×
login
ബാര്‍ബര്‍ ഷോപ്പുകള്‍ സമയപരിധിക്കപ്പുറം തുറന്നിടരുത്; യുവാക്കള്‍ കടകളില്‍ തങ്ങുന്നത് എന്തിനാണെന്നത് സംശയം ജനിപ്പിക്കുന്നുവെന്ന് പോലീസ്

കേരള സ്റ്റേറ്റ് ബാര്‍ബര്‍ ബ്യുട്ടിഷന്‍ ഉദുമ ബ്ലോക്ക് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

പാലക്കുന്ന് (കാസര്‍ഗോഡ്): ബാര്‍ബര്‍ ഷോപ്പുകള്‍ രാത്രി കാലങ്ങളില്‍ നിശ്ചിത സമയ പരിധിക്കപ്പുറം തുറന്നിടുന്നത് നല്ല പ്രവണതയല്ലെന്നും യുവാക്കള്‍ ഏറെ വൈകി കടകളില്‍ തങ്ങുന്നത് എന്തിനാണെന്നത് സംശയം ജനിപ്പിക്കുന്നുവെന്നും ബേക്കല്‍ ഡിവൈഎസ്പി സി.കെ.സുനില്‍ കുമാര്‍. കേരള സ്റ്റേറ്റ് ബാര്‍ബര്‍ ബ്യുട്ടിഷന്‍ ഉദുമ ബ്ലോക്ക് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.  

പാലക്കുന്ന് വ്യാപാരഭവനില്‍ ചേര്‍ന്ന പൊതുയോഗം ജില്ലാ സെക്രട്ടറി ആര്‍.രമേശന്‍ ഉദ്ഘാടനം ചെയ്തു.  ബ്ലോക്ക് പ്രസിഡന്റ് എന്‍.വീര അദ്ധ്യക്ഷനായി. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ അംഗങ്ങളുടെ മക്കളെയും കാഞ്ഞങ്ങാട് താലൂക്ക് ഭാരവാഹികളെയും അനുമോദിച്ചു. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി.ലക്ഷ്മി, ജോ.സെക്രട്ടറി വിജയ്, ബ്ലോക്ക് സെക്രട്ടറി സി.രാഘവന്‍, എം.പി. നാരായണന്‍, എം. പി.കുമാരന്‍, ആര്‍.നടരാജന്‍, എം.ഗോപി, കെ.ഗോപി, എന്‍.സേതു, എന്‍. വി.പ്രഭാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.


 

 

  comment

  LATEST NEWS


  കാര്യങ്ങള്‍ കൈവിട്ട് പോകുമോ? റഷ്യയോട് ഉക്രൈനെതിരെ കുറഞ്ഞശേഷിയുള്ള ആണവാധുങ്ങള്‍ പ്രയോഗിച്ച് തുടങ്ങാന്‍ ഉറ്റ സുഹൃത്ത് റംസാന്‍ കാഡിറോവ്


  കോടിയേരിയെ ജീവനോടെ ആശുപത്രിയില്‍ പോയി കാണണമെന്ന് ഏറെ മോഹിച്ചു; അത് നടക്കാതെ പോയതിന്‍റെ വേദന പങ്കുവെച്ച് സുരേഷ് ഗോപി


  ദേശീയ ഗെയിംസില്‍ നയനയുടെ ഗോള്‍ഡന്‍ ജമ്പ്; കേരളത്തിന് വീണ്ടും സ്വര്‍ണം; തുഴച്ചിലില്‍ ഒരു സ്വര്‍ണം കൂടി


  പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്തി ഇഡി വിശദമായി പരിശോധിക്കും; ഹര്‍ത്താല്‍ അക്രമം എന്‍ഐഎ അന്വേഷിക്കും; ദല്‍ഹിയിലെ മൂന്ന് ഓഫീസുകള്‍ കൂടി പൂട്ടി


  തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കും; ഉത്സവ സീസണുകളിലെ വിമാന ടിക്കറ്റ് നിരക്ക് കുറക്കുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും : വി മുരളീധരന്‍


  സമൂഹത്തെ ഒരുമിപ്പിക്കുകയെന്നതാണ് ആഘോഷങ്ങളുടെ പ്രസക്തി: വി. മുരളീധരന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.