പിജെ ആര്‍മിയെന്ന പോരില്‍ സമൂഹ മാധ്യമക്കൂട്ടായ്മ തുടങ്ങുകയും കണ്ണൂരിന് ചെന്താരകമല്ലേയെന്ന വരികളില്‍ വീഡിയോ ആല്‍ബം നിര്‍മ്മിച്ചതുമാണ് പിണറായിയെ ചൊടിപ്പിച്ചത്. എന്നാല്‍ അതേ പിണറായി വിജയന് തന്നെ ഇപ്പോള്‍ സ്വന്തം പേരില്‍ നടക്കുന്ന വ്യക്തിപൂജയെ പൂര്‍ണ്ണമനസ്സോടെ പിന്തുണയ്ക്കുകയാണ്.
കണ്ണൂര്‍: ക്യാപ്റ്റനെന്ന പേരിലും തിരുവാതിരക്കളിയുടെ രൂപത്തിലും പാര്‍ട്ടിയിലെ ഒരു വിഭാഗം തുടര്‍ച്ചയായി പിണറായി സ്തുതി നടത്തുമ്പോള്‍ പിണറായിക്കും മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും രണ്ട് നീതിയെന്ന് അണികളില്‍ സംസാരം ശക്തമാകുന്നു. വ്യക്തിപൂജയുടെയും പാര്‍ട്ടിക്കകത്ത് സ്വയം മഹത്വവല്ക്കരിക്കാന് ശ്രമിക്കുന്നുവെന്ന ആരോപണത്തിന്റെയും അടിസ്ഥാനത്തിലാണ് പി.ജയരാജനെ പാര്‍ട്ടി ഒതുക്കി നിര്‍ത്തിയത്. ഒരു കാലത്ത് കണ്ണൂരിലെ സിപിഎമ്മില്‍ എതിരാളികളില്ലാതെ മുന്നോട്ട് പോയ ജയരാജനെ ഒതുക്കി നിര്‍ത്തുന്നതില്‍ മുന്‍പന്തിയില്‍ നിന്നത് പിണറായി വിജയന് തന്നെയായിരുന്നു. എന്നാല്‍ പിണറായിക്ക് വേണ്ടി നടത്തുന്ന വ്യക്തിപൂജ പാര്‍ട്ടി നേതൃത്വം പൂര്‍ണ്ണമായും കണ്ടില്ലെന്ന് നടിക്കുകയാണ.
പിണറായി വിജയന് മുന്നിട്ടിറങ്ങിയപ്പോള്‍ തക്കം പാര്‍ത്തിരുന്ന ഇ.പി. ജയരാജന്, പി.കെ. ശ്രീമതി, എം.വി. ഗോവിന്ദന് തുടങ്ങിയ നേതാക്കളെല്ലാം പാര്‍ട്ടിക്കകത്ത് പി. ജയരാജനെ വളഞ്ഞിട്ടാക്രമിച്ചു. സംസ്ഥാന കമ്മറ്റി യോഗത്തില്‍ എല്ലാരെയും അമ്പരപ്പിച്ച് കൊണ്ടാണ് എം.വി. ഗോവിന്ദന് പി. ജയരാജനെതിരായ വ്യക്തിപൂജ വിഷയം ഉന്നയിച്ചത്. പി. ജയരാജന് പാര്‍ട്ടിക്ക് അധീതനായി വളരാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ആരോപണം. അന്ന് സംഘടനയ്ക്കകത്ത് വലിയൊരു വിഭാഗം അതിനെ പിന്തുണയ്ക്കുകയും ചെയ്തു. സംഘടനാ ചുമതലയില്‍ മാറ്റി നിര്‍ത്തപ്പെട്ട ജരാജന് ഇപ്പോള്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്മാന് എന്ന നിലയിലേക്ക് ഒതുക്കി നിര്‍ത്തപ്പെട്ടു. ശോഭനാ ജോര്‍ജ്ജും പിന്നീട് ചെറിയാന് ഫിലിപ്പും ഏറ്റെടുക്കാന്‍ തയ്യാറാകാതിരുന്നപ്പോഴാണ് ജയരാജനെ ഖാദിബോര്‍ഡ് വൈസ് ചെയര്‍മാനാക്കിയതെന്ന ആരോപണവുമുണ്ട്.
പിജെ ആര്‍മിയെന്ന പോരില്‍ സമൂഹ മാധ്യമക്കൂട്ടായ്മ തുടങ്ങുകയും കണ്ണൂരിന് ചെന്താരകമല്ലേയെന്ന വരികളില്‍ വീഡിയോ ആല്‍ബം നിര്‍മ്മിച്ചതുമാണ് പിണറായിയെ ചൊടിപ്പിച്ചത്. എന്നാല്‍ അതേ പിണറായി വിജയന് തന്നെ ഇപ്പോള്‍ സ്വന്തം പേരില്‍ നടക്കുന്ന വ്യക്തിപൂജയെ പൂര്‍ണ്ണമനസ്സോടെ പിന്തുണയ്ക്കുകയാണ്. തെരഞ്ഞെടുപ്പ് സമയത്ത് ക്യാപ്റ്റന്‍ എന്ന നിലയിലാണ് സംസ്ഥാനത്തുടനീളം പിണറായിയുടെ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് പിണറായി മത്സരിച്ച ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ സ്തുതിപാഠകരായ സിനിമാ താരങ്ങളെയും ഗായകരെയുമുളപ്പെടുത്തി മെഗാ ഷോ സംഘടിപ്പിക്കുകയും ചെയ്തു.
