×
login
മട്ടന്നൂര്‍ തെരഞ്ഞെടുപ്പ് ചൂടിലേക്ക്; കളം നിറയാന്‍ മുന്നണികള്‍, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അവസാനഘട്ടത്തില്‍, ശക്തമായ മുന്നേറ്റത്തിന് എൻഡിഎ

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ എന്‍ഡിഎ മുന്നണിയും ഇടത്-വലത് മുന്നണികളും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമടക്കമുളള തിരക്കിട്ട തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിലേക്ക് ഇറങ്ങി കഴിഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ നിന്നും ഭിന്നമായി ഇത്തവണ ശക്തമായ ത്രികോണ മത്സരം നഗരസഭയില്‍ നടക്കുമെന്നതിനാല്‍ തന്നെ തെരഞ്ഞെടുപ്പിന് വാശിയേറുമെന്നുറപ്പാണ്.

കണ്ണൂര്‍: കേരളത്തില്‍ മറ്റെവിടെയും തെരഞ്ഞെടുപ്പ് ഇല്ലാത്ത കാലത്താണ് മട്ടന്നൂരില്‍ കാലങ്ങളായി നഗരസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. 1990 ല്‍ മട്ടന്നൂര്‍ പഞ്ചായത്തിനെ എല്‍ഡിഎഫ് സര്‍ക്കാര്‍ നഗരസഭയായി ഉയര്‍ത്തിയെങ്കിലും എതിര്‍ കക്ഷികളിലെ ഒരു വിഭാഗം ആളുകള്‍ നിരന്തരം ഇതിനെ എതിര്‍ക്കുകയും ഇത് നിര്‍ത്തലാക്കണമെന്ന് വാദിക്കുകയും ചെയ്തു. ഒരു നഗരസഭയ്ക്കുള്ള ഭൗതികസാഹചര്യങ്ങള്‍ മട്ടന്നൂര്‍ നഗരസഭക്ക് ഇല്ലെന്നും ഇത് ജനങ്ങളെ നികുതി ഭാരം കൂട്ടാന്‍ ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പ്രധാനമായും എതിര്‍പ്പ് ഉയര്‍ന്നത്.

1991ല്‍ സംസ്ഥാന ഭരണമാറ്റം സംഭവിച്ചപ്പോള്‍ വീണ്ടും മട്ടന്നൂര്‍ പഞ്ചായത്തായി മാറി. ഇതിനെതിരെ പല പ്രക്ഷോഭങ്ങളും കേസുകളുണ്ടായി. ഈ അവസ്ഥയില്‍ അഞ്ചുവര്‍ഷത്തോളം മട്ടന്നൂര്‍ ഭരണ പ്രതിസന്ധിയിലായിരുന്നു. തുടര്‍ന്ന് 1996 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയതോടെ മട്ടന്നൂര്‍ വീണ്ടും നഗരസഭയായി മാറി. പഞ്ചായത്തും നഗരസഭയും അല്ലാത്ത അനിശ്ചിതത്വം കൊണ്ട് മറ്റ് തദ്ദേശ തെരഞ്ഞെടുപ്പിനൊപ്പം ഇവിടെ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയാതെ പോയതുകൊണ്ട് ഇവിടെ പ്രത്യേകമായാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത്. 1997ലാണ് ആദ്യമായി മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പ് നടന്നത്.


