×
login
കാപ്പിമല എസ്റ്റേറ്റ് വന്യമൃഗങ്ങളുടെ താവളമായി; ഭീതിയോടെ പ്രദേശവാസികള്‍, കോടികള്‍ വിലമതിക്കുന്ന കൂറ്റന്‍ മരങ്ങളും നാശത്തിൻ്റെ വക്കിൽ

സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി ആദിവാസികള്‍ക്ക് വിതരണം ചെയ്യാത്തതിനാല്‍ കാടുപിടിച്ചു കിടക്കുകയാണ്. പട്ടാപ്പകല്‍പോലും കാപ്പിമല ടൗണിലും പരിസരങ്ങളിലും വന്യമൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും ശല്യം വര്‍ധിച്ചിട്ടുണ്ട്.

ആലക്കോട്: ഭൂരഹിത ആദിവാസികള്‍ക്ക് പതിച്ചു നല്‍കുന്നതിന് സര്‍ക്കാര്‍ ഏറ്റെടുത്ത പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ഭാഗമായുള്ള ആലക്കോട് എസ്റ്റേറ്റിലെ കാപ്പിമല എസ്റ്റേറ്റ് ഭൂമി വന്യമൃഗങ്ങളുടെ താവളമായി മാറിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. കാപ്പിമല ടൗണിനോട് ചേര്‍ന്നുള്ള 14 ഏക്കര്‍ ഭൂമിയാണ് കാട്ടുപന്നി അടക്കമുള്ള വന്യമൃഗങ്ങളുടെയും രാജവെമ്പാല ഉള്‍പ്പെടെയുള്ള ഇഴ ജന്തുക്കളുടെയും താവളമായത്.

സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി ആദിവാസികള്‍ക്ക് വിതരണം ചെയ്യാത്തതിനാല്‍ കാടുപിടിച്ചു കിടക്കുകയാണ്. പട്ടാപ്പകല്‍പോലും കാപ്പിമല ടൗണിലും പരിസരങ്ങളിലും വന്യമൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും ശല്യം വര്‍ധിച്ചിട്ടുണ്ട്. ആദിവാസികള്‍ക്ക് ഭൂമി വിതരണം ചെയ്യുന്ന കാര്യത്തിലും കാട് വെട്ടിത്തെളിച്ച് വന്യമൃഗശല്യം തടയുന്നതിലും അധികൃതര്‍ അനാസ്ഥ കാട്ടുകയാണ്. കാപ്പിമല ഗവണ്‍മെന്റ് യുപി സ്‌കൂള്‍, അങ്കണവാടി, പള്ളി തുടങ്ങിയ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നത് എസ്റ്റേറ്റിന് സമീപത്താണ്.


സ്‌കൂളിലേക്കും അങ്കണവാടിയിലേക്കും പോകുന്ന കുട്ടികളും പള്ളികളിലേക്ക് പോകുന്നവരും പുലര്‍ച്ചെ ക്ഷീരസംഘത്തില്‍ പാല്‍ അളക്കാന്‍ പോകുന്ന ക്ഷീരകര്‍ഷകര്‍ അടക്കമുള്ളവരും ഭീതിയോടെയാണ് റോഡിലൂടെ സഞ്ചരിക്കുന്നത്. നിരവധി ബൈക്ക് യാത്രക്കാരും കാല്‍നടയാത്രക്കാരും കാട്ടുപന്നികളുടെ ആക്രമണത്തിന് ഇരയായി ഇപ്പോഴും ചികിത്സയിലാണ്. വിനോദസഞ്ചാരകേന്ദ്രമായ പൈതല്‍ മലയിലേക്കും മഞ്ഞപുല്ലിലേക്കുള്ള പാതയും ഇതിനോട് ചേര്‍ന്നാണ്.

