ഫാമിനകത്ത് തമ്പടിച്ചിരിക്കുന്ന കാട്ടാനകളാണ് ഫാമിനും ഇവിടുത്തെ പുനരധിവാസമേഖലയിലെയും തൊഴിലാളികളുടെയും ജീവനും സ്വത്തിനും ഭീഷണിയായിരിക്കുന്നത്.
ഫാമിലെ പുനരധിവാസ മേഖലയിലെ ഏഴാം ബ്ലോക്കില്‍ കാട്ടാന തകര്‍ത്ത വീട്
ഇരിട്ടി: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ വീടിനുനേരെ കാട്ടാനയുടെ ആക്രമണം. രാത്രി 10 മണിയോടെ എത്തിയ കാട്ടാന വീടിന്റെ ജനല്‍ കുത്തിപ്പൊളിച്ച് അകത്തുണ്ടായിരുന്ന ഭക്ഷണസാധനങ്ങള്‍ നശിപ്പിച്ചു. ഏഴാം ബ്ലോക്കിലെ താമസക്കാരായ കുമാരന്-ഓമന ദമ്പതികള്‍ ഇപ്പോള്‍ താമസിക്കുന്ന വീടാണ് ആക്രമിച്ചത്. ചെങ്കായത്തോട് കോളനിയില്‍ നിന്നും ഫാമില്‍ താമസമാക്കിയ രാജുവിന്റേതാണ് ഈ വീട്.
രാജു മക്കളുടെ പഠനാര്‍ത്ഥം മാസങ്ങളായി കോളനിയിലേക്ക് താമസം മാറിയിരുന്നു. ഇവരുടെ ബന്ധുക്കളാണ് ഈ വീട്ടില്‍ ഇപ്പോള്‍ താമസിച്ചു വരുന്ന കുമാരനും ഓമനയും. ഞായറാഴ്ച ആനയെത്തുന്ന സമയത്ത് കുമാരനും-ഓമനയും സമീപത്തെ വീട്ടില്‍ ടിവി കാണാന്‍ പോയിരുന്നു. ടിവി കണ്ടു സമയം വൈകിയതിനാല്‍ അവിടെത്തന്നെ ഉറങ്ങി. രാവിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വീട് ആന തകര്‍ത്തനിലയില്‍ കാണുന്നത്.
നിരവധി വീടുകളുള്ള മേഖലയില്‍ കാട്ടാനയിറങ്ങി വീട് തകര്‍ത്തത് ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്. ഫാമിനകത്ത് തമ്പടിച്ചിരിക്കുന്ന കാട്ടാനകളാണ് ഫാമിനും ഇവിടുത്തെ പുനരധിവാസമേഖലയിലെയും തൊഴിലാളികളുടെയും ജീവനും സ്വത്തിനും ഭീഷണിയായിരിക്കുന്നത്. നിത്യമെന്നോണം വനപാലകര്‍ ഇവയെ തുരത്തി കാട്ടിലേക്ക് വിടാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും അവ വീണ്ടും ഫാമിലേക്ക് പ്രവേശിച്ച് പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്. ഇവയെ പ്രതിയോരോധിക്കാനുള്ള സംവിധാനം എന്ന നിലയില്‍ ആനമതില്‍ നിര്‍മ്മിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇതെല്ലാം കടലാസ്സിലൊതുങ്ങിക്കിടക്കുന്ന അവസ്ഥയാണ് ഉള്ളത്.
'വെറുക്കപ്പെട്ട' ഡോണ്‍ വീണ്ടും വരുമ്പോള്‍
പൊട്ടിത്തെറിച്ചത് നുണബോംബ്
നാന് പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം
പ്രഖ്യാപിച്ച പെന്ഷന് വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും
വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര് അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
നിരവധി ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; മദ്രസ്സാ അധ്യാപകനും സീനിയര്‍ വിദ്യാര്‍ത്ഥിയും പിടിയില്‍
കണ്ണൂർ ലഹരി ഉല്‍പ്പന്നങ്ങളുടെ ഹബ്ബാകുന്നു; ആശങ്കയോടെ ജനം, മയക്കുമരുന്ന് മാഫിയയ്ക്ക് മുന്നില്‍ ഭരണക്കാരും പോലീസും എക്സൈസും നിസ്സഹായരാകുന്നു
ഗ്ലൂക്കോമയെ നിസ്സാരമായി കാണരുത്: മുന്നറിയിപ്പുമായി നേത്രരോഗ വിദഗ്ധര്‍, 40 വയസ്സ് കഴിഞ്ഞവർ പരിശോധനക്ക് വിധേയമാവണം
ഉത്സവങ്ങള്‍ പതിവ് രീതിയിലേക്ക്: വയനാട്ടുകുലവന്‍ തെയ്യംകെട്ടുകള്‍ അനിശ്ചിതത്വത്തില്‍, ഒരു തെയ്യംകെട്ടുത്സവത്തിന് ചെലവ് 40 ലക്ഷം രൂപ
വൈശാഖ മഹോത്സവം: കൊട്ടിയൂര്‍ പെരുമാള്‍ക്ക് രുദ്രാക്ഷ മാല സമര്‍പ്പിച്ച് ഭക്തർ, അത്തം ചതുശ്ശത നിവേദ്യവും വാളാട്ടവും ഇന്ന്
കോടികള്‍ വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദിലുമായി യുവാവ് പിടിയില്‍; ദിൻരാജ് പിടിയിലാകുന്നത് വാഹനപരിശോധനക്കിടെ, ഒപ്പമുണ്ടായിരുന്നവർ രക്ഷപ്പെട്ടു