×
login
പെരിങ്ങത്തൂര്‍-മട്ടന്നൂര്‍ എയര്‍പോര്‍ട്ട്‍ നാലുവരിപ്പാത: പാനൂരില്‍ വഖഫ് ബോര്‍ഡ് സ്ഥലം ഒഴിവാക്കി കുറ്റിയിടല്‍, വ്യാപാരികള്‍ കടകളടച്ചിട്ടു, ഹര്‍ത്താല്‍

വഖഫ് ബോര്‍ഡ് സ്ഥലമായ ഖബര്‍സ്ഥാന്‍, പള്ളി ഭൂമി എന്നിവയില്‍ ബോര്‍ഡിന്റെ അനുമതിയോടുകൂടി മാത്രമേ കുറ്റിയിടാന്‍ പാടുള്ളൂവെന്ന് പളളിക്കമ്മറ്റി അധികൃതര്‍ വാദിച്ചു. റോഡിന്റെ എതിര്‍ഭാഗത്ത് സ്ഥലംവിട്ടു നല്‍കാമെന്ന് അവര്‍ അറിയിച്ചു.

പാനൂര്‍ നഗരത്തില്‍ കുറ്റിയടിക്കാനെത്തിയ ഉദ്യോഗസ്ഥന്മാരുമായി പ്രതിഷേധക്കാര്‍ സംസാരിക്കുന്നു

പാനൂര്‍: നിര്‍ദിഷ്ട പെരിങ്ങത്തൂര്‍-മട്ടന്നൂര്‍ എയര്‍പോര്‍ട്ട് നാലുവരിപ്പാതയുടെ അടയാള കുറ്റികള്‍ സ്ഥാപിക്കലുമായി ബന്ധപ്പെട്ട് പാനൂര്‍ നഗരത്തില്‍ വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്ത്. വ്യാപാരി സമിതി ആഹ്വാന പ്രകാരം ഇന്നലെ കടകളടച്ചിട്ടു. ഇന്നും കടകളടച്ചിടാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ചില വ്യാപാരികള്‍ കടകളടച്ചതിനാല്‍ കെആര്‍എഫ്ബി ഉദ്യോഗസ്ഥര്‍ കടയുടെ പുറത്ത് അടയാളപ്പെടുത്തി.  

നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമായില്ലെങ്കില്‍ കുറ്റിയടിക്കല്‍ അടുത്തദിവസം മുതല്‍ തടയുമെന്ന് വ്യാപാരികള്‍ പറഞ്ഞു. 40 വര്‍ഷത്തോളം വ്യാപാരം ചെയ്യുന്ന വ്യാപാരികളെ ഒരു സുപ്രഭാതത്തില്‍ ഇറക്കിവിടുന്നത് ശരിയല്ലെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.


അതേസമയം പാനൂര്‍ ജുമാഅത്ത് പള്ളി ഭൂമിയില്‍ കുറ്റിയിടുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പാനൂര്‍ പള്ളി മഹല്ല് കമ്മറ്റി ഭാരവാഹികള്‍ ഉദ്യോഗസ്ഥന്മാരുമായി ചര്‍ച്ച നടത്തി. വഖഫ് ബോര്‍ഡ് സ്ഥലമായ ഖബര്‍സ്ഥാന്‍, പള്ളി ഭൂമി എന്നിവയില്‍ ബോര്‍ഡിന്റെ അനുമതിയോടുകൂടി മാത്രമേ കുറ്റിയിടാന്‍ പാടുള്ളൂവെന്ന് പളളിക്കമ്മറ്റി അധികൃതര്‍ വാദിച്ചു. റോഡിന്റെ എതിര്‍ഭാഗത്ത് സ്ഥലംവിട്ടു നല്‍കാമെന്ന് അവര്‍ അറിയിച്ചു.

പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയതിനാല്‍ തീരുമാനം വരുന്നതുവരെ കുറ്റിയിടല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. പെരിങ്ങത്തൂരിലെ വഖഫ് സ്ഥലത്തും കുറ്റിയടിക്കല്‍ നടന്നിട്ടില്ല. തുടര്‍ന്ന് ബാക്കി സ്ഥലത്ത് കുറ്റിയടിക്കല്‍ നടപടികളുമായി മുന്നോട്ടുപോയപ്പോഴാണ് വ്യാപാരികള്‍ കടയടച്ച് പ്രതിഷേധിച്ചത്. വ്യാപാരി സമിതി ഇന്ന് ഹര്‍ത്താലും പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റിയടിക്കല്‍ ഇന്നും തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.  

കെആര്‍എഫ്ബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി. സോന, എസ്. ആശ എന്നിവരാണ് അടയാളകുറ്റി സ്ഥാപിക്കല്‍ നടപടിക്ക് നേതൃത്വം നല്‍കുന്നത്.

    comment

    LATEST NEWS


    വാഹനം കടത്തിവിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ബംഗളുരുവിൽ ടോള്‍ ഗേറ്റ് ജീവനക്കാരനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി


    നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്; ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതി


    വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലഹരി നല്‍കി പീഡിപ്പിച്ചു; പെൺകുട്ടിയെ കണ്ടെത്തിയത് താമരശേരി ചുരത്തിന്‍റെ ഒൻപതാം വളവിൽ നിന്നും, പ്രതി പിടിയില്‍


    ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരേ പോക്‌സോ കേസ് ഉണ്ടാകില്ല; ലൈംഗികാതിക്രമം നടത്തിയെന്ന ആദ്യ മൊഴി തിരുത്തി പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം


    അരിക്കൊമ്പന്‍ ഇനി മുണ്ടന്‍തുറെ കടുവ സങ്കേതത്തില്‍ വിഹരിക്കും; ചികിത്സ നല്‍കി ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തി കൊമ്പനെ തുറന്നുവിട്ടു


    സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുന്നു; പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി; പ്രഖ്യാപനം ഈ മാസം പതിനൊന്നിന്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.