×
login
കണ്ണൂർ ജില്ലയിൽ കോവിഡ് മരണം ആയിരത്തിലേക്ക്, ഒന്നര മാസത്തിനുള്ളിൽ മരിച്ചവരുടെ എണ്ണം 500, വരുംദിവസങ്ങളിൽ മരണസംഖ്യ ഉയർന്നേക്കാം

അനുബന്ധ രോഗം മൂലം മരിച്ച കോവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണം ഇതിലും ഇരട്ടിയാണ്. ഈ കണക്കുകൾ കോവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്താറില്ല.

കണ്ണൂർ: കോവിഡിന്‍റെ രണ്ടാംതരംഗത്തിൽ ഭയപ്പെടുത്തുന്ന രീതിയിൽ മരണസംഖ്യ ഉയരുന്നതായി കണക്കുകൾ. കണ്ണൂർ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരത്തിലേക്ക് കടക്കുകയാണ്. സർക്കാരിന്‍റെ ഔദ്യോഗിക കണക്കനുസരിച്ച് കഴിഞ്ഞ ദിവസം വരെ 967പേർ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചു. ഇന്നലെ അവധിയായതിനാൽ കണക്ക് ലഭ്യമായില്ല. 

കഴിഞ്ഞദിവസങ്ങളിൽ കോവിഡ് പോസിറ്റിവിറ്റി നിരക്കിലും രോഗികളുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. ജില്ലയിൽ ഈവർഷം മേയ് വരെ 500 പേർക്കാണ് കോവിഡ് ബാധിച്ച് ജീവൻ നഷ്ടമായതെങ്കിൽ ഇന്നലെവരെ മരണനിരക്ക് ആയിരത്തോടടുത്തത് ആശങ്ക പരത്തുന്നു. ഒന്നര മാസത്തിനുള്ളിൽ 500 പേർ മരിച്ചുവെന്നതാണ് ആശങ്കയ്ക്കു കാരണം. സർക്കാർ മെഡിക്കൽ ബോർഡ് അംഗീകരിച്ച കണക്കാണിത്. 

അനുബന്ധ രോഗം മൂലം മരിച്ച കോവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണം ഇതിലും ഇരട്ടിയാണ്. ഈ കണക്കുകൾ കോവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്താറില്ല. കോവിഡ് രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും വരുംദിവസങ്ങളിൽ മരണസംഖ്യ ഉയർന്നേക്കാമെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്. സംസ്ഥാനത്ത് രണ്ടാം തരംഗത്തിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ഔദ്യോഗിക കണക്ക് പ്രകാരം ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചിട്ടുള്ളവരിൽ ഭൂരിഭാഗവും 60 വയസിന് മുകളിൽ പ്രായമുള്ളവരാണ്. 

കോവിഡ് നെഗറ്റീവായതിനുശേഷം മരിക്കുന്നവരുടെ എണ്ണം ജില്ലയിലും സംസ്ഥാനത്തും കൂടുകയാണ്. രോഗമുക്തരായി എന്ന തോന്നലിൽ സാധാരണ ജീവിതം നയിക്കുന്നതിനിടെ ന്യുമോണിയ, ശ്വാസതടസം, ഹൃദയാഘാതം തുടങ്ങിയവ പിടിപെടുന്നതാണ് മരണകാരണം. കോവിഡ് ബാധിച്ചതു കാരണം വ്യക്തികളുടെ പ്രതിരോധശേഷി കുറഞ്ഞിരിക്കുന്ന കാലഘട്ടത്തിൽ മറ്റു രോഗങ്ങൾ പിടിമുറുക്കുന്നത് കാരണമാണ്. മിക്കവരുടെയും ധമനികളിൽ രക്തം കട്ടപിടിക്കുകയും രക്തക്കുഴലുകളുടെ പ്രവർത്തനം കുറയുന്നതിനാലും ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവ ഉണ്ടാകാൻ സാധ്യതയുണ്ട്. കോവിഡ് രോഗങ്ങളും തുടർന്നുണ്ടാകുന്ന മരണങ്ങളും കണ്ടെത്തി പഠനം നടത്തണമെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. എല്ലാ ആശുപത്രികളും കോവിഡ് ക്ലിനിക്കുകളായി മാറിയിരിക്കുകയാണ്. അതുകൊണ്ട് ആരോഗ്യപ്രവർത്തകരും ആശുപത്രികളും കോവിഡനന്തര പ്രശ്നങ്ങൾക്ക് വേണ്ടത്ര ശ്രദ്ധ നൽകാത്ത സാഹചര്യവും നിലവിലുണ്ട്.

