×
login
ആദിവാസി കുടുംബങ്ങള്‍ കിടപ്പാടമില്ലാതെ കഴിയേണ്ടി വരുന്നത് സങ്കടകരം: കേന്ദ്ര സര്‍ക്കാരിന്റേതടക്കം കോടികളുടെ ഫണ്ട് പാഴാക്കുന്നുവെന്ന് വത്സന്‍ തില്ലങ്കേരി

ഭൂമിയുണ്ടായിട്ടും രേഖകളൊന്നുമില്ല എന്ന തരത്തിലുള്ള ന്യായങ്ങള്‍ പറഞ്ഞുകൊണ്ടണ്ടാണ് ഇവര്‍ക്കര്‍ഹതപ്പെട്ട സഹായങ്ങള്‍ അധികൃതര്‍ നിഷേധിക്കുന്നത്.

മീത്തലെ പുന്നാട് മഠംപറമ്പ് കോളനിയിലെ ആദിവാസി കുടുംബങ്ങള്‍ നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി കൈമാറുന്നു

ഇരിട്ടി: നിര്‍ധന ആദിവാസി കുടുംബങ്ങളുടെ സാമൂഹ്യ ഉന്നമനം ലക്ഷ്യംവെച്ച് നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റേതടക്കം കോടികളുടെ ഫണ്ട് പാഴാക്കിക്കളയുമ്പോള്‍ നിരവധി കുടുംബങ്ങള്‍ കിടപ്പാടമില്ലാതെ കഴിയേണ്ടണ്ടിവരുന്ന കേരളത്തിലെ പല കോളനികളുടെയും അവസ്ഥ സങ്കടകരമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി പറഞ്ഞു. മീത്തലെ പുന്നാട് ഗ്രാമസേവാസമിതിയും അര്‍ജുന കലാകായിക വേദിയും ചേര്‍ന്ന് മഠംപറമ്പ് കോളനിയില്‍ നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ഭൂമിയുണ്ടായിട്ടും രേഖകളൊന്നുമില്ല എന്ന തരത്തിലുള്ള ന്യായങ്ങള്‍ പറഞ്ഞുകൊണ്ടണ്ടാണ് ഇവര്‍ക്കര്‍ഹതപ്പെട്ട സഹായങ്ങള്‍ അധികൃതര്‍ നിഷേധിക്കുന്നത്. ഇത്തരം നീതിനിഷേധങ്ങള്‍ക്ക് വിധേയമായി മഠംപറമ്പ് കോളനിയില്‍ കുറെ അംഗങ്ങളുള്ള ഒരു കുടുംബം ദുരിതപൂര്‍ണ്ണമായ ജീവിതം നയിക്കുന്നത് കണ്ടാണ് പുന്നാട് ഗ്രാമസേവാ സമിതിയും അര്‍ജ്ജുന കലാകായികവേദിയും ഇവര്‍ക്ക് സഹായ ഹസ്തവുമായി മുന്നോട്ടു വന്നത്. മീത്തലെ പുന്നാട് മേഖലയില്‍ സമൂഹത്തില്‍ ഏറെ പിന്നോക്കം നില്‍ക്കുന്ന ഇത്തരം ജനവിഭാഗങ്ങളെ ചേര്‍ത്തുപിടിക്കാനുള്ള മനസ്സുകാണിച്ച സംഘടനകളുടെ പ്രവര്‍ത്തനം സ്തുത്യര്‍ഹമാണെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു.  

ഇരിട്ടി നഗരസഭാ കൗണ്‍സിലര്‍ എ.കെ. ഷൈജു അധ്യക്ഷത വഹിച്ചു. ജില്ലാ സംഘചാലക് സി.പി. രാമചന്ദ്രന്‍, വനവാസി കല്യാണ്‍ ആശ്രമം സംസ്ഥാന സംഘടനാ സെക്രട്ടറി ജെ.എസ്. വിഷ്ണു, ഖണ്ഡ്കാര്യവാഹ് ഹരിഹരന്‍, ഗ്രാമസേവാ സമിതി പ്രസിഡന്റണ്ട് അതുല്‍ അരവിന്ദ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.ആര്‍. സുരേഷ്, ഇരിട്ടി മണ്ഡലം പ്രസിഡന്റണ്ട് സത്യന്‍ കൊമ്മേരി, ബിഎംഎസ് ജില്ലാ പ്രസിഡന്റ് എം. വേണുഗോപാല്‍, സെക്രട്ടറി പി.വി. പുരുഷോത്തമന്‍, കൗണ്‍സിലര്‍ സി.കെ. അനിത, കമല തുടങ്ങിയവര്‍ സംസാരിച്ചു. 

  comment

  LATEST NEWS


  എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്‌ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍


  പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്‍


  നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു


  അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും


  കൃഷിയിടത്തിലെ ഗോകുലവാസൻ; കൃഷിയിൽ പൊന്നു വിളയിച്ച് ഗോകുൽ കരിപ്പിള്ളി


  കേരള പോലീസ് രാജ്യം ശ്രദ്ധിക്കുന്ന സേനയായി മാറിയെന്ന് മുഖ്യമന്ത്രി; പോലീസിന്റെ പ്രതിച്ഛായമാറ്റിയെന്നും പിണറായി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.