×
login
കെഎസ്ആര്‍ടിസി‍ സര്‍വ്വീസുകള്‍ തോന്നിയപടി: ദിനം പ്രതി ലക്ഷങ്ങളുടെ നഷ്ടം, ബസ്സ് കാത്തിരിക്കുന്ന ജനം പെരുവഴിയില്‍

അതിരാവിലേയും വൈകുന്നേരങ്ങളിലും സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ തോന്നുംപോലെ ഓടുന്നതാണ് ജനങ്ങള്‍ക്ക് ഏറ്റവും അധികം ദുരിതം സമ്മാനിക്കുന്നത്. ദീര്‍ഘദൂര യാത്രക്കാരും ട്രെയിനിലും മറ്റും എത്തുന്നവരും പോകേണ്ടവരും പല സ്ഥാപനങ്ങളിലും രാത്രി ഡ്യൂട്ടിയും മറ്റും എടുക്കുന്നവരുമാണ് ഏറെ ബുദ്ധിമുട്ടിലാകുന്നത്.

കണ്ണൂര്‍: ജില്ലയിലെ മൂന്ന് ഡിപ്പോകളില്‍ നിന്നുമുളള കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ തോന്നിയതു പോലെ. ഇത്തരത്തില്‍ വ്യവസ്ഥയില്ലാതെ സര്‍വ്വീസ് നടത്തുന്നത് കാരണം കോര്‍പ്പറേഷന് ദിനംപ്രതി ലക്ഷങ്ങളുടെ നഷ്ടം. സര്‍വ്വീസ് നടത്തുന്ന റൂട്ടുകളില്‍ എല്ലാ ദിവസവും ഒരേ സമയത്ത് ബസ്സുകള്‍ ഓടാത്തതും ലോക്ഡൗണ്‍ ഒഴികെയുളള 5 ദിവസങ്ങളില്‍ പല സര്‍വ്വീസുകളും യഥാര്‍ത്ഥമായ രീതിയില്‍ സര്‍വ്വീസ് നടത്താത്തതുമാണ് കോര്‍പ്പറേഷന് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കുന്നത്. ഇത്തരത്തില്‍ തോന്നിയപടി സര്‍വ്വീസ് നടത്തുന്നതിനാല്‍ ബസ്സുകളെ ആശ്രയിക്കുന്ന ജനങ്ങള്‍ പലപ്പോഴും പെരുവഴിയിലാകുന്ന സാഹചര്യവും പതിവാകുകയാണ്.

അതിരാവിലേയും വൈകുന്നേരങ്ങളിലും സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ തോന്നുംപോലെ ഓടുന്നതാണ് ജനങ്ങള്‍ക്ക് ഏറ്റവും അധികം ദുരിതം സമ്മാനിക്കുന്നത്. ദീര്‍ഘദൂര യാത്രക്കാരും ട്രെയിനിലും മറ്റും എത്തുന്നവരും പോകേണ്ടവരും പല സ്ഥാപനങ്ങളിലും രാത്രി ഡ്യൂട്ടിയും മറ്റും എടുക്കുന്നവരുമാണ് ഏറെ ബുദ്ധിമുട്ടിലാകുന്നത്.

കൊവിഡ് വ്യാപനത്തിന് മുമ്പ് സര്‍വ്വീസ് നടത്തിയിരുന്ന പല റൂട്ടുകളേയും കെഎസ്ആര്‍ടിസി കൈയ്യൊഴിഞ്ഞ സ്ഥിതിയാണ്. ചില റൂട്ടുകളില്‍ ഭാഗികമായി മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. സര്‍വ്വീസ് നടത്താത്തത് നഷ്ടം കാരണമാണെന്നാണ് കെഎസ്ആര്‍ടിസി അധികൃതരുടെ വാദം. എല്ലാ ദിവസവും കൃത്യമായി സര്‍വ്വീസ് നടത്താത്ത ബസ്സുകള്‍ക്കെങ്ങനെ ആളുകള്‍ വിശ്വസിച്ച് കാത്തു നില്‍ക്കുമെന്ന ചോദ്യം ഉയരുകയാണ്.

