×
login
നാട്ടിലെ പഴയ അടയാളങ്ങൾ വിസ്മൃതിയിലേക്ക്; ധര്‍മ്മശാലയിലെ അവസാനത്തെ ആല്‍മരവും മുറിച്ചുമാറ്റി

പ്രാചീന ബുദ്ധമത കേന്ദ്രമെന്ന് കരുതുന്ന ധര്‍മ്മശാലയില്‍ പാതയോരത്ത് 200 മീറ്റര്‍ ചുറ്റളവില്‍ മാത്രം 12 കൂറ്റന്‍ ആല്‍മരങ്ങളാണുണ്ടായിരുന്നത്.

തളിപ്പറമ്പ്: നാട്ടിലെ പഴയ അടയാളങ്ങളെ വിസ്മൃതിയിലേക്ക് തള്ളി ദേശീയപാതാ വികസനം പുരോഗമിക്കുന്നു. ധര്‍മ്മശാലയില്‍ അവശേഷിച്ച ആല്‍മരവും യന്ത്രക്കത്തിക്കിരയായി. പഴമയുടെ ശേഷിപ്പുകളായി ധര്‍മ്മശാലയില്‍ അവശേഷിച്ച ആല്‍മരമാന്ന് ഇന്നലെ മുറിക്കാനാരംഭിച്ചത്.  

പ്രാചീന ബുദ്ധമത കേന്ദ്രമെന്ന് കരുതുന്ന ധര്‍മ്മശാലയില്‍ പാതയോരത്ത് 200 മീറ്റര്‍ ചുറ്റളവില്‍ മാത്രം 12 കൂറ്റന്‍ ആല്‍മരങ്ങളാണുണ്ടായിരുന്നത്. പഴയ കാലത്ത് രാജപാതയിലൂടെ നടന്നുപോകുന്നവര്‍ക്ക് തണലൊരുക്കാനും ബുദ്ധ സന്യാസിമാര്‍ക്ക് ധ്യാനകേന്ദ്രമായി ഉപയോഗിക്കാനുമായിരിക്കാം ഇവിടെ കൂട്ടമായി ആല്‍മരങ്ങള്‍ നട്ടുപിടിപ്പിച്ചതെന്ന് കരുതുന്നു.  

മഹാഭൂരിഭാഗം മരങ്ങളും നേരത്തേ തന്നെ മുറിച്ച് മാറ്റിയിരുന്നു. ധര്‍മ്മശാലയിലുണ്ടായിരുന്ന തണ്ണീര്‍പ്പന്തലും ദേശീയപാതാ വികസനത്തിനായി പൊളിച്ച് മാറ്റിയിരുന്നു. സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങള്‍ പൊളിച്ചാല്‍ പകരം കെട്ടിടം പണിയുന്ന നാട്ടില്‍ പൈതൃകം വിളിച്ചോതുന്ന സ്ഥാനങ്ങള്‍ പുനഃസ്ഥാപിക്കുക വളരെ കുറവാണ്.

    comment

    LATEST NEWS


    അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് തുടരെ തുടരെ അപകടങ്ങള്‍; വേദിയില്‍ കമഴ്ന്നടിച്ചു വീണു; പിന്നാലെ ഹെലികോപ്റ്റര്‍ വാതിലില്‍ തലയിടിച്ചു (വീഡിയോ)


    പിണറായിക്കു വേണ്ടിയുള്ള പണപ്പിരിവിനെ ന്യായീകരിച്ച് എ.കെ.ബാലന്‍; ഇവിടുന്ന് പണം എടുക്കാനും പറ്റില്ല, സ്‌പോണ്‍സര്‍ഷിപ്പും പറ്റില്ല എന്നത് എന്ത് ന്യായം


    ഓച്ചിറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തീപിടിത്തം, ഫയലുകളും കമ്പ്യൂട്ടറും കത്തി നശിച്ചു; അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് റിപ്പോര്‍ട്ട്


    മുഖ്യമന്ത്രി പങ്കെടുക്കുന്ന ലോക കേരള സമ്മേളനത്തിന് ഭാരിച്ച ചെലവുണ്ട്; പരിപാടിക്ക് ശേഷം പണത്തിന്റെ വരവ് ചെലവുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും


    നദികളിലെ ആഴംകൂട്ടല്‍ പദ്ധതി കടലാസില്‍ ഒതുങ്ങി


    മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പേവിഷ പ്രതിരോധ മരുന്നില്ല

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.