ഇപ്പോള്‍ കൊറോണക്കാലത്ത് കടുത്ത നിയന്ത്രണം നിലനില്‍ക്കെ പിണറായി സ്തുതിക്ക് വേണ്ടി മാത്രം മെഗാ തിരുവാതിര നടത്തിയതാണ് പാര്‍ട്ടിക്കകത്ത് ചര്‍ച്ചയാകുന്നത്. ഇടുക്കി ഗവണ്മെന്റ് എഞ്ചിനിയറിംഗ് കോളേജില്‍ യൂത്ത് കോണ്ഗ്രസ്സുകാര് വെട്ടിക്കൊലപ്പെടുത്തിയ ധീരജ് രാജേന്ദ്രന്റെ സംസ്കാരത്തിനിടെ നടത്തിയ മെഗാതിരുവാതിര പാര്‍ട്ടിക്കകത്ത് ശക്തമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. സംസ്ഥാന സമ്മേളനവും തുടര്‍ന്ന് ഏപ്രില്‍ മാസം കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ്സും നടക്കാനിരിക്കെ പിണറായിയുടെ വ്യക്തിപൂജ വിവാദം ചര്‍ച്ചയാകാന്‍ സാധ്യതയുണ്ട്.
ടെക്നോളജി കൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന കമ്മ്യൂണിസം; ജിപിഎസ് സര്‍വ്വേ അടയാളം എങ്ങിനെ പിഴുതെറിയുമെന്ന് ജനങ്ങളെ പരിഹസിച്ച് തോമസ് ഐസക്
ഐപിഎല്ലില്‍ പ്ലേഓഫ് സാധ്യത നിലനിര്‍ത്തി ദല്‍ഹി
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തോല്‍വി; ആഴ്സണലിന് തിരിച്ചടി
ഈ യുവാവ് ശ്രീകൃഷ്ണന് തന്നെയോ അതോ മനുഷ്യനോ? കൃഷ്ണവിഗ്രഹം നല്കി മാഞ്ഞുപോയ യുവാവിനെ തേടി ഒരു നാട്
കേരളത്തില്‍ മദ്യം ഒഴുക്കും; പിണറായി സര്‍ക്കാരിന്റെ പുതിയ നയം നടപ്പാക്കി തുടങ്ങി; അടച്ചുപൂട്ടിയ 68 മദ്യശാലകള്‍ തുറക്കാന്‍ ഉത്തരവ്
അസമില്‍ പ്രളയവും വെള്ളപൊക്കവും; റോഡുകള്‍ ഒലിച്ചു പോയി; റെയില്‍വേ സ്റ്റേഷനിലും വന്‍ നാശനഷ്ടം; രണ്ട് ലക്ഷം പേര് ദുരിതത്തില്‍ ( വീഡിയോ)
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഗ്ലൂക്കോമയെ നിസ്സാരമായി കാണരുത്: മുന്നറിയിപ്പുമായി നേത്രരോഗ വിദഗ്ധര്‍, 40 വയസ്സ് കഴിഞ്ഞവർ പരിശോധനക്ക് വിധേയമാവണം
ഉത്സവങ്ങള്‍ പതിവ് രീതിയിലേക്ക്: വയനാട്ടുകുലവന്‍ തെയ്യംകെട്ടുകള്‍ അനിശ്ചിതത്വത്തില്‍, ഒരു തെയ്യംകെട്ടുത്സവത്തിന് ചെലവ് 40 ലക്ഷം രൂപ
വന്യജീവി ശല്യത്തിന് പിറകേ തീപ്പിടുത്തവും; ആറളം ഫാം ദുരിതക്കയത്തില്‍, കഴിഞ്ഞ രണ്ടുമാസത്തിനിടെ പത്തോളം തീപ്പിടുത്തങ്ങൾ
കണ്ണൂരിലെ ഭക്ഷ്യ വില്‍പ്പനശാലകളില്‍ പഴകിയ ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്നത് വ്യാപകമാവുന്നു, പരിശോധന ശക്തമാക്കണമെന്ന ആവശ്യം ശക്തം
ജഗന്നാഥ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ച ഖോനക്ക് കണ്ണീരില്‍ കുതിര്‍ന്ന വിട, ഓർമ്മയായത് ബലൂൺ വിൽപ്പനയ്ക്ക് എത്തിയവരുടെ മകൾ
കണ്ണൂർ ലഹരി ഉല്‍പ്പന്നങ്ങളുടെ ഹബ്ബാകുന്നു; ആശങ്കയോടെ ജനം, മയക്കുമരുന്ന് മാഫിയയ്ക്ക് മുന്നില്‍ ഭരണക്കാരും പോലീസും എക്സൈസും നിസ്സഹായരാകുന്നു