സന്ധ്യാ സമയങ്ങളിലും പുലര്‍ച്ചെയും രാവിലേയുമെല്ലാം ഒന്നിടവിട്ട ദിവസങ്ങളില്‍ രണ്ട് ദിവസം കൂടുമ്പോഴും സര്‍വ്വീസ് നടത്തുന്ന ബസ്സുകളെ കാത്ത് ആര് നില്‍ക്കുമെന്ന ചോദ്യം ഉയരുകയാണ്. ബസ്സുകള്‍ കൃത്യസമയത്ത് ഓടിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. സര്‍വ്വീസുകള്‍ പലതും തോന്നിയപടിയാവാന്‍ കാരണം സര്‍വ്വീസ് നിശ്ചയിക്കുന്ന ചില ഉദ്യോഗസ്ഥരും ഒരു വിഭാഗം ജീവനക്കാരുമാണെന്നും ഇവരുടെ സൗകര്യത്തിനനുസരിച്ച് സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കുകയും നിശ്ചയിക്കുകയും ചെയ്യുകയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്

  comment

  LATEST NEWS


  അധികം സംസാരിച്ച് അബദ്ധം കാട്ടരുത്; ആരോഗ്യമന്ത്രി വീണ ജോര്‍ജിന് ക്ലിപ്പിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍; മാധ്യമങ്ങള്‍ക്കെതിരേ മന്ത്രി


  ഈ മാസം കണ്ടിരിക്കേണ്ട അഞ്ച് സിനിമകളിൽ നായാട്ടും; ന്യൂയോര്‍ക്ക് ടൈംസില്‍ ഇടം നേടി മലയാള സിനിമ 'നായാട്ട്'


  വാക്ക് തര്‍ക്കത്തിന് പിന്നാലെ മുന്‍ എസ്എഫ്‌ഐ നേതാക്കളും ഡിവൈഎഫ്‌ഐയും തമ്മില്‍ സംഘര്‍ഷം: ആറ് പേര്‍ക്ക് പരിക്കേറ്റ് ആശുപത്രിയില്‍


  മാനസയുമായി ഒന്നിച്ചുള്ള ചിത്രം പുറത്തുവിട്ട് രാഖില്‍ ബ്ലാക്ക് മെയിലിന് ശ്രമിച്ചെന്ന് സംശയം; ഫോട്ടോ പോസ്റ്റ് ചെയ്തത് കൊച്ചി ഹോട്ടലിന്റെ റിവ്യൂ പേജില്‍


  തമിഴ്‌നാട്ടിലെ കുറുവാ സംഘം കേരളത്തില്‍; ജനങ്ങള്‍ പാലിക്കണം, അസ്വാഭാവികമായി അപരിചിതരെ കണ്ടാല്‍ വിവരം നല്‍കണമെന്ന് പോലീസ്‌


  പഞ്ചരത്നങ്ങളുടെ വീട്ടിലേക്ക് പുതിയ അതിഥി; മുത്തശ്ശിയായതിന്റെ നിർവൃതിയിൽ രമാദേവി, അടുത്ത അതിഥി കൂടി ഉടനെത്തുമെന്ന് കുടുംബം


  പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരുകാരണവശാലും നീട്ടില്ലെന്ന് മുഖ്യമന്ത്രി;മുടി മുറിച്ച് പ്രതിഷേധിച്ച് വനിത ഉദ്യോഗാര്‍ത്ഥികള്‍;വീണ്ടും സമരകാലം


  ഈശോ, കേശു ഈ വീടിന്റെ നാഥന്‍ പേരുകള്‍ മാറ്റില്ല; നോറ്റ് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ഒഴിവാക്കും; വിവാദങ്ങളില്‍ മറുപടിയുമായി നാദിര്‍ഷാ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.