ടികളുടെ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചു; രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.