കോവിഡ് മരണ കണക്കുകളിൽ വൻ വൈരുദ്ധ്യമുണ്ടെന്നാണ് പല റിപ്പോർട്ടുകളും പറയുന്നത്. യഥാർഥ കോവിഡ് മരണത്തെക്കാൾ ഇരട്ടിയോളം കുറച്ചാണ് ഔദ്യോഗിക കണക്കുകളെന്നാണ് പ്രതിപക്ഷത്തിന്‍റെ ആക്ഷേപം. ഇത്തരം ഒഴിവാക്കപ്പെടലുകൾ ഭാവിയിൽ വൻ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ കുടുംബങ്ങൾക്കായി പദ്ധതികൾ പ്രഖ്യാപിക്കുന്പോൾ പലരും ഒഴിവാക്കപ്പെടും. അനാഥരാകുന്ന കുട്ടികളെ സംരക്ഷിക്കുമെന്ന് സർക്കാർ പ്രഖ്യാപിക്കുന്പോഴും പലരും പട്ടികയിൽനിന്ന് പുറത്താകാനുള്ള സാധ്യതയുണ്ട്. ഗുരുതരമായ അസുഖങ്ങൾ മൂർഛിച്ച് മരിക്കു‌ന്പോൾ കോവിഡ് പോസിറ്റീവാണെങ്കിൽ പോലും പട്ടികയിൽ ഉൾപ്പെടുത്തുന്നില്ല. രോഗികളെ ചികിത്സിച്ച ഡോക്‌ടർമാർ നൽകുന്ന സർട്ടിഫിക്കറ്റുകൾ പോലും പരിഗണിക്കാറില്ല. ശ്മശാനങ്ങളിൽ രേഖപ്പെടുത്തുന്ന കോവിഡ് മരണങ്ങളുടെ എണ്ണവും ഔദ്യോഗിക പട്ടികയിലുള്ളതിനേക്കാൾ ഉയർന്നതാണ്.

  comment

  LATEST NEWS


  അധികം സംസാരിച്ച് അബദ്ധം കാട്ടരുത്; ആരോഗ്യമന്ത്രി വീണ ജോര്‍ജിന് ക്ലിപ്പിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍; മാധ്യമങ്ങള്‍ക്കെതിരേ മന്ത്രി


  ഈ മാസം കണ്ടിരിക്കേണ്ട അഞ്ച് സിനിമകളിൽ നായാട്ടും; ന്യൂയോര്‍ക്ക് ടൈംസില്‍ ഇടം നേടി മലയാള സിനിമ 'നായാട്ട്'


  വാക്ക് തര്‍ക്കത്തിന് പിന്നാലെ മുന്‍ എസ്എഫ്‌ഐ നേതാക്കളും ഡിവൈഎഫ്‌ഐയും തമ്മില്‍ സംഘര്‍ഷം: ആറ് പേര്‍ക്ക് പരിക്കേറ്റ് ആശുപത്രിയില്‍


  മാനസയുമായി ഒന്നിച്ചുള്ള ചിത്രം പുറത്തുവിട്ട് രാഖില്‍ ബ്ലാക്ക് മെയിലിന് ശ്രമിച്ചെന്ന് സംശയം; ഫോട്ടോ പോസ്റ്റ് ചെയ്തത് കൊച്ചി ഹോട്ടലിന്റെ റിവ്യൂ പേജില്‍


  തമിഴ്‌നാട്ടിലെ കുറുവാ സംഘം കേരളത്തില്‍; ജനങ്ങള്‍ പാലിക്കണം, അസ്വാഭാവികമായി അപരിചിതരെ കണ്ടാല്‍ വിവരം നല്‍കണമെന്ന് പോലീസ്‌


  പഞ്ചരത്നങ്ങളുടെ വീട്ടിലേക്ക് പുതിയ അതിഥി; മുത്തശ്ശിയായതിന്റെ നിർവൃതിയിൽ രമാദേവി, അടുത്ത അതിഥി കൂടി ഉടനെത്തുമെന്ന് കുടുംബം


  പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരുകാരണവശാലും നീട്ടില്ലെന്ന് മുഖ്യമന്ത്രി;മുടി മുറിച്ച് പ്രതിഷേധിച്ച് വനിത ഉദ്യോഗാര്‍ത്ഥികള്‍;വീണ്ടും സമരകാലം


  ഈശോ, കേശു ഈ വീടിന്റെ നാഥന്‍ പേരുകള്‍ മാറ്റില്ല; നോറ്റ് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ഒഴിവാക്കും; വിവാദങ്ങളില്‍ മറുപടിയുമായി നാദിര്‍ഷാ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.