×
login
കൊവിഡ് പ്രതിരോധത്തിന് ജില്ലാ പഞ്ചായത്തിന് കണ്ണുർ സർവകലാശാല: കേരള സേഫ് 'മൊബൈൽ ആപ്പ് ‍ഓൺ ചെയ്തു

ജില്ലാപഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ ഡോ. വി ശിവദാസൻ എംപി ഉദ്ഘാടനംചെയ്തു. കൊവിഡ് പ്രതിരോധരംഗത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രാധാന്യം വർധിച്ചു വരികയാണെന്നും സമാന്തര സോഫ്റ്റ് വെയർ രംഗത്ത് കണ്ണൂർ സർവകലാശാല നടത്തുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് കേരള സേഫ് മൊബൈൽ ആപ്ളിക്കേഷനെന്നും ശിവദാസ് പറഞ്ഞു.

കണ്ണൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലാ പഞ്ചായത്തിന് സഹായഹസ്തവുമായി കണ്ണൂർ സർവ്വകലാശാല ഐ.ടി വിഭാഗം ' കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി  ജില്ലാ പഞ്ചായത്ത്‌ കണ്ണൂർ സർവകലാശാലയുടെ സഹകരണത്തോടെ നിർമിച്ച മൊബൈൽ അപ്ലിക്കേഷൻ  കേരള- സേയ്‌ഫ്‌  പ്രവർത്തനമാരംഭിച്ചു.

ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലെയും സന്നദ്ധ സേവന പ്രവർത്തകരുടെ പേരും ഫോൺ നമ്പറും മരുന്നുകളുടെ ലഭ്യത, ആ ബുലൻസ് സർവീസ്, കൊവിഡ് ചികിത്സ കേന്ദ്രങ്ങൾ ഡോക്ടർമാരുടെ പൂർണ വിവരങ്ങൾ എന്നിവ ഇതിലൂടെ ലഭിക്കും.

ജില്ലാപഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ  ഡോ. വി  ശിവദാസൻ എംപി ഉദ്ഘാടനംചെയ്തു. കൊവിഡ് പ്രതിരോധരംഗത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രാധാന്യം വർധിച്ചു വരികയാണെന്നും സമാന്തര സോഫ്റ്റ് വെയർ രംഗത്ത് കണ്ണൂർ സർവകലാശാല നടത്തുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് കേരള സേഫ് മൊബൈൽ ആപ്ളിക്കേഷനെന്നും ശിവദാസ് പറഞ്ഞു. കണ്ണൂർ സർവകലാശാല വി.സി ഡോ.ഗോപിനാഥ് രവീന്ദ്രൻ, മുഖ്യാതിഥിയായി. വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ, അംഗങ്ങളായ എൻ.പി ശ്രീധരൻ, വി.കെ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു. ആപ്ളിക്കേഷൻ ഡവലപ്പർഅജിത്ത് കുമാർ പദ്ധതി വിശദീകരിച്ചു.

ഇതിനിടെ കൊവിഡ് വൈറസ് രോഗബാധ യുവാക്കളില്‍ കൂടി വരുന്ന സാഹചര്യത്തില്‍ ജീവിതശൈലി രോഗങ്ങളുടെ നിയന്ത്രണത്തിന് ഊന്നല്‍ നല്‍കി യുവാക്കളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി 'യങ്ങ് കണ്ണൂര്‍' ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി ' ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ജില്ലാ ആരോഗ്യവകുപ്പ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ ജില്ലയിലെ യുവജനസംഘടനകളുടെ സഹകരണത്തോടെ ആരംഭിക്കുന്ന ബോധവല്‍ക്കരണ ക്യാമ്പയിനിന്റെ ഉദ്ഘാടനം  ചലച്ചിത്ര നടൻ ജയസൂര്യ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.

കൊവിഡിന്റെ രണ്ടാം തരംഗത്തില്‍  യുവാക്കളിലും മധ്യവയസ്‌കരിലും രോഗം ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും കൂടുതല്‍ മരണങ്ങള്‍ സംഭവിക്കുകയും ചെയ്ത  സാഹചര്യത്തിലാണ് ഇത്തരമൊരു ക്യാമ്പയിന്‍.

യുവാക്കളില്‍ ചിട്ടയായ ജീവിതശീലം വളര്‍ത്തിയെടുക്കുക, വ്യായാമം  ദിനചര്യയാക്കി മാറ്റിയെടുക്കുക, ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം ഇല്ലാതാക്കുക  തുടങ്ങിയ പ്രവര്‍ത്തങ്ങളിലൂടെ  ആരോഗ്യം വീണ്ടെടുത്ത് കൊവിഡിനെ പ്രതിരോധിക്കാനാണ്  'യങ്ങ് കണ്ണൂര്‍' ലക്ഷ്യമിടുന്നത്.

'കൊവിഡും ജീവിത ശൈലി രോഗങ്ങളും' എന്ന വിഷയത്തില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് മെഡിസിന്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. കെ രമേശന്‍, ' ഹോം ഐസൊലെഷന്‍- ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍' എന്ന വിഷയത്തില്‍ ജില്ലാ കൊവിഡ് നോഡല്‍ ഓഫീസര്‍ ഡോ. വസു ആനന്ദ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളിലും വിവിധ ബോധവല്‍ക്കരണ ക്ലാസുകളും പരിപാടികളും  കൊവിഡ്- ന്യൂമോണിയ,  വ്യായാമം - ഒരു ദിനചര്യ എന്നീ വിഷയങ്ങളില്‍ വിദഗ്ധരായ ഡോക്ടര്‍മാരുടെ ഫേസ്ബുക്ക് ലൈവും ഉണ്ടായിരിക്കുന്നതാണെന്ന് കലക്ടർ ടി.വി സുഭാഷ് അറിയിച്ചു.

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.