login
ചീറിപ്പായുന്നു ടാങ്കർ ലോറികൾ; അപകടക്കെണിയൊരുക്കി ദേശീയപാത, ഒരു മാസത്തിനിടെ അപകടത്തിൽപ്പെട്ടത് മൂന്ന് ടാങ്കർ ലോറികൾ

തുടർച്ചയായ അപകടങ്ങൾ ഉണ്ടാകുമ്പോഴും ട്രാഫിക്ക് നിയമങ്ങൾ പാലിക്കാൻ ടാങ്കർ ലോറി ഡ്രൈവർമാർ തയ്യാറാകുന്നില്ല. 2013 ൽ നടന്ന ചാല ടാങ്കർ ലോറി ദുരന്തത്തിൽ 20 പേരാണ് കൊല്ലപ്പെട്ടത്. അതിനു ശേഷവും ഒട്ടനവധി അപകടങ്ങൾ ഇവിടെയുണ്ടായി.

കണ്ണുർ: അപകടം തുടർക്കഥയാകുമ്പോഴും കണ്ണൂർ - തലശേരി ദേശീയപാതയിലൂടെ പാചക വാതകവുമായി ടാങ്കർ ലോറികൾ ചീറിപ്പായുകയാണ്. ഒരു മാസത്തിനിടെ മൂന്ന് ടാങ്കർ ലോറികളാണ് പുതിയ തെരു - തലശേരി റൂട്ടിൽ അപകടത്തിൽപ്പെട്ട് മറിഞ്ഞത്. തലനാരിഴയ്ക്കാണ് വൻ ദുരന്ത മൊഴിവായത്.

ചാല ബൈപ്പാസ് ജങ്ഷനിലും മേലെചൊവ്വയിലുമാണ് മംഗളുരിൽ നിന്നും പാചകവാതകം കയറ്റി വരുന്ന ടാങ്കർ ലോറികൾ അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ പുതിയ തെരുവിൽ ടാങ്കർ ലോറി കടയിലേക്കിടിച്ചു കയറി അപകടം ഉണ്ടായി.   ഇതിൽ ചാല ജങ്ഷനിൽ മറിഞ്ഞ ടാങ്കർ ലോറിയിൽ വാതക ചോർച്ചയുണ്ടായെങ്കിലും ഫയർഫോഴ്സും പൊലിസും നാട്ടുകാരും നടത്തിയ അതീവ സാഹസികമായ രക്ഷാ പ്രവർത്തനമാണ് നാടിനെ  വൻ ദുരന്തത്തിൽ നിന്നു മൊഴിവാക്കിയത്.ഇതിന് ഒരാഴ്ച്ച പിന്നിട്ടതിനു ശേഷം ദേശീയ പാതയിലെ മേലെചൊവ്വയിലും അമിതവേഗതയിലെത്തിയ, ടാങ്കർ ലോറി നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു. ടാങ്കർ റോഡിലേക്ക് മറിഞ്ഞ് വീഴാത്തതിനാൽ. ഇവിടെ വാതകചോർച്ചയുണ്ടായില്ല. 

തുടർച്ചയായ അപകടങ്ങൾ ഉണ്ടാകുമ്പോഴും ട്രാഫിക്ക് നിയമങ്ങൾ പാലിക്കാൻ ടാങ്കർ ലോറി ഡ്രൈവർമാർ തയ്യാറാകുന്നില്ല.  2013 ൽ നടന്ന ചാല ടാങ്കർ ലോറി ദുരന്തത്തിൽ 20 പേരാണ് കൊല്ലപ്പെട്ടത്. അതിനു ശേഷവും ഒട്ടനവധി അപകടങ്ങൾ ഇവിടെയുണ്ടായി. അപകടം നടന്ന് ഒരാഴ്ച്ച വരെ അൽപ്പം ശ്രദ്ധിക്കുമെങ്കിലും പിന്നീട് കാര്യങ്ങൾ പഴയപടിയാവുകയാണ് . 