ആലക്കോട് പി.ആര്‍ രാമവര്‍മ രാജയുടെ ഉടമസ്ഥതയിലായിരുന്ന കാപ്പിത്തോട്ടം പതിറ്റാണ്ടണ്ടുകള്‍ക്ക് മുമ്പ് സര്‍ക്കാര്‍ മിച്ചഭൂമിയായി ഏറ്റെടുത്ത് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എസ്റ്റേറ്റിന്റെ ഭാഗമാക്കിയതായിരുന്നു. പിന്നീട് 15 വര്‍ഷം മുമ്പ് ഭൂരഹിത ആദിവാസികള്‍ക്ക് പതിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ചാണ് പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ നിന്ന് സര്‍ക്കാര്‍ കാപ്പിമയിലെ എസ്റ്റേറ്റുമേറ്റെടുത്തത്. എന്നാല്‍ നാളിതുവരെയായിട്ടും ഒരു സെന്റ് ഭൂമിപോലും എസ്റ്റേറ്റില്‍ നിന്ന് ആദിവാസികള്‍ക്ക് നല്‍കിയിട്ടില്ല.  

പലവിധ ന്യായങ്ങള്‍ പറഞ്ഞ് ഭൂമി വിതരണത്തിന്റെ കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ കൈമലര്‍ത്തുകയാണ്. എസ്റ്റേറ്റിലെ കാപ്പിത്തോട്ടം പരിചരണം ഇല്ലാതെ പൂര്‍ണമായും നശിച്ചു കഴിഞ്ഞു. കാപ്പിമലയുടെ പേരിനു തന്നെ കാരണമായ കാപ്പിത്തോട്ടമാണ് വിസ്മൃതിയിലായിക്കൊണ്ടണ്ടിരിക്കുന്നത്. കോടികള്‍ വിലമതിക്കുന്ന കൂറ്റന്‍ മരങ്ങളും എസ്റ്റേറ്റിലുണ്ടണ്ട്. സംരക്ഷണത്തിന് നടപടിയില്ലാതെ വന്നതോടെ ഇവയും നാശത്തിലേക്ക് കൂപ്പുകുത്തുകയാണ്. കാടുവെട്ടിത്തെളിച്ച് എസ്റ്റേറ്റ് സംരക്ഷിക്കുന്നതിനും വന്യമൃഗശല്യം തടയുന്നതിനും അര്‍ഹരായവര്‍ക്ക് ഭൂമി വിതരണം ചെയ്യുന്നതിനും അധികൃതര്‍ അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്. 

    comment

    LATEST NEWS


    ബാലഗോകുലം നൽകുന്നത് സമാനതകളില്ലാത്ത സംഭാവന; മധ്യപ്രദേശ് സർക്കാരിൻ്റെ ചന്ദ്രശേഖർ ആസാദ് പുരസ്കാരം ഏറ്റുവാങ്ങി ബാലഗോകുലം


    മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയാല്‍ നടപടിയുണ്ടാകും; ജനപ്രതിനിധിയുടെ പരാതിയില്‍ നടപടിയില്ല, കേസെടുക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം


    സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം: രണ്ട് മലപ്പുറം സ്വദേശികൾ കസ്റ്റഡിയിൽ, പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ചത് സീരിയൽ നടിയുടെ സഹായത്തോടെ


    വേനല്‍ച്ചൂട് കനത്തു; പാല്‍ ഉത്പാദനത്തില്‍ കുറവ്, പാലക്കാട് പ്രതിദിനം കുറഞ്ഞത് 22,000 ലിറ്ററിന്റെ ഉത്പാദനം, ക്ഷീരകര്‍ഷകരും പ്രതിസന്ധിയില്‍


    രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ; കോടതി വിധി എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേരെന്ന പരാമര്‍ശത്തിലെ മാനനഷ്ടക്കേസില്‍


    അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യം: ഗോത്രവര്‍ഗക്കുടികളില്‍ പഞ്ചായത്തംഗങ്ങളും എസ്‌സി പ്രൊമോട്ടര്‍മാരും നേരിട്ടെത്തി നിര്‍ദ്ദേശം നല്‍കും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.