×
login
കോടികള്‍ വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദിലുമായി യുവാവ് പിടിയില്‍; ദിൻരാജ് പിടിയിലാകുന്നത് വാഹനപരിശോധനക്കിടെ, ഒപ്പമുണ്ടായിരുന്നവർ രക്ഷപ്പെട്ടു

കാറില്‍ നിന്നും ഇറങ്ങിയോടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. ഇതിനിടയില്‍ ദിന്‍രാജിനൊപ്പമുണ്ടായിരുന്ന മറ്റ് 2 പേര്‍ കാറുമായി രക്ഷപ്പെട്ടു.

ഇരിട്ടി: വാഹന പരിശോധനക്കിടെ തില്ലങ്കേരിയില്‍ തിമിംഗല ഛര്‍ദ്ദിലു (ആംബര്‍ ഗ്രീസ്) മായി യുവാവിനെ പോലീസ് പിടികൂടി. തില്ലങ്കേരി അരിച്ചാല്‍ സ്വദേശി ദിന്‍രാജിനെയാണ് മുഴക്കുന്ന് പോലീസ് പിടികൂടിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ കാറുമായി രക്ഷപ്പെട്ടു.  

വെള്ളിയാഴ്ച ഉച്ചക്ക് 2 മണിയോടെ മുഴക്കുന്ന് പ്രിന്‍സിപ്പല്‍ എസ്‌ഐ എന്‍.സി. രാഘവന്റെ നേതൃത്വത്തില്‍ പോലീസ് നടത്തിയ വാഹനപരിശോധനക്കിടെയാണ് ദിന്‍രാജ് രണ്ട് കിലോവിലധികം വരുന്ന തിമിംഗല ഛര്‍ദ്ദില്‍ എന്നറിയപ്പെടുന്ന ആംബര്‍ ഗ്രീസുമായി പിടിയിലാകുന്നത്. ഇയാള്‍ സഞ്ചരിച്ച ആള്‍ട്ടോ കാറില്‍ ബാഗിനുള്ളില്‍ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഇത് ഉണ്ടായിരുന്നത്. കാറില്‍ നിന്നും ഇറങ്ങിയോടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. ഇതിനിടയില്‍ ദിന്‍രാജിനൊപ്പമുണ്ടായിരുന്ന മറ്റ് 2 പേര്‍ കാറുമായി രക്ഷപ്പെട്ടു. വിപണിയില്‍ ഇതിന് 2 കോടിയിലധികം രൂപ വിലവരുമെന്നാണ് പോലീസ് പറയുന്നത്.  


ഇന്ത്യയില്‍ നിലവിലുള്ള 1972 ലെ വന്യജീവി നിയമപ്രകാരം ഇതിന്റെ വില്‍പ്പന നിരോധിച്ചിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 44 പ്രകാരം ഇത് രാജ്യത്തെവിടെ വില്‍പ്പനനടത്തുന്നതും കൈവശം വെക്കുന്നതും കുറ്റകരമാണ്. തിമിംഗലങ്ങളുടെ കുടലില്‍ ദഹന പ്രക്രിയകളിലൂടെ രൂപപ്പെടുന്ന പ്രകൃതിദത്ത ഉല്‍പ്പന്നമാണ് തിമിംഗല ഛര്‍ദ്ദിഎന്നറിയപ്പെടുന്ന ആംബര്‍ ഗ്രീസ്. സുഗന്ധ വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനായി ഉപയോഗിക്കുന്ന ഇതിന് വിപണിയില്‍ ലക്ഷങ്ങളാണ് വില.  

മുഴക്കുന്ന് സെക്ഷന്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ എന്‍.രാഘവനെ കൂടാതെ എസ്‌ഐ എം.ജെ. സെബാസ്റ്റ്യന്‍, എഎസ്‌ഐ ജയരാജന്‍, സിവില്‍ പോലീസ് ഓഫീസര്‍ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് വാഹന പരിശോധന നടത്തിയത്. വനം വകുപ്പാണ് ഇതിന്റെ തുടരന്വേഷണം നടത്തേണ്ടത്. പോലീസ് നടപടികള്‍ക്ക് ശേഷം പിടികൂടിയ അംബര്‍ഗ്രീസും മറ്റും വനംവകുപ്പിന് കൈമാറി. ഉളിയില്‍ സ്വദേശി അഷ്‌റഫും സുഹൃത്തുമാണ് കാറില്‍ ഉണ്ടായിരുന്നവര്‍. തില്ലങ്കേരിയിലെ സരീഷിനായി കൊണ്ടുപോവുകയായിരുന്നു. പ്രതി ദിന്‍രാജിനെ 17 വരെ മട്ടന്നൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. തൊണ്ടിമുതല്‍ വനം വകുപ്പിന് കൈമാറും. 

  comment

  LATEST NEWS


  വോട്ടര്‍ പട്ടികയുടെ ആധാര്‍ലിങ്കിങ് വേണ്ടെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി; നടപടി കള്ളവോട്ട് തടയാന്‍; ആശങ്ക വേണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍


  അഴിമതികളെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം; പ്രതിപക്ഷ നേതാവിന്റെ നിലപാട് പിണറായി സര്‍ക്കാരിലെ മന്ത്രിയെപ്പോലെയെന്ന് കെ.സുരേന്ദ്രന്‍


  സല്‍മാന്‍ റുഷ്ദിക്ക് കുത്തേറ്റു; ആരോഗ്യനില ഗുരുതരം


  ശബരി ആശ്രമം സൃഷ്ടിച്ച വിപ്ലവം


  മൂന്ന് വര്‍ഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട് 57 പേര്‍; ആനകളുടെ കണക്കില്‍ വ്യക്തതയില്ലാതെ വനം വകുപ്പ്; നാട്ടാനകളും സംസ്ഥാനത്ത് കുറയുന്നു


  1.5 ലക്ഷം ഓഫീസുകള്‍, 4.2 ലക്ഷം ജീവനക്കാര്‍; പത്തു ദിവസം കൊണ്ട് വിറ്റഴിച്ചത് ഒരു കോടി ദേശീയ പതാകകള്‍; മാതൃകയായി തപാല്‍ വകുപ്പ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.