×
login
കെ റെയിലിനെതിരെ പ്രമേയം പസാക്കി സിപിഎം ഭരിക്കുന്ന ഉദുമ പഞ്ചായത്ത്, പദ്ധതി കേരളത്തിൽ പ്രായോഗികമല്ല, ജനങ്ങൾ ആശങ്കയിൽ

ഉദുമ ഗ്രാമ പഞ്ചായത്തിനെ കീറി മുറിച്ച് ഏഴോളം വാര്‍ഡുകളിലൂടെ കടന്ന് പോകുന്ന കെറെയില്‍ നൂറിലധികം കുടുംബങ്ങളെ കുടിയിറക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

പാലക്കുന്ന്: സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്ന കെ-റെയില്‍ പദ്ധതിക്കെതിരെ സിപിഎം ഭരിക്കുന്ന ഉദുമ ഗ്രാമപഞ്ചായത്ത് ഭരണസമിതിയില്‍ പ്രമേയം പാസാക്കി. യുഡിഎഫിന്റെ പ്രമേയത്തെ ബിജെപി അംഗങ