×
login
ഉത്സവങ്ങള്‍ പതിവ് രീതിയിലേക്ക്: വയനാട്ടുകുലവന്‍ തെയ്യംകെട്ടുകള്‍ അനിശ്ചിതത്വത്തില്‍, ഒരു തെയ്യംകെട്ടുത്സവത്തിന് ചെലവ് 40 ലക്ഷം രൂപ

തെയ്യംകെട്ടുകള്‍ നാട്ടുകൂട്ടായ്മകളുടെ ആള്‍ക്കൂട്ട ഉത്സവങ്ങളാണ്. ഇതൊരു വാര്‍ഷിക അടിയന്തിര വിഭാഗ പട്ടികയില്‍പ്പെടുന്ന ഉത്സവമല്ലാത്തതിനാല്‍ നീണ്ടുപോയാലും ഏറെ കുണ്ഠിതപ്പെടേണ്ട വിഷയമാവുന്നില്ല. ആഘോഷ കമ്മറ്റികള്‍ രൂപീകരിച്ച് പ്രാരംഭ നടപടികള്‍ പുരോഗമിച്ചു വരവേ, മഹാമാരി വിപത്ത് കാരണം നടക്കാതെ പോയി.

പാലക്കുന്ന്: രണ്ട് വര്‍ഷമായി പാരമ്പര്യ അനുഷ്ഠാന കര്‍മങ്ങള്‍ ചടങ്ങുകളില്‍ മാത്രമൊതുക്കേണ്ടി വന്ന ക്ഷേത്രോത്സവങ്ങള്‍, ഏതാണ്ട് പഴയ രീതിയുടെ തിരിച്ചുവരവിലാണ് ഇപ്പോള്‍. കൊവിഡ് മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ അനുവദിച്ച ഇളവുകളാണ് ക്ഷേത്രങ്ങളിലും കാവുകളിലും ചെണ്ടമേള അകമ്പടിയോടെ തെയ്യങ്ങളുടെയും വെളിച്ചപ്പാടുകളുടെയും ആരവങ്ങള്‍ ഉയരാന്‍ സാഹചര്യമൊരുക്കിയത്. മിക്ക ക്ഷേത്രങ്ങളിലും ഉത്സവങ്ങള്‍ പ്രതീക്ഷയുടെ ഉണര്‍വുമായി വീണ്ടുമൊരു ഉത്സവകാലത്തെ വരവേല്‍ക്കുമ്പോള്‍ വയനാട്ടുകുലവന്‍ തറവാടുകളില്‍ നേരത്തേ തീയതി നിശ്ചയിച്ചുറപ്പിച്ച തെയ്യം കെട്ടുത്സവങ്ങള്‍ ഇനി എന്ന് നടക്കുമെന്നതിലെ അനിശ്ചിതത്വം തുടരുകയാണ്.  

കാസർകോട് ജില്ലയില്‍ ചെറുവത്തൂര്‍, മയ്യിച്ച മുതല്‍ തലപ്പാടി വരെയുള്ള വയനാട്ടുകുലവന്‍ തറവാടുകളിലാണ് അതാത് തറവാടുകളുടെ തീരുമാനമനുസരിച്ച് തെയ്യം കെട്ടുത്സവങ്ങള്‍ നടത്താറ്. മറ്റിടങ്ങളില്‍ ഏറെ ലളിതമായ രീതിയില്‍ തെയ്യംകെട്ടുകള്‍ നടക്കുമ്പോള്‍ ജില്ലയില്‍ അതൊരു മഹോത്സവമായി കൊണ്ടാടുകയാണ്. ഒരു തെയ്യംകെട്ടുത്സവത്തിനായി തറവാട്ടുകാര്‍ 30 മുതല്‍ 40 ലക്ഷം രൂപവരെ ചെലവഴിക്കുന്നുണ്ട്. ചുരുങ്ങിയ ചെലവിലും തെയ്യംകെട്ടുകള്‍ നടത്തിയ ചുരുക്കം ചില തറവാടുകളും ഇവിടെയുണ്ട്.


