മാടായിപാറയെ കീറി മുറിച്ച് പാത നിര്‍മ്മിക്കാനുളള സര്‍ക്കാര്‍ തീരുമാനം ഹൈന്ദവ വിശ്വാസികളോടും പരിസ്ഥിതിയോടും ചെയ്യുന്ന ഏറ്റവും വലിയ അപരാധമാണ്. അപൂര്‍വ്വ സസ്യങ്ങളുളള വലിയ ജൈവ സമ്പത്ത് കുടികൊളളുന്ന പാറ നശിപ്പിക്കപ്പെടും.
കണ്ണൂര്‍: കെ റെയില്‍ ഉടായിപ്പ് തരികിട പദ്ധതിയാണെന്ന് ബോധ്യപ്പെട്ടിരിക്കുകയാണെന്നും പദ്ധതി നടപ്പിലാക്കിയാല്‍ സംസ്ഥാനത്തിന്റെ സര്‍വ്വ നാശത്തിന്റെ കാരണഭൂതനായ മുഖ്യമന്ത്രിയായി പിണറായി വിജയന് മാറുമെന്നും ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. നിര്‍ദ്ദിഷ്ട കെ റെയില്‍ പാത കടന്നു പോകുന്നതു മാടായിപാറയിലെ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാടായിപാറയെ കീറി മുറിച്ച് പാത നിര്‍മ്മിക്കാനുളള സര്‍ക്കാര്‍ തീരുമാനം ഹൈന്ദവ വിശ്വാസികളോടും പരിസ്ഥിതിയോടും ചെയ്യുന്ന ഏറ്റവും വലിയ അപരാധമാണ്. അപൂര്‍വ്വ സസ്യങ്ങളുളള വലിയ ജൈവ സമ്പത്ത് കുടികൊളളുന്ന പാറ നശിപ്പിക്കപ്പെടും. മാടായിക്കാവും തൊട്ടടുത്ത പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിലെ ആരാധനയും ആചാരങ്ങളും അനുഷ്ഠാനങ്ങളും നശിപ്പിക്കപ്പെടും. ഇത് സര്‍വ്വനാശത്തിന് കാരണമാകും. പദ്ധതികൊണ്ട് കേരളത്തിന് ഒരു വികസനവും ഉണ്ടാകില്ല. സംസ്ഥാനത്തിന്റെ സര്‍വ്വനാശത്തിന് ഉതകുന്ന പാതയാണ് കെറെയില്‍.
സിപിഎം നേതാക്കള്‍ക്ക് കമ്മീഷന്‍അടിക്കാന്‍ ഉള്ള പദ്ധതിയാണ് കെറെയില്‍. ഈ പദ്ധതി കൊണ്ടു സംസ്ഥാനത്തിന് യാതൊരു ഗുണവും ഇല്ല. കെ റെയിലിനെതിരെയുള്ള സമരത്തെ വിലക്ക് വാങ്ങാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും സര്‍ക്കാരും ശ്രമിക്കുകയാണ്. കൂടുതല്‍ നഷ്ടപരിഹാരം നല്‍കാമെന്ന് പറഞ്ഞു ജനങ്ങളെ പ്രലോഭിപ്പിക്കുകയാണ്. പണം കൊടുത്ത് ജനകീയ സമരങ്ങളെയടക്കം വിലയ്ക്ക് വാങ്ങാമെന്ന കോര്‍പറേറ്റ് സമീപനമാണ് സിപിഎമ്മിന്റേത്. കോര്‍പ്പറേറ്റ് പാര്‍ട്ടി ഒ#ാഫ് മാര്‍ക്സിസ്റ്റായി സിപിഎം അധഃപതിച്ചിരിക്കുന്നു. ഒരു മുതലാളിത്ത പാര്‍ട്ടിയായി മാറി. യുക്തിസഹമായ രീതിയിലല്ല കെറെയില്‍ പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കിയിരിക്കുന്നത്.
