കുടുസ്സു മുറിയില്‍ ദുരിതത്തില്‍ കഴിയുന്ന പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ചുമയടക്കമുളള അസുഖങ്ങള്‍ തുടര്‍ക്കഥയാവുന്നതായും പരാതിയുണ്ട്.
കണ്ണൂർ: വര്‍ഷങ്ങളായി സിപിഎം ഓഫീസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന അങ്കണവാടിയിലെ പിഞ്ചുകുഞ്ഞുങ്ങള്‍ ദുരിതത്തില്‍. ചെമ്പിലോട് പഞ്ചായത്തിലെ തലവില്‍ ചെമ്പിലോട് ഹയര്‍ സെക്കണ്ടറി സ്കൂളിന് സമീപത്തെ സിപിഎം ഓഫീസായ കൃഷ്ണപ്പിള്ള സ്മാരകമന്ദിരത്തോട് ചേര്‍ന്നുളള അങ്കണവാടിയിലെ വിദ്യാര്‍ത്ഥികളും ജീവനക്കാരുമാണ് അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുന്നത്.
പാര്‍ട്ടി ഓഫീസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്നതിനാല്‍ തന്നെ ഏറെ ബുദ്ധിമുട്ട അനുഭവിച്ചു വരികയായിരുന്നു കുട്ടികളും ജീവനക്കാരും. ഓഫീസ് പാര്‍ട്ടി കോണ്‍ഗ്രസ് സംഘാടക സമിതി ഓഫീസു കൂടിയാക്കിയതോടെ ഇവര്‍ കടുത്തദുരിതത്തിലാക്കിയിരിക്കുകയാണ്.
കൃഷ്ണപ്പിള്ള സ്മാരകമന്ദിരത്തിലെ കുടുസ്സ് പോലുള്ള മുറിക്ക് പുറത്ത് കാറ്റും വെളിച്ചവും കടക്കാത്ത രൂപത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് സംഘാടക സമിതി ഓഫീസ് എന്ന ഫ്ലക്സ് ബോര്‍ഡുകളും തോരണങ്ങളും തൂക്കിയിട്ടിരിക്കുകയാണ്. ഫ്ലക്സിന്റേയും മറ്റും രൂക്ഷഗന്ധം അങ്കണവാടി മുറിക്കുളളില്‍ പഠനത്തിനെത്തുന്ന 20 ല്‍ അധികം വരുന്ന പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് തീരാദുരിതമായിരിക്കുകയാണ്. ഭയം കാരണം പാര്‍ട്ടി നടപടിയ്ക്കെതിരെ പ്രതികരിക്കാന്‍ രക്ഷിതാക്കള്‍ മടിക്കുകയാണ്.
സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ ഇതും ഇതിനപ്പുറവും നടക്കുമെന്നാണ് പ്രദേശവാസികളും പാര്‍ട്ടി അനുകൂലികളുമായ നാട്ടുകാരും പറയുന്നത്. കുടുസ്സു മുറിയില്‍ ദുരിതത്തില്‍ കഴിയുന്ന പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ചുമയടക്കമുളള അസുഖങ്ങള്‍ തുടര്‍ക്കഥയാവുന്നതായും പരാതിയുണ്ട്.
രാജികൊണ്ടു തീരില്ല സജിചെറിയാന്റെ പ്രശ്നങ്ങള്‍
ഒരേയൊരു ഗാന്ധിയന്‍
എകെജി സെന്ററിലെ ജിഹാദി സൗഹൃദം
ആര്‍എസ്എസ്സും കമ്മ്യൂണിസ്റ്റുകളും ഭരണഘടനയും
രാജ്യസഭയിലേക്ക് ബിജെപി അംഗമായി പോകുന്ന കെ.വി. വിജയേന്ദ്രപ്രസാദ് രാജമൗലിയുടെ അച്ഛന്; ആര്‍ആര്‍ആര്‍ തിരക്കഥാകൃത്ത്
കനയ്യലാലിന്റെ കുടുംബത്തിന് വേണ്ടി പിരിഞ്ഞുകിട്ടിയത് 1.7 കോടി; ഒരു കോടി ഭാര്യയ്ക്ക് നല്കി;25 ലക്ഷം ഈശ്വര്‍ ഗൗഡിനും 30 ലക്ഷം ഉമേഷ് കോല്‍ഹെയ്ക്കും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
നിരവധി ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; മദ്രസ്സാ അധ്യാപകനും സീനിയര്‍ വിദ്യാര്‍ത്ഥിയും പിടിയില്‍
കണ്ണൂർ ലഹരി ഉല്‍പ്പന്നങ്ങളുടെ ഹബ്ബാകുന്നു; ആശങ്കയോടെ ജനം, മയക്കുമരുന്ന് മാഫിയയ്ക്ക് മുന്നില്‍ ഭരണക്കാരും പോലീസും എക്സൈസും നിസ്സഹായരാകുന്നു
ഗ്ലൂക്കോമയെ നിസ്സാരമായി കാണരുത്: മുന്നറിയിപ്പുമായി നേത്രരോഗ വിദഗ്ധര്‍, 40 വയസ്സ് കഴിഞ്ഞവർ പരിശോധനക്ക് വിധേയമാവണം
ഉത്സവങ്ങള്‍ പതിവ് രീതിയിലേക്ക്: വയനാട്ടുകുലവന്‍ തെയ്യംകെട്ടുകള്‍ അനിശ്ചിതത്വത്തില്‍, ഒരു തെയ്യംകെട്ടുത്സവത്തിന് ചെലവ് 40 ലക്ഷം രൂപ
വൈശാഖ മഹോത്സവം: കൊട്ടിയൂര്‍ പെരുമാള്‍ക്ക് രുദ്രാക്ഷ മാല സമര്‍പ്പിച്ച് ഭക്തർ, അത്തം ചതുശ്ശത നിവേദ്യവും വാളാട്ടവും ഇന്ന്
കോടികള്‍ വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദിലുമായി യുവാവ് പിടിയില്‍; ദിൻരാജ് പിടിയിലാകുന്നത് വാഹനപരിശോധനക്കിടെ, ഒപ്പമുണ്ടായിരുന്നവർ രക്ഷപ്പെട്ടു