×
login
കമ്മ്യൂണിസത്തിന്റെ അടിത്തറ സംഘര്‍ഷം: ആര്‍എസ്എസ്‍സിന് ആരും ശത്രുക്കളല്ല; പഴശ്ശി വിഹാറില്‍ ഗൃഹപ്രവേശം:സി.ആര്‍. മുകുന്ദ

കമ്മ്യൂണിസത്തിന്റെ അടിത്തറ സംഘര്‍ഷമാണ്. സംഘര്‍ഷത്തിന്റെ അടിസ്ഥാനം വെറുപ്പും വിദ്വേഷവുമാണ്, കമ്മ്യൂണിസം മുന്നോട്ടുവയ്ക്കുന്ന വര്‍ഗ്ഗസംഘര്‍ഷത്തിന്, രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ നിരന്തര ഏറ്റുമുട്ടലുണ്ടാകണം. അതിന് വെറുപ്പ് തീവ്രമായി നിലനില്‍ക്കണം. ഇത് നമ്മുടെ സംസ്‌കാരത്തിന് യോജിച്ചതല്ല, സഹസര്‍കാര്യവാഹ് പറഞ്ഞു.

കൂത്തുപറമ്പ്(കണ്ണൂര്‍): ആര്‍എസ്എസ് പ്രവര്‍ത്തനത്തിന്റെ ആധാരം നിരുപാധിക സ്‌നേഹമാണെന്ന് സഹസര്‍കാര്യവാഹ് സി.ആര്‍. മുകുന്ദ. എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്ന വിശാല കാഴ്ചപ്പാടാണ് സംഘത്തിന്റേത്. കൂത്തുപറമ്പ് ആര്‍എസ്എസ് ഖണ്ഡ് കാര്യാലയമായ പഴശ്ശി വിഹാര്‍ ഗൃഹപ്രവേശച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

കമ്മ്യൂണിസത്തിന്റെ അടിത്തറ സംഘര്‍ഷമാണ്. സംഘര്‍ഷത്തിന്റെ അടിസ്ഥാനം വെറുപ്പും വിദ്വേഷവുമാണ്, കമ്മ്യൂണിസം മുന്നോട്ടുവയ്ക്കുന്ന വര്‍ഗ്ഗസംഘര്‍ഷത്തിന്, രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ നിരന്തര ഏറ്റുമുട്ടലുണ്ടാകണം. അതിന് വെറുപ്പ് തീവ്രമായി നിലനില്‍ക്കണം. ഇത് നമ്മുടെ സംസ്‌കാരത്തിന് യോജിച്ചതല്ല, സഹസര്‍കാര്യവാഹ് പറഞ്ഞു.  


ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത് സമൂഹമധ്യത്തിലാണ്. ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേക്ക് പകരുന്ന, സുതാര്യമായ പ്രവര്‍ത്തനമാണത്. ശാഖകള്‍ നടക്കുന്നത് തുറന്ന മൈതാനത്താണ്. വ്യക്തികളെ സമ്പര്‍ക്കം ചെയ്തതാണ് പ്രവര്‍ത്തനം. അത് സുദീര്‍ഘ തപസ്സാണ്. ഓരോ പ്രദേശവും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഗണിച്ച്, പരിഹരിച്ചാണ് സംഘം മുന്നോട്ട് പോകുന്നത്. സംഘപ്രവര്‍ത്തകര്‍ ഹിംസാവാദികളാണെന്ന് മുദ്രകുത്തുന്നവരുണ്ട്. അത്തരം ആക്ഷേപങ്ങളെ നാം മറികടന്നു. സംഘപ്രവര്‍ത്തനം സമൂഹത്തിലുണ്ടാക്കിയ ഗുണം നേരിട്ട് കാണാനാവും. കേരളത്തിലും  സുസംഘടിതരായി മുന്നോട്ട് പോകാനാവും,  അദ്ദേഹം പറഞ്ഞു.

ഖണ്ഡ് സംഘചാലക് എം. അശോകന്‍ മാസ്റ്റര്‍ അധ്യക്ഷനായി. മാതാ അമൃതാനന്ദമയി മഠം കണ്ണൂര്‍ മഠാധിപതി സ്വാമി അമൃത കൃപാനന്ദപുരി, പ്രാന്ത സംഘചാലക് അഡ്വ.കെ.കെ. ബാലറാം, കണ്ണൂര്‍ വിഭാഗ് സംഘചാലക് അഡ്വ.സി.കെ. ശ്രീനിവാസന്‍, ജില്ലാ സംഘചാലക് സി.പി. രാമചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു. കെ. ഷിജു സ്വാഗതവും സി. രാരിഷ് നന്ദിയും പറഞ്ഞു.

  comment

  LATEST NEWS


  വിലക്കയറ്റചര്‍ച്ചയ്ക്കിടയില്‍ ഒളിപ്പിച്ച് വെച്ച രണ്ട് ലക്ഷത്തിന്‍റെ ആഡംബര ബാഗ് മഹുവ മൊയ്ത്ര ഒഴിവാക്കി; പകരം കയ്യില്‍ ചെറിയ പഴ്സ്


  പറ്റിയ 85 ലക്ഷം രൂപ തരണം, കടം പറഞ്ഞാല്‍ ഇനി പെട്രോള്‍ തരില്ല; കാസര്‍കോട്ടെ പമ്പ് ഉടമകള്‍ നിലപാട് കടുപ്പിച്ചു; കേരളാ പോലീസ് കുടുങ്ങി


  ബാര്‍ബര്‍ ഷോപ്പുകള്‍ സമയപരിധിക്കപ്പുറം തുറന്നിടരുത്; യുവാക്കള്‍ കടകളില്‍ തങ്ങുന്നത് എന്തിനാണെന്നത് സംശയം ജനിപ്പിക്കുന്നുവെന്ന് പോലീസ്


  വിടവാങ്ങലില്‍ പ്രതികരിച്ച് ടെന്നീസ് ലോകം; സെറീന എക്കാലത്തെയും 'ബോക്‌സ്ഓഫീസ് ഹിറ്റ്'


  മായാത്ത മാഞ്ചസ്റ്റര്‍ മോഹം; കോടികളെറിയാന്‍ വീണ്ടും മൈക്കിള്‍ നൈറ്റണ്‍


  10 തവണ സിബിഐ സമന്‍സയച്ചിട്ടും വന്നില്ല; മമതയുടെ മസില്‍മാന്‍ അനുബ്രത മൊണ്ടാലിനെ വീട്ടില്‍ ചെന്ന് പൊരിയ്ക്കാന്‍ സിബിഐ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.