സര്‍ക്കാര്‍ ഈ പദ്ധതിയില്‍ നിന്ന് പിന്മാറണം. ഒരു ബദല്‍ റെയില്‍ പാതയാണ് സംസ്ഥാനത്തിന് ആവശ്യം. കാസര്‍കോട് -തിരുവനന്തപുരം ഗോള്‍ഡന്‍ ലൈനിനെ കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കണം. നിലവിലെ പാതക്ക് സമാന്തരമായി പാത നിര്‍മ്മിച്ചാല്‍ കുടിയിറക്കപ്പെടേണ്ടവരുടെ എണ്ണം കുറയും. പരിസ്ഥിതി നാശവും സാമൂഹ്യ-സാമ്പത്തിക നഷ്ടവും ഉണ്ടാകില്ല. കെ റെയിലിനു ഇതുവരെ കേന്ദ്ര സര്‍ക്കാരോ റെയില്‍വേ മന്ത്രാലയമോ അനുമതി കൊടുത്തിട്ടില്ല. അനുമതി വേണ്ടാത്ത കാര്യങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്. പഠനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ അനുമതി ആവശ്യമില്ല. ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. ജനങ്ങളെ സര്‍ക്കാര്‍ ഭയപ്പെടുന്നു. പദ്ധതി നടപ്പാക്കുമെന്ന സര്‍ക്കാരിന്റെ വാശിക്ക് പിന്നില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. പദ്ധതിയുടെ പേരില്‍ കമ്മീഷന് കൈപ്പറ്റുന്നതിനുളള നീക്കമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ്, ജനറല്‍ സെക്രട്ടറി ബിജുഏളക്കുഴി, മേഖല സെക്രട്ടറി കെ.പി. അരുണ്‍കുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
ദല്‍ഹിയില്‍ ഹിന്ദുവിരുദ്ധ കലാപത്തില്‍ തോക്കുചൂണ്ടിയ ഷാരൂഖ് പരോളിലിറങ്ങിയപ്പോള്‍ വമ്പന്‍ സ്വീകരണം (വീഡിയോ)
നടന് ധര്‍മ്മജന്റെ ധര്‍മൂസ് ഫിഷ് ഹബ്ബില്‍ 200കിലോ പഴകിയ മീന്‍ പിടിച്ചു; പിഴയടയ്ക്കാന്‍ നോട്ടീസ്
തൃക്കാക്കരയില്‍ ബിജെപിക്കായി നാളെ പ്രചരണത്തിനിറങ്ങും; പോലീസിന് മുന്നില്‍ ഹാജരാകില്ല; നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്
കശ്മീരില്‍ വീണ്ടും സൈന്യത്തിന് വിജയം ;രണ്ട് തീവ്രവാദികളെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ വധിച്ച് സൈന്യം
പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; ഒളിവില്‍ പോയ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍
'മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യൂ'...സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഹാഷ് ടാഗ്; കാരണം നൂപുര്‍ ശര്‍മ്മര്‍ക്കെതിരായ ഇസ്ലാമിസ്റ്റ് വധഭീഷണി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഗ്ലൂക്കോമയെ നിസ്സാരമായി കാണരുത്: മുന്നറിയിപ്പുമായി നേത്രരോഗ വിദഗ്ധര്‍, 40 വയസ്സ് കഴിഞ്ഞവർ പരിശോധനക്ക് വിധേയമാവണം
ഉത്സവങ്ങള്‍ പതിവ് രീതിയിലേക്ക്: വയനാട്ടുകുലവന്‍ തെയ്യംകെട്ടുകള്‍ അനിശ്ചിതത്വത്തില്‍, ഒരു തെയ്യംകെട്ടുത്സവത്തിന് ചെലവ് 40 ലക്ഷം രൂപ
വന്യജീവി ശല്യത്തിന് പിറകേ തീപ്പിടുത്തവും; ആറളം ഫാം ദുരിതക്കയത്തില്‍, കഴിഞ്ഞ രണ്ടുമാസത്തിനിടെ പത്തോളം തീപ്പിടുത്തങ്ങൾ
കണ്ണൂരിലെ ഭക്ഷ്യ വില്‍പ്പനശാലകളില്‍ പഴകിയ ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്നത് വ്യാപകമാവുന്നു, പരിശോധന ശക്തമാക്കണമെന്ന ആവശ്യം ശക്തം
ജഗന്നാഥ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ച ഖോനക്ക് കണ്ണീരില്‍ കുതിര്‍ന്ന വിട, ഓർമ്മയായത് ബലൂൺ വിൽപ്പനയ്ക്ക് എത്തിയവരുടെ മകൾ
കണ്ണൂർ ലഹരി ഉല്‍പ്പന്നങ്ങളുടെ ഹബ്ബാകുന്നു; ആശങ്കയോടെ ജനം, മയക്കുമരുന്ന് മാഫിയയ്ക്ക് മുന്നില്‍ ഭരണക്കാരും പോലീസും എക്സൈസും നിസ്സഹായരാകുന്നു