login
ആലാമിപ്പള്ളി ബസ് ടെര്‍മിനല്‍ കട മുറികള്‍ അനാഥം; ലേലം കൊള്ളാൻ ആളില്ല, ഒഴിഞ്ഞുകിടക്കുന്നത് നൂറിലേറെ മുറികൾ

കഴിഞ്ഞ ഭരണസമിതി മുറികളുടെ നിരതദ്രവ്യവും വാടകയും കുത്തനെ കൂട്ടിയതാണ് കടമുറികള്‍ ലേലത്തിനെടുക്കുന്നതില്‍ നിന്നും വ്യാപാരികളെ പിന്തിരിപ്പിക്കുന്നതെന്ന് പറയുന്നു. മൂന്നു നിലകളിലായി നൂറിലേറെ മുറികളുണ്ട്.

കാഞ്ഞങ്ങാട്: രണ്ടു വര്‍ഷം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ആലാമിപ്പള്ളി ബസ് ടെര്‍മിനല്‍ കട മുറികള്‍ ലേലം കൊള്ളാനാളില്ല. കോടികള്‍ ചെലവിട്ടാണ് ആലാമിപ്പള്ളി ബസ് ടെര്‍മിനലില്‍ നിര്‍മ്മിച്ചത്.  

 ഹഡ്കോയില്‍ നിന്നും അഞ്ചുകോടിയില്‍ പരം രൂപ വായ്പയെടുത്താണ് നഗരസഭ ടെര്‍മിനല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. കഴിഞ്ഞ ഭരണസമിതി രണ്ടു തവണയും നിലവിലുള്ള ഭരണസമിതി ഒരുതവണയും കടമുറികള്‍ ലേലത്തിനു വച്ചുവെങ്കിലും ആരും പങ്കെടുത്തില്ല.  

 കഴിഞ്ഞ ഭരണസമിതി മുറികളുടെ നിരതദ്രവ്യവും വാടകയും കുത്തനെ കൂട്ടിയതാണ് കടമുറികള്‍ ലേലത്തിനെടുക്കുന്നതില്‍ നിന്നും വ്യാപാരികളെ പിന്തിരിപ്പിക്കുന്നതെന്ന് പറയുന്നു. മൂന്നു നിലകളിലായി നൂറിലേറെ മുറികളുണ്ട്.  

 രണ്ടു വര്‍ഷമായിട്ടും കട മുറികള്‍ ലേലത്തില്‍ പോകാത്തതിനാല്‍ ഇതുവരെ നഗരസഭയ്ക്ക് ഒരു വരുമാനവും ഇതില്‍ നിന്ന് ലഭിച്ചിട്ടില്ല. കഴിഞ്ഞ ഭരണസമിതി ആരോടും ചര്‍ച്ച ചെയ്യാതെ എടുത്ത നിലപാടുകളാണ് ടെര്‍മിനലിനെ ഈ സ്ഥിതിയിലെത്തിച്ചതെന്ന് ആരോപിക്കപ്പെടുന്നുന്നു.  

 നഗരസഭ നിശ്ചയിച്ച പ്രകാരം ബസുകള്‍ ഇപ്പോള്‍ സ്റ്റാന്‍ഡില്‍ കയറിയിറങ്ങുന്നുണ്ടെന്നും മറ്റ് നടപടികള്‍ അടുത്തമാസത്തോടെ പുനരാരംഭിക്കാനാകുമെന്നാണ് നഗരസഭ അധികൃതര്‍ പറയുന്നത്.  

 മുറികള്‍ ലേലത്തില്‍ പോകാത്ത സാഹചര്യത്തില്‍ വ്യവസ്ഥകള്‍ വീണ്ടും പുതുക്കി സര്‍ക്കാരിലേക്കയക്കണം. അനുമതി കിട്ടിയാല്‍ മാത്രമേ വാടകയും നിരതദ്രവ്യവും കുറയ്ക്കാന്‍ പറ്റുകയുള്ളു.

 

  comment

  LATEST NEWS


  'എല്ലാ ആശുപത്രികളിലും ഇന്‍സിഡന്റ് റെസ്പോണ്‍സ് ടീം സജ്ജമാക്കണം'; മെഡിക്കല്‍ ഓക്സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം


  വ്യാജ ആരോപണങ്ങള്‍ക്ക് വടകര എംപി മാപ്പ് പറയണം; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി; കെ.മുരളീധരന് വക്കീല്‍ നോട്ടീസ് അയച്ച് വത്സന്‍ തില്ലങ്കേരി


  കാസിം സുലൈമാനിയെ വധിച്ചത് മുസ്ലീംമതമൗലിക വാദം മുളയിലേ നുള്ളാന്‍; ഇറാന്റെ സൈനിക മേധാവിയെ വര്‍ഷങ്ങള്‍ പിന്തുടര്‍ന്നു; വധിച്ചതിന്റെ പിന്നിലെ 'തല' മൊസാദ്


  വാക്‌സിനുകള്‍ക്ക് എന്തിന് നികുതി?; മമതാ ബനര്‍ജിയുടെ കത്തിന് പിന്നാലെ വിശദീകരിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍


  ഇന്ന് 35,801 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88; മരണങ്ങള്‍ 68; നിരീക്ഷണത്തില്‍ 10,94,055 പേര്‍; 29,318 പേര്‍ക്ക് രോഗമുക്തി


  'ഓം നമഃ ശിവായ'; ഇന്ത്യയുടെ ക്ഷേമത്തിനായി മന്ത്രം ജപിച്ച് ഇസ്രയേലിലെ ജനങ്ങള്‍, സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ


  ഇടതുപക്ഷം വര്‍ഗീയത പറഞ്ഞു വോട്ടുകള്‍ തേടി; തുറന്നടിച്ച് ഷിബു ബേബിജോണ്‍


  കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് താഴ്ന്നു; മെയ് 17 വരെ ലോക്ഡൗണ്‍ നീട്ടി ഉത്തര്‍പ്രദേശും ദല്‍ഹിയും, പൊതുഗതാഗത സൗകര്യങ്ങള്‍ക്ക് നിയന്ത്രണം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.