ജനവാസ കേന്ദ്രങ്ങളിലൂടെ അമിത വേഗതയിലാണ് ടാങ്കർ ലോറികൾ ചീറിപ്പാഞ്ഞു പോകുന്നത്. മുന്നറിയിപ്പ് ബോർഡുകൾ ഡ്രൈവർമാർ ശ്രദ്ധിക്കുന്നതേയില്ല അപകടകരമായ പാചക വാതകവുമായി അമിത വേഗതയിലാണ് ലോറികൾ കണ്ണുർ നഗരം വഴി ദേശീയപാതയിലുടെ സഞ്ചരിക്കുന്നത്. ഒരു ടാങ്കർ ലോറിയിൽ ചുരുങ്ങിയത് രണ്ട് ജീവനക്കാരെങ്കിലും വേണമെന്ന് നിയമമുണ്ടെങ്കിലും മിക്ക ടാങ്കറുകളിലും ഡ്രൈവർ മാത്രമേയുണ്ടാകാറുള്ളൂ. ഇത് അപകട സാധ്യത വർധിപ്പിക്കുകയാണ്. 

രാത്രി കാലങ്ങളിൽ ഏറെ വൈകിടാങ്കറുകൾ സഞ്ചരിക്കരുതെന്ന് റോഡ് സുരക്ഷാ വിഭാഗം നിർദ്ദേശിക്കുന്നുണ്ടെങ്കിലും ഇവയും പാലിക്കപ്പെടുന്നില്ല.2013 ൽ ചാലയിലുണ്ടായ ടാങ്കർ ലോറി അപകടം ഡിവൈഡർ തട്ടിമറിഞ്ഞാണ് ഇതിന് സമാനമായ ഡിവൈഡർ തന്നെയാണ് ഇപ്പോൾ മേലെചൊവ്വയിലുമുള്ളത് ദേശീയ പാത .പൊതുമരാമത്ത് വിഭാഗം ഇതു മാറ്റാൻ തയ്യാറായില്ലെങ്കിൽ വൻ ദുരന്തമാണ് വരാൻ പോകുന്നതെന്ന് നാട്ടുകാർ പറയുന്നു

  comment

  LATEST NEWS


  കിരണിന് സ്ത്രീധനമായി നല്‍കിയത് പന്ത്രണ്ടര ലക്ഷത്തിന്റെ കാര്‍; വിസ്മയയെ മര്‍ദിച്ചത് തന്റെ സ്റ്റാറ്റസിനു പറ്റിയ കൂടിയ കാര്‍ വേണമെന്ന് ആവശ്യപ്പെട്ട്


  പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി പി.സി. ജോര്‍ജ്; കേരളം ഭരിക്കുന്നത് നാലംഗസംഘം


  മമതാ ബാനര്‍ജിക്ക് തിരിച്ചടി; തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനോട് നിര്‍ദേശിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി


  രാമനാട്ടുകര അപകടത്തില്‍ ദുരൂഹതയേറുന്നു; മരിച്ചവര്‍ എസ്ഡിപിഐക്കാര്‍; ക്രിമിനല്‍ പശ്ചാത്തലം;ലക്ഷ്യം സ്വര്‍ണക്കടത്തെന്ന് സൂചന;അന്വേഷണം ചരല്‍ ഫൈസലിലേക്ക്


  യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട; ആരോഗ്യ പരിപാലന രീതിയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


  കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍; സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് ബന്ധുക്കള്‍; പോലീസില്‍ പരാതി


  രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും; ലോക യോഗാ ദിനത്തില്‍ സ്വയം പ്രകാശിക്കാം, മറ്റുള്ളവര്‍ക്ക് പ്രകാശമാകാമെന്നും മോഹന്‍ലാല്‍


  മലപ്പുറത്ത് വൃദ്ധയെ തലയ്‌ക്കടിച്ച്‌ കൊ​ന്ന അയല്‍വാസി പിടിയില്‍; കൊലപാതകം മോഷണശ്രമത്തിനിടെ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.