×
login
മെഡിസെപ്: ജീവനക്കാരുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു, പദ്ധതിക്ക് കീഴിലുള്ള ആശുപത്രികൾ നാമമാത്രം

ജില്ലയിലെ മലയോര മേഖലകളില്‍ നിന്നും വിദഗ്ധ ചികിത്സക്കായി ആളുകള്‍ സമീപിക്കുന്ന തലശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍, ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍ എന്നിവ ഒന്നുമില്ലാത്തത് അസുഖബാധിതരെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന സ്ഥിതിയാണ്.

കണ്ണൂര്‍: സംസ്ഥാന ജീവനക്കാരുടെ സ്വപ്‌ന സാഫല്യം എന്ന പേരില്‍ ജീവനക്കാരില്‍ നിന്ന് പ്രതിവര്‍ഷം 6000 രൂപ ഈടാക്കി (ദമ്പതികള്‍ ജീവനക്കാരാണെങ്കില്‍ 12000) നടപ്പാക്കാന്‍ പുറപ്പെട്ട മെഡിസെപ്പ് പദ്ധതിയില്‍ എം പാനല്‍ ചെയ്ത ഹോസ്പിറ്റലിന്റെ ലിസ്റ്റ് വന്നപ്പോള്‍ ജില്ലയിലെ പതിനായിരക്കണക്കിന് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അവരുടെ കുടുംബങ്ങളായി വരുന്ന ലക്ഷക്കണക്കിന് പേര്‍ക്കുമായി ലിസ്റ്റില്‍ ജില്ലയിലുള്ള കേവലം 11 ആശുപത്രികള്‍ മാത്രം. അവയില്‍ അഞ്ചെണ്ണവും കണ്ണ് രോഗ ചികിത്സക്കുള്ള ഐ ഹോസ്പിറ്റല്‍. മറ്റ് അസുഖങ്ങള്‍ക്കായി സമീപിക്കാന്‍ ബാക്കി വരുന്നത് കേവലം ആറെണ്ണം മാത്രം. കണ്ണൂര്‍ നഗരത്തില്‍ എകെജിയും ആംസ്റ്റര്‍ മിംസ് മാത്രം. 

നഗരത്തിലെ മറ്റ് പ്രമുഖ ആശുപത്രികളായ കൊയിലി, ധനലക്ഷ്മി, ശ്രീചന്ദ് ബിഎംഎച്ച്, ജിം കെയര്‍. തുടങ്ങി ഒന്നുമില്ല. ഈ പ്രദേശങ്ങളിലെ ജീവനക്കാരും കുടുംബങ്ങളും ഈ രണ്ടു ഹോസ്പിറ്റലില്‍ മാത്രം ചികില്‍സ തേടേണ്ടി വരുന്നത് പ്രയാസം വര്‍ദ്ധിപ്പിക്കും തളിപ്പറമ്പില്‍ രണ്ടെണ്ണം ഇരിട്ടിയില്‍ ഒന്ന്. പയ്യന്നൂര്‍ തലശ്ശേരി താലൂക്കുകളില്‍ പ്രധാന ഹോസ്പിറ്റലുകള്‍ ഒന്നുപോലും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല.


