×
login
സിഐടിയു‍ക്കാര്‍ മാടായി പോര്‍ക്കലി സ്റ്റീല്‍സിലെ വാഹനം തകര്‍ത്തു; സംരക്ഷണം നല്‍കേണ്ട പോലീസും എത്തിയില്ല

സ്ഥാപനത്തിലെ തൊഴിലാളികളെ ഉപയോഗിച്ച് കയറ്റിറക്കങ്ങളുമായി സ്ഥാപനത്തിന്റെ പ്രവര്‍ത്തനം മുന്നോട്ട് പോകാമെന്നും സ്ഥാപനത്തിന് പോലീസ് സംരക്ഷണം നല്‍കണമെന്നുമുള്ള കോടതി ഉത്തരവിലാണ് സ്ഥാപനം കഴിഞ്ഞദിവസം പ്രവര്‍ത്തനമാരംഭിച്ചത്.

കണ്ണൂർ: കഴിഞ്ഞ രണ്ട് മാസക്കാലമായി സിഐടിയുക്കാര്‍ കൊടികുത്തി സമരം നടത്തിവരുകയായിരുന്ന മാടായി പോര്‍ക്കലി സ്റ്റീല്‍സിലെ വാഹനം തകര്‍ത്തു. ഇന്നലെ രാവിലെ സ്ഥാപനത്തിന്‍ നിന്ന് സാധനങ്ങളുമായി പോയ വാഹനത്തിന് നേരെയാണ് അക്രമണം ഉണ്ടണ്ടായത്. സമരാനുകൂലികള്‍ ടയറിന്റെ കാറ്റ് അഴിച്ചുവിട്ട് തടയുകയായിരുന്നു. സ്ഥാപനത്തിലെ തൊഴിലാളികളെ ഉപയോഗിച്ചാണ് കയറ്റിറക്കങ്ങള്‍ നടത്തിവരുന്നത്. സിഐടിയു തൊഴിലാളികളുടെ തൊഴില്‍ നിഷേധിച്ചുവെന്നാരോപിച്ചാണ് സമരമാരംഭിച്ചത്.

സ്ഥാപനത്തിന് മുന്നില്‍ സമരം പാടില്ലിന്ന് തളിപ്പറമ്പ് മുന്‍സിഫ് കോടതിയുടെ ഉത്തരവിട്ടിരുന്നു. സ്ഥാപനത്തിലെ തൊഴിലാളികളെ ഉപയോഗിച്ച് കയറ്റിറക്കങ്ങളുമായി സ്ഥാപനത്തിന്റെ പ്രവര്‍ത്തനം മുന്നോട്ട് പോകാമെന്നും സ്ഥാപനത്തിന് പോലീസ് സംരക്ഷണം നല്‍കണമെന്നുമുള്ള കോടതി ഉത്തരവിലാണ് സ്ഥാപനം കഴിഞ്ഞദിവസം പ്രവര്‍ത്തനമാരംഭിച്ചത്. എന്നാല്‍ സ്ഥാപനത്തില്‍ നിന്ന് സാധനങ്ങള്‍ കയറ്റി കൊണ്ടണ്ടുപോകുമ്പോള്‍ സിഐടിയു യൂനിയന്‍ പ്രവര്‍ത്തകര്‍ തടയുകയും 12 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു.

ഇതിനെ തുടര്‍ന്ന് സ്ഥാപനത്തിന് മുന്നിലുള്ള സമരം താല്‍കാലികമായി അവസാനിപ്പിക്കുകയും സ്ഥാപനത്തിന്റെ ഇരുവശങ്ങളിലും സമീപപ്രദേശങ്ങളിലും സിഐടിയുക്കാര്‍ നിരിക്ഷണം ശക്തമാക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് സാധനങ്ങളുമായി പോയ വാഹനം നെരുവമ്പ്രത്ത് വെച്ച് തടഞ്ഞത്. സ്ഥാപന ഉടമ പോലീസുമായി ബന്ധപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി പയ്യന്നൂരില്‍ നിന്ന് പഴയങ്ങാടി വഴിയാത്രയിലായതിനാല്‍ പോലീസും തിരക്കിലാണെന്ന മറുപടിയാണ് ലഭിച്ചതെന്ന് പറയുന്നു. 

  comment

  LATEST NEWS


  'വെറുക്കപ്പെട്ട' ഡോണ്‍ വീണ്ടും വരുമ്പോള്‍


  പൊട്ടിത്തെറിച്ചത് നുണബോംബ്


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


  വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


  ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.