×
login
മീന്‍വണ്ടിയില്‍ കടത്തിയ 186 ലിറ്റര്‍ മദ്യവുമായി തലശ്ശേരി സ്വദേശി അറസ്റ്റില്‍, കഴിഞ്ഞ മൂന്നാഴ്ചക്കിടെ പിടികൂടിയത് 900 ലിറ്റര്‍ മദ്യം

ബംഗളൂരുവില്‍ മീന്‍ ഇറക്കി തിരിച്ചു വരികയായിരുന്ന വാഹനത്തില്‍ നിന്നുമാണ് 186 ലിറ്റര്‍ മദ്യം പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് തലശ്ശേരി വടക്കുമ്പാട് സ്വദേശി പരിയാട്ട് വീട്ടില്‍ ആശിഫ് (25)നെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.

ഇരിട്ടി: കര്‍ണ്ണാടകത്തില്‍ നിന്നും മാക്കൂട്ടം ചുരം വഴിയുള്ള മദ്യക്കടത്ത് തുടരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇരിട്ടി പോലീസാണ് വാഹനപരിശോധനക്കിടെ മദ്യം പിടികൂടിയിരുന്നതെങ്കില്‍ ഇന്നലെ പുലര്‍ച്ചെ കിളിയന്തറ എക്‌സൈസ് സംഘമാണ് മദ്യം പിടികൂടിയത്. 

ബംഗളൂരുവില്‍ മീന്‍ ഇറക്കി തിരിച്ചു വരികയായിരുന്ന വാഹനത്തില്‍ നിന്നുമാണ് 186 ലിറ്റര്‍ മദ്യം പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് തലശ്ശേരി വടക്കുമ്പാട് സ്വദേശി പരിയാട്ട് വീട്ടില്‍ ആശിഫ് (25)നെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കേരളത്തിലെ ലോക്ഡൗണ്‍ സാഹചര്യം മുതലെടുത്ത് വന്‍ലാഭം ലക്ഷ്യമിട്ടാണ് മദ്യം കടത്തിയതെന്ന് പ്രതി പറഞ്ഞു. 

ചൊവ്വാഴ്ച പച്ചക്കറി വണ്ടിയില്‍ കടത്തുകയായിരുന്ന 230 ലിറ്റര്‍ മദ്യം ഇരിട്ടി പോലീസ് പിടികൂടിയിരുന്നു. കഴിഞ്ഞ മൂന്നാഴ്ചക്കിടെ 900 ലിറ്റര്‍ മദ്യമാണ് പിടികൂടിയത്. ബുധനാഴ്ചയോടെ ഇത് 1086 ലിറ്റര്‍ ആയി ഉയര്‍ന്നു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.എ. അനീഷ്, പ്രിവന്റീവ് ഓഫീസര്‍ ഷനില്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി.വി. റിജുന്‍, പി.ജി. അഖില്‍, റിനീഷ് ഓര്‍ക്കാട്ടേരി, എക്‌സൈസ് ഡ്രൈവര്‍ എം. സോള്‍ദേവ് എന്നിവരാണ് മദ്യം പിടികൂടിയ എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതിയെ മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.  

 

 

  comment

  LATEST NEWS


  മുല്ലപ്പെരിയാറിന്റെ സുരക്ഷ ഉറപ്പുവരുത്തണം


  പുലിറ്റ്‌സര്‍ സമ്മാനം നേടിയ പത്രപ്രവര്‍ത്തകന്‍ കെന്നത്ത് കൂപ്പര്‍ വ്യാഴാഴ്ച വെബിനാറില്‍ സംസാരിക്കും


  നീരജ് ചോപ്രയും ശ്രീജേഷും ഉള്‍പ്പെടെ 11 പേര്‍ക്ക് ഖേല്‍രത്‌ന ശുപാര്‍ശ


  കപ്പലണ്ടിക്ക് എരിവ് പോര; കൊല്ലം ബീച്ചിലെ വാകേറ്റം കൂട്ടത്തല്ലായി മാറി; നിരവധി പേര്‍ക്ക് പരിക്ക്; കേസെടുത്ത് പോലീസ്


  മുസ്ളീങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി ചൈന; മുസ്ലീം പള്ളികളില്‍ മിനാരങ്ങളും താഴികക്കുടങ്ങളും പാടില്ല; പള്ളികളുടെ രൂപം മാറ്റി ചൈന


  ഷിജുഖാന് പങ്കുണ്ട്; നിലവിലെ പാര്‍ട്ടി അന്വേഷണത്തില്‍ വിശ്വാസമില്ല; സര്‍ക്കാര്‍തല അന്വേഷണ സമിതിക്ക് മുന്നില്‍ അഞ്ച് മണിക്കൂര്‍ നീണ്ട മൊഴി നല്കി അനുപമ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.