നഗരസഭ രൂപീകരിച്ചശേഷം 5 തവണയും എല്‍ഡിഎഫ് വിജയം നേടിയ നഗരസഭയാണ് മട്ടന്നൂര്‍. 2017ല്‍ 9 വാര്‍ഡുകളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. നിലവിലെ ഭരണസമിതിയുടെ കാലാവധി സെപ്തംബര്‍ 10 വരെയാണ്. തുടര്‍ച്ചയായി എല്‍ഡിഎഫ് ഭരിക്കുന്ന മട്ടന്നൂര്‍ നഗരസഭയിലെ നിലവിലെ നഗരസഭ അധ്യക്ഷ അനിതാ വേണുവാണ്. ആകെ 35 സീറ്റുള്ള നഗരസഭയില്‍ സിപിഎം-25 സീറ്റും സിപിഐ-1, ജനതാദള്‍-1, ഐ എന്‍ എല്‍-1 കോണ്‍ഗ്രസ്-4, മുസ്ലിം ലീഗ് 3, എന്നിങ്ങനെയാണ് കക്ഷി നില.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ എന്‍ഡിഎ മുന്നണിയും ഇടത്-വലത് മുന്നണികളും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമടക്കമുളള തിരക്കിട്ട തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിലേക്ക് ഇറങ്ങി കഴിഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ നിന്നും ഭിന്നമായി ഇത്തവണ ശക്തമായ ത്രികോണ മത്സരം നഗരസഭയില്‍ നടക്കുമെന്നതിനാല്‍ തന്നെ തെരഞ്ഞെടുപ്പിന് വാശിയേറുമെന്നുറപ്പാണ്.

വര്‍ഷങ്ങളായി നഗരസഭ ഭരിച്ചു കൊണ്ടിരിക്കുന്ന ഇടതുപക്ഷ ഭരണത്തില്‍ മട്ടന്നൂര്‍ നഗരം ഉള്‍പ്പെടെയുളള നഗരസഭാ പരിധിയില്‍ വികസന പിന്നോക്കാവസ്ഥ നിലനില്‍ക്കുകയാണ്. കൂടാതെ സംസ്ഥാന ഭരണകൂടത്തിനെതിരായ വികാരവും കോണ്‍ഗ്രസിനകത്തെ ശൈഥില്യവും എന്‍ഡിഎ മുന്നണിക്ക് നഗരസഭയില്‍ ശക്തമായ മുന്നേറ്റമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ നേതൃത്വം. പത്രികാ സമര്‍പ്പണം ഇന്നലെ ആരംഭിച്ചു. പട്ടിക സ്വീകരിക്കുന്ന അവസാനദിവസം ആഗസ്ത് 2 ആണ്. 20നാണ് തെരഞ്ഞെടുപ്പ്.

  comment

  LATEST NEWS


  ലോകമെമ്പാടും ചര്‍ച്ചയായി ചോഴചരിത്രം; തിയറ്ററുകള്‍ ഇളക്കിമറിച്ച് മണിരത്‌നം സിനിമ; രണ്ടു ദിവസത്തിനുള്ളില്‍ 150 കോടി കടന്ന് 'പൊന്നിയിന്‍ സെല്‍വന്‍'


  'ഹലോ' എന്നതിന് അര്‍ത്ഥമോ ഊഷ്മളതയോ ഇല്ല; സര്‍ക്കാര്‍ ഓഫീസുകളിലെ ഫാണ്‍കോളുകള്‍ക്ക് ഹലോയ്ക്ക് പകരം 'വന്ദേമാതരം' ഉപയോഗിക്കണം


  അട്ടപ്പാടിയില്‍ 15 കോടിക്ക് ആശുപത്രി; ദേശീയ മിഷനില്‍ കേരളത്തെ ആയുഷ് മേഖലയില്‍ 97.77 കോടിയുടെ പദ്ധതികള്‍


  കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു, എം.വി. ജയരാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി; വിലാപയാത്രയ്ക്ക് തുടക്കമായി


  പൗരത്വ നിയമത്തിനെതിരെ പൊതുമുതല്‍ തകര്‍ത്ത് കലാപം; ആദ്യഘട്ടത്തില്‍ 60പേര്‍ 57 ലക്ഷം അടയ്ക്കണം; വസ്തുക്കള്‍ പിടിച്ചെടുക്കം; കടുപ്പിച്ച് യോഗി സര്‍ക്കാര്‍


  അസര്‍ബൈജാനെ അടിച്ചിടണം; ഇന്ത്യയില്‍ നിന്ന് 2000 മിസൈലുകള്‍ വാങ്ങാന്‍ അര്‍മേനിയ; 5000 കോടിയുടെ ആയുധ കയറ്റുമതി; മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.