login
കൊവിഡ് വ്യാപനം; കാസർകോട്ട് 622 പേര്‍ക്ക് കൂടി കൊവിഡ്, കര്‍ശന നടപടികളിലേക്ക് നീങ്ങേണ്ടി വരും: കളക്ടര്‍

കൊവിഡ് രോഗികളെ അഡ്മിറ്റ് ചെയ്യാന്‍ ആകെയുള്ള 376 ബെഡുകളില്‍ 200 എണ്ണത്തില്‍ നിലവില്‍ രോഗികളുണ്ട്. ആറ് ഐസിയു ബെഡുകള്‍ മാത്രമാണ് ജില്ലയില്‍ ലഭ്യമായിട്ടുള്ളത്. ഇനിയും ബോധവത്കരണത്തി നീക്കിവെക്കാന്‍ സമയമില്ലാത്തതിനാല്‍ കര്‍ശന നടപടികളിലേക്ക് നീങ്ങേണ്ടി വരും.

കാസര്‍കോട്: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍, ജില്ലയിലെ ആരോഗ്യ രംഗത്ത് പരിമിതമായ സൗകര്യങ്ങളും കുറഞ്ഞ എണ്ണം ആരോഗ്യ പ്രവര്‍ത്തകരും  മാത്രമുള്ളതിനാല്‍ കര്‍ശന നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബു.  

 കൊവിഡ് രോഗികളെ അഡ്മിറ്റ് ചെയ്യാന്‍ ആകെയുള്ള 376 ബെഡുകളില്‍ 200 എണ്ണത്തില്‍ നിലവില്‍ രോഗികളുണ്ട്. ആറ് ഐസിയു ബെഡുകള്‍ മാത്രമാണ് ജില്ലയില്‍ ലഭ്യമായിട്ടുള്ളത്. ഇനിയും ബോധവത്കരണത്തി നീക്കിവെക്കാന്‍ സമയമില്ലാത്തതിനാല്‍ കര്‍ശന നടപടികളിലേക്ക് നീങ്ങേണ്ടി വരും. സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ശക്തമായ ഇടപെടല്‍ നടത്തണമെന്നും കളക്ടര്‍ പറഞ്ഞു.  

 സെക്ടറല്‍ മജിസ്‌ട്രേട്ടുമാരുടെ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. സര്‍ക്കാരിന്റെ ഏറ്റവും പുതിയ ഉത്തരവ് പ്രകാരം ചടങ്ങുകള്‍ക്കും പൊതു പരിപാടികള്‍ക്കും തുറന്ന സ്ഥലത്ത് 150 പേരും അടച്ചിട്ട സ്ഥലത്ത് 75 പേരും മാത്രമേ അനുവദിക്കുകയുള്ളൂ. പരിപാടി നടത്തുന്നതിനുള്ള അനുമതിക്കായി കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്നും അറിയിച്ചു. എഡിഎം അതുല്‍ സ്വാമിനാഥ് സംബന്ധിച്ചു.

622 പേര്‍ക്ക് കൂടി കൊവിഡ്

 ജില്ലയില്‍ 622 പേര്‍ കൂടി കൊവിഡ് പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 162 പേര്‍ക്ക്  കൊവിഡ് നെഗറ്റീവായി. നിലവില്‍ 4064 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്. വീടുകളില്‍ 8990 പേരും സ്ഥാപനങ്ങളില്‍ 670 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 9660 പേരാണ്. പുതിയതായി 811 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2737 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 911 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1090 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 332 പേരെ ആശുപത്രികളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കൊവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 162 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 37372 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 32968 പേര്‍ക്ക് ഇതുവരെ കൊവിഡ് നെഗറ്റീവായി.

 

  comment

  LATEST NEWS


  നെല്‍ക്കര്‍ഷകരെ വഞ്ചിച്ച് സര്‍ക്കാര്‍; താങ്ങുവില വര്‍ധിപ്പിച്ചത് നടപ്പാക്കിയില്ല; നെല്ലിന്റെ സംഭരണവില വിതരണവും വൈകുന്നു


  'ശ്വാസംമുട്ടി' കാസര്‍കോട്; തുടര്‍ച്ചയായി രണ്ടാം ദിവസവും ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം


  തിക്രി കൂട്ടമാനഭംഗക്കേസ്: ഇടനിലക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു


  മാടമ്പ്, എന്റെ ഗുരുനാഥന്‍; ചലച്ചിത്ര സംവിധായകന്‍ ജയരാജ്


  മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്


  വഞ്ചനകള്‍ മൂടിവച്ച് സിപിഎമ്മിന്റെ വാഴ്ത്തലുകള്‍


  സിവില്‍ സപ്ലൈസിന്റെ അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ 596.7 ടണ്‍ കടല പഴകി നശിച്ചു


  പാലസ്തീന്‍ 'തീവ്രവാദി' ആക്രമണത്തില്‍ മരിച്ച സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി; പോസ്റ്റ് പിന്‍വലിക്കാതിരിക്കട്ടെയെന്ന് സോഷ്യല്‍ മീഡിയ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.