 തെയ്യംകെട്ടുകള്‍ നാട്ടുകൂട്ടായ്മകളുടെ ആള്‍ക്കൂട്ട ഉത്സവങ്ങളാണ്. ഇതൊരു വാര്‍ഷിക അടിയന്തിര വിഭാഗ പട്ടികയില്‍പ്പെടുന്ന ഉത്സവമല്ലാത്തതിനാല്‍ നീണ്ടുപോയാലും ഏറെ കുണ്ഠിതപ്പെടേണ്ട വിഷയമാവുന്നില്ല. ആഘോഷ കമ്മറ്റികള്‍ രൂപീകരിച്ച്  പ്രാരംഭ നടപടികള്‍ പുരോഗമിച്ചു വരവേ, മഹാമാരി വിപത്ത് കാരണം നടക്കാതെ പോയി. മുന്നൊരുക്കത്തിനായി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചശേഷം ഉത്സവം താല്‍ക്കാലികമായിട്ടാണെങ്കിലും ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യം ജില്ലയില്‍ വിവിധ തറവാടുകളില്‍ ഉണ്ടായി. 2020ല്‍ 13 തറവാടുകളിലെ തെയ്യംകെട്ടുത്സവങ്ങള്‍ക്കായിരുന്നു തീയതി നിശ്ചയിച്ചിരുന്നത്. കൊവിഡ്  മാനദണ്ഡങ്ങള്‍ മാനിച്ച് പത്തിടങ്ങളിലും അവ മാറ്റിവെക്കേണ്ടിവന്നു.  

വെള്ളിക്കോത്ത് വയനാട്ടു കുലവന്‍ ദേവസ്ഥാനമടക്കം ഏതാനുമിടങ്ങളില്‍ തെയ്യം കെട്ടിന് മുന്നോടിയായി കൂവം അളക്കല്‍ ചടങ്ങും പൂര്‍ത്തിയായിരുന്നു. തീയതി നിശ്ചയിച്ച് മാറ്റിവെക്കേണ്ടിവന്നവയില്‍ പാലക്കുന്ന് കഴകത്തില്‍ പെടുന്ന  തൃക്കണ്ണാട് കൊളത്തുങ്കാല്‍, പാക്കം പള്ളിപ്പുഴ പുലിക്കോടന്‍ തറവാടുകളും പെടും. സമയബന്ധിതമായ ഒട്ടേറെ തയ്യാറെടുപ്പുകള്‍ വേണ്ടിവരുന്ന ഉത്സവമാണിത്. അതിനാല്‍ ഏറെ പെട്ടെന്ന് അവ നിശ്ചയിക്കാനുമാവില്ല. അതുകൊണ്ട് 2022ല്‍ ജില്ലയില്‍ തെയ്യം കെട്ടുത്സവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുമില്ല. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചിട്ടില്ലാത്തതിനാല്‍ തുടര്‍ന്നുള്ള തീരുമാനങ്ങള്‍ പെട്ടെന്ന് കൈകൊള്ളാനുമാവില്ല. 2023ല്‍ നടത്തണമെങ്കില്‍ തന്നെ അതിനുള്ള നിലപാടുകളും കൂടിയാലോചനകളും ചിങ്ങത്തില്‍ പൂര്‍ത്തിയാക്കണം. തെയ്യക്കാരെയും വെളിച്ചപ്പാടന്മാരെയും മറ്റു അനുബന്ധപ്പെട്ടവരെയും ഏകോപിച്ച് തീയതികള്‍ പുനര്‍നിശ്ചയിക്കേണ്ടിവരും.  

2020ല്‍ നടക്കാതെ പോയവയ്ക്ക് മുന്‍ഗണന നല്‍കേണ്ടി വരുമ്പോള്‍ ഊഴം കാത്തിരിക്കുന്നവരുടെ  കാത്തിരിപ്പ് ഇനിയും നീണ്ടുപോകും. ഈ വര്‍ഷം തെയ്യംകെട്ടുത്സവങ്ങള്‍ ഉണ്ടാകില്ലെന്ന് ഉത്തര മലബാര്‍ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് രാജന്‍ പെരിയയും പാലക്കുന്ന് കഴകം പ്രസിഡന്റ് ഉദയമംഗലം സുകുമാരനും പറയുന്നു. തെയ്യം കെട്ടുത്സവങ്ങള്‍ ലളിതമായ രീതിയില്‍ നടത്തി തറവാടുകള്‍  മാതൃകയാവണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

  comment

  LATEST NEWS


  ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു; മറ്റു ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്


  രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിലെ ഗാന്ധിജിയുടെ ചിത്രം തകര്‍ത്തത് എസ്എഫ്‌ഐക്കാരല്ലെന്ന് പോലീസ് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് പ്രതിക്കൂട്ടില്‍


  'വെറുക്കപ്പെട്ട' ഡോണ്‍ വീണ്ടും വരുമ്പോള്‍


  പൊട്ടിത്തെറിച്ചത് നുണബോംബ്


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.