ജില്ലയിലെ മലയോര മേഖലകളില്‍ നിന്നും വിദഗ്ധ ചികിത്സക്കായി ആളുകള്‍ സമീപിക്കുന്ന തലശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍, ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍ എന്നിവ ഒന്നുമില്ലാത്തത് അസുഖബാധിതരെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന സ്ഥിതിയാണ്. ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളിലും മറ്റും താമസിക്കുന്ന ജീവനക്കാര്‍ക്ക് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുംപ്രധാന ഹോസ്പിറ്റലുകളില്‍ സ്‌കീമിന് പ്രാബല്യമില്ലാതെ വരുന്നത് ജീവനക്കാരെ വളരെയേറെ പ്രതികൂലമായി ബാധിക്കും. പ്രതിവര്‍ഷം ജീവനക്കാര്‍ അടക്കേണ്ട 6000 രൂപയില്‍ 5664 രൂപ മാത്രമാണ് ഇന്‍ഷൂറന്‍സ് കമ്പനിക്ക് സര്‍ക്കാര്‍ നല്‍കേണ്ടത്. പദ്ധതിയില്‍ സര്‍ക്കാര്‍ വിഹിതമില്ല എന്നത് മാത്രമല്ല പന്ത്രണ്ട് ലക്ഷത്തോളം വരുന്ന ജീവനക്കാരില്‍ നിന്നും പെന്‍ഷന്‍കാരില്‍ നിന്നും 336 രൂപ നിരക്കില്‍ പ്രതിവര്‍ഷം എസ്ജിഎസ്ടി ഉള്‍പ്പെടെ 104 കോടിയോളം രൂപ സര്‍ക്കാര്‍ പിടിച്ചെടുക്കുകയാണ് ചെയ്യുന്നത്. കൂടാതെ മെഡിസെപിന്റെ ഭാഗമായി സര്‍ക്കാര്‍ രൂപീകരിക്കുമെന്നറിയച്ച കോര്‍പ്പസ് ഫണ്ടിനെ കുറിച്ചും ഫണ്ട് വിനിയോഗരീതികളെ കുറിച്ചും നിലവില്‍ വ്യക്തത വരുത്തിയിട്ടില്ല.  

പദ്ധതി നടത്തിപ്പില്‍ ജീവനക്കാരുടെ പ്രാതിനിധ്യം ഉറപ്പു വരുത്തിയിട്ടില്ല. നിരവധി ജീവനക്കാര്‍ ഹോമിയോ-ആയുര്‍വ്വേദ ചികില്‍സ തേടുന്നവരായുണ്ട്. നിലവില്‍ അലോപ്പതി ചികില്‍സയ്ക്കുള്ള ആനുകൂല്യം മാത്രമാണ് മെഡിസെപ് പദ്ധതിയില്‍ പരാമര്‍ശിച്ചിട്ടുള്ളത്. പദ്ധതിയില്‍ സര്‍ക്കാര്‍ വിഹിതം ഉറപ്പുവരുത്തുന്നതിനും ഗുണഭോക്താക്കളായ ഉദ്യോഗസ്ഥര്‍ ദമ്പതികളായി വരുന്ന സാഹചര്യത്തില്‍ ഒരാളില്‍ നിന്നും മാത്രം പ്രീമിയം ഈടാക്കാനും സര്‍ക്കാര്‍ ജീവനക്കാരുടെ ചികില്‍സയ്ക്ക് സൗകര്യപ്രദമാവുന്ന വിധം ജില്ലയിലെ മുഴുവന്‍ ആശുപത്രികളെയും ഒപി ചികിത്സക്കടക്കം ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനും നടപടി സ്വീകരിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.കെ. രാജേഷ് അധ്യക്ഷത വഹിച്ചു.

  comment

  LATEST NEWS


  വൃന്ദാവനമായി കേരളം; കൊവിഡ് മഹാമാരിക്കുശേഷം പ്രൗഡിചോരാതെ മഹാശോഭായാത്രകള്‍; പതിനായിരത്തിലധികം കേന്ദ്രങ്ങളില്‍ അണിചേര്‍ന്നത് ലക്ഷങ്ങള്‍


  കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം നാളെ മുതല്‍; സമാപന സമ്മേളനം ഞായറാഴ്ച


  അധര്‍മങ്ങള്‍ക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ; ശ്രീകൃഷ്ണന്‍ ധര്‍മ്മപുനഃസ്ഥാപനത്തിന്റെ പ്രതീകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


  യൂറിയ കലര്‍ത്തിയ 12,750 ലിറ്റര്‍ പാല്‍ പിടിച്ചെടുത്ത് അധികൃതര്‍; കച്ചവടം ഓണവിപണി മുന്നില്‍ കണ്ട്


  സമുദ്ര ബന്ധം ശക്തിപ്പെടുത്തും; ഇറാന്‍, യുഎഇ സന്ദര്‍ശനം ആരംഭിച്ച് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍


  വയനാട് കളക്ടറെന്ന പേരില്‍ വ്യാജ പ്രൊഫൈല്‍; സമൂഹ മാധ്യമങ്ങളിലൂടെ പണം തട്ടാന്‍ ശ്രമം; തട്ടിപ്പുകാരെ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ഒറിജിനല്‍ കളക്ടര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.