login
നാടന്‍ തോക്കും തിരകളുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കുറുമാത്തൂര്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കാട്ടുപന്നി, മുള്ളന്‍പന്നി എന്നിവയെ വ്യാപകമായി വേട്ടയാടുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

തളിപ്പറമ്പ്: നാടന്‍ തോക്കും തിരകളുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കുറുമാത്തൂര്‍ പഞ്ചായത്തിലെ ചവനപ്പുഴ സ്വദേശികളായ ഇരിങ്ങല്‍ ഹൗസില്‍ അനീഷ് എന്ന അനില്‍ (39), എസ്.വി.പി നിവാസില്‍ എം. വിജയന്‍(44) എന്നിവരെയാണ് തളിപ്പറമ്പ് എസ്‌ഐ പി.എം. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്നലെ പുലര്‍ച്ചെ പന്ത്രണ്ടരയോടെ നൈറ്റ് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.  

ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ഇവരെ ചൊറുക്കള ചാണ്ടിക്കരിയില്‍ വെച്ച് സംശയത്തെ തുടര്‍ന്ന് തടഞ്ഞുനിര്‍ത്തി പിടികൂടുകയായിരുന്നു. പരിശോധനയില്‍ നാടന്‍ തോക്കും നാല് തിരകളും ചാക്കുകെട്ടാന്‍ ഉപയോഗിക്കുന്ന കയറുകളും ടോര്‍ച്ചും കണ്ടെടുത്തു. ചോദ്യം ചെയ്തപ്പോള്‍ കാട്ടുപന്നിയെ വേട്ടയാടാന്‍ പോയതാണെന്ന് ഇവര്‍ സമ്മതിച്ചു. കുറുമാത്തൂര്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കാട്ടുപന്നി, മുള്ളന്‍പന്നി എന്നിവയെ വ്യാപകമായി വേട്ടയാടുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നാടന്‍തോക്കുകള്‍ യഥേഷ്ടം ഉപയോഗിക്കപ്പെടുന്നതായും അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു.  

മലയോര മേഖലകള്‍ കേന്ദ്രീകരിച്ച് നിരവധി നായാട്ട് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി പോലീസിന് പലപ്പോഴായി വിവരം ലഭിച്ചിരുന്നു. കര്‍ണാടക സുള്ള്യയില്‍ നിന്നും പഴയ തോക്കുകള്‍ വാങ്ങി റിപ്പയര്‍ ചെയ്ത് 30000 രൂപക്ക് വരെ നായാട്ടുകാര്‍ക്ക് വില്പന നടത്തുന്ന സംഘത്തെപ്പറ്റിയും പോലീസ് അന്വേഷിച്ചു വരികയാണ്. തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

 

  comment

  LATEST NEWS


  ഇസ്ലാമിക രാജ്യത്തിനായി ജനങ്ങളുടെ തലയറത്തു; പാല്‍മയില്‍ ഭീകരരുടെ കൊടും ക്രൂരത; ആക്രമത്തില്‍ ഭീതിപൂണ്ട് മൊസാംബിക്കില്‍ കൂട്ടപാലായനം


  'കൊറോണയുടെ അതിവ്യാപനം തടയാന്‍ മുന്‍നിരയില്‍ നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു'; ആര്‍എസ്എസിന് സ്‌പെഷ്യല്‍ പോലീസ് പദവി നല്‍കി സര്‍ക്കാര്‍


  കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നു


  'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


  'ആദ്യം എംജി രാധാകൃഷ്ണന്‍ എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം


  11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി


  150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍


  ഇന്ന് 8126 പേര്‍ക്ക് കൊറോണ; കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34; 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 2700 പേര്‍ക്ക് രോഗമുക്തി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.