ജില്ലയിലെ കഞ്ചാവു കടത്തുകാരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എക്സൈസ് സംഘത്തിന് ലഭിച്ചിട്ടുണ്ട്. പ്രതികളെ കൂത്തുപറമ്പ് കോടതിയില്‍ ഹാജരാക്കും. തുടര്‍ നടപടികള്‍ വടകര കോടതിയില്‍ നടക്കും.
കൂത്തുപറമ്പ്: അന്തര്‍സംസ്ഥാന മയക്കുമരുന്ന് കേസിലെ പ്രതികള്‍ രണ്ട് കിലോ കഞ്ചാവുമായി പിടിയില്‍. പ്രതികള്‍ വില്പനക്കായി എത്തിച്ച 2.300 കിലോ കഞ്ചാവ് കൂത്തുപറമ്പ് എക്സൈസ് റേഞ്ച് പിടിച്ചെടുത്തു. തലശ്ശേരി മൊട്ടാമ്പ്രം പള്ളിയിലെ ഖദീജ മന്‍സിലില്‍ ഹംസയുടെ മകന് കെ.പി സിയാദ് (38), വയനാട് ജില്ലയിലെ ചിറമുല കോളനിയില്‍ കേളോത്ത് വീട്ടില്‍ ഉസ്മാന്റെ മകന് പാച്ചു എന്ന ഫൈസല്‍ (39) എന്നിവരാണ് അറസ്റ്റിലായത്.
എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂത്തുപറമ്പ് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ കെ. ഷാജിയാണ് പ്രതികളെ അറസ്റ്റ് ചെയ്ത്. കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് കേസിലുള്‍പ്പെട്ട സിയാദ് കഴിഞ്ഞദിവസമാണ് ജാമ്യത്തിലിറങ്ങിയത്. ഒരാഴ്ചക്കാലമായി എക്സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഇരുവരും. തമിഴ്നാട്ടിലെ തേനിയില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ചോദ്യംചെയ്യലില്‍ പ്രതികള്‍ പറഞ്ഞു. ഇവര്‍ക്കെതിരെ സംസ്ഥാനത്തിലെ വിവിധ എക്സൈസ് ഓഫീസുകളിലും, പൊലിസ് സ്റ്റേഷനുകളിലും നിരവധി കേസുകളുണ്ട്.
ആന്ധ്ര തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്ന് കഞ്ചാവ് കേരളത്തില്‍ എത്തിച്ച് വില്പന നടത്തുന്ന പ്രധാന പ്രതികളാണ് വലയിലായത്. കൂത്തുപറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി. പ്രമോദന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.ബി. ജീമോന്‍, ഷാജി അളോക്കന്‍, കെ. സുനീഷ്, എക്സൈസ് കമ്മീഷണര്‍ സ്കോര്‍ഡ് അംഗം പി. ജലീഷ്, പ്രജീഷ് കോട്ടായി, പി. റോഷിത്ത്, ബാബു ജയേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. എക്സൈസ് കമ്മീഷണര്‍ സ്ക്വാഡിന്റെ ഉത്തരമേഖല ചുമതലയുള്ള സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ പ്രതികളെ ചോദ്യം ചെയ്തു.
ജില്ലയിലെ കഞ്ചാവു കടത്തുകാരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എക്സൈസ് സംഘത്തിന് ലഭിച്ചിട്ടുണ്ട്. പ്രതികളെ കൂത്തുപറമ്പ് കോടതിയില്‍ ഹാജരാക്കും. തുടര്‍ നടപടികള്‍ വടകര കോടതിയില്‍ നടക്കും.
ഇസ്ലാമിക രാജ്യത്തിനായി ജനങ്ങളുടെ തലയറത്തു; പാല്‍മയില്‍ ഭീകരരുടെ കൊടും ക്രൂരത; ആക്രമത്തില്‍ ഭീതിപൂണ്ട് മൊസാംബിക്കില്‍ കൂട്ടപാലായനം
'കൊറോണയുടെ അതിവ്യാപനം തടയാന്‍ മുന്‍നിരയില്‍ നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു'; ആര്‍എസ്എസിന് സ്പെഷ്യല്‍ പോലീസ് പദവി നല്കി സര്‍ക്കാര്‍
കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്സിജന്‍ വിതരണം ചെയ്യുന്നു
'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
'ആദ്യം എംജി രാധാകൃഷ്ണന് എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം
11.44 കോടി കോവിഡ് വാക്സിന് ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്സിന് നല്കി
150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന് പൗരന്മാര് അറസ്റ്റില്‍
ഇന്ന് 8126 പേര്‍ക്ക് കൊറോണ; കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34; 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 2700 പേര്‍ക്ക് രോഗമുക്തി
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
പുരാവസ്തു വകുപ്പിനെ ഒഴിവാക്കി പഴശ്ശി കോവിലകം പൈതൃകടൂറിസത്തിലേക്ക്; പിന്നില്‍ സിപിഎം താത്പര്യം
ദേവദുന്ദുഭി മുഴക്കി കൈതപ്രത്തിൻ്റെ കുഞ്ഞുണ്ണി
പിണറായി പടന്നക്കരയില്‍ സ്ത്രീകള്‍ക്ക് നേരെ നടത്തിയ അക്രമം: സിപിഎം-പോലീസ് ഒത്തുകളിയെന്ന് ആരോപണം, കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ബിജെപി
അസമില്‍ നിന്നും ഇരിട്ടിയുടെ മരുമകളായി എത്തി; തെരഞ്ഞെടുപ്പിന് ശേഷം മുണ്മി ഒറ്റമുറി വീട്ടില്‍ നിന്നും സുരേഷ്ഗോപിയുടെ സ്നേഹ ഭവനത്തിലേക്ക്
ജനങ്ങളുടെ മുന്നില്‍ അഭിമാനത്തോടെ നട്ടെല്ലുയര്‍ത്തി നിന്ന് വോട്ടു ചോദിയ്ക്കാന്‍ കഴിയുന്നത് ബിജെപിക്ക് മാത്രം: അഡ്വ. എസ്. സുരേഷ്
തളിപ്പറമ്പില്‍ വന്‍ മയക്കുമരുന്ന് വേട്ട; പാലക്കാട്ടുകാരിയായ യുവതി ഉള്‍പ്പെടെ ഏഴുപേര്‍ പിടിയില്‍