×
login
ഭാരതീയ വ്യാപാരി വ്യവസായി സംഘം പ്രതിഷേധ ധര്‍ണ്ണ നടത്തി

കണ്ണൂരില്‍ നടന്ന ധര്‍ണ്ണ കെ.ജി. ബാബു ഉദ്ഘാടനം ചെയ്തു. ഭാരതീയ വ്യാപാരി വ്യവസായി സംഘം കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റുമാരായ വേണുഗോപാല്‍, എം.വി. ഹരീഷ് ബാബു, ജോയിന്റ് സെക്രട്ടറി എം.കെ. സല്‍ജിത്ത്, കണ്ണൂര്‍ താലൂക്ക് കമ്മിറ്റി പ്രസിഡണ്ട് അനില്‍, ജനറല്‍ സെക്രട്ടറി പ്രദീപന്‍, ട്രഷറര്‍ ഹരിദാസന്‍, സെക്രട്ടറി സുഗുണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കണ്ണൂര്‍: മുഴുവന്‍ കടകളും സാധാരണ രീതിയില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക, വ്യാപാരികളെ ആത്മഹത്യയില്‍ നിന്ന് രക്ഷിക്കുക, വ്യാപാരത്തിന് അധിക സമയം അനുവദിച്ച് വൈറസ് വ്യാപനം തടയുക, വാടക, വൈദ്യുതി ഉള്‍പ്പെടെയുള്ള കരങ്ങള്‍ക്ക് 50 ശതമാനം ഇളവ് അനുവദിക്കുക, വാക്‌സിന്‍ മുന്‍ഗണന നല്‍കുക, കേരളത്തിലെ വിചിത്രമായ കൊവിഡ് നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കുക, വ്യവസായികളെ കേരളത്തില്‍ നിന്ന് നാട് കടത്തുന്ന സര്‍ക്കാര്‍ നയം തിരുത്തുക, വ്യാപാരികളെ സംരക്ഷിക്കാന്‍ പുതിയ പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഭാരതീയ വ്യാപാരി വ്യവസായി സംഘം ജില്ലയിലെ താലൂക്ക് ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ്ണാ സമരം നടത്തി. 

കണ്ണൂരില്‍ നടന്ന ധര്‍ണ്ണ കെ.ജി. ബാബു ഉദ്ഘാടനം ചെയ്തു. ഭാരതീയ വ്യാപാരി വ്യവസായി സംഘം കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റുമാരായ വേണുഗോപാല്‍, എം.വി. ഹരീഷ് ബാബു,  ജോയിന്റ് സെക്രട്ടറി എം.കെ. സല്‍ജിത്ത്, കണ്ണൂര്‍ താലൂക്ക് കമ്മിറ്റി പ്രസിഡണ്ട് അനില്‍, ജനറല്‍ സെക്രട്ടറി പ്രദീപന്‍, ട്രഷറര്‍ ഹരിദാസന്‍, സെക്രട്ടറി സുഗുണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

തലശ്ശേരി: തലശ്ശേരിയില്‍ നടന്ന ധര്‍ണ്ണ  പ്രഭാകരന്‍ വള്ള്യായി, ശിവദാസന്‍ പള്ളൂര്‍, എന്നിവര്‍ സംസാരിച്ചു. ഹരീന്ദ്രന്‍ സി. സ്വാഗതവും സുമേഷ് നന്ദിയും പറഞ്ഞു. 

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഓഫീസിനു മുമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ  അഡ്വ.എം. വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ബിവിവിഎസ്, താലുക്ക് പ്രസിഡണ്ട് എ.കെ. രാജന്‍ അദ്ധ്യഷത വഹിച്ചു. ജില്ലാ സെക്രട്ടറി രതീഷ് പൂക്കോട്ടി, താലൂക്ക് ജനറല്‍ സെക്രട്ടറി എം. ഗണേശന്‍, പി.വി. ബാബു കാര്യാമ്പലം എന്നിവര്‍ സംസാരിച്ചു.

 

  comment

  LATEST NEWS


  ടോയ് പാര്‍ക്ക്, ലെതര്‍പാര്‍ക്ക്, ഡിവൈസ് പാര്‍ക്ക്...ഇനി ഭീമന്‍ ഇലക്ട്രോണിക്സ് പാർക്ക്; 50,000 കോടി നിക്ഷേപത്തില്‍ യുപിയുടെ മുഖച്ഛായ മാറ്റി യോഗി


  വനമല്ല, തണലാണ് തിമ്മമ്മ മാരിമാനു; അഞ്ചേക്കറില്‍ അഞ്ചര നൂറ്റാണ്ടായി ആകാശം പോലെ ഒരു മരക്കൂരാപ്പ്


  1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


  മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


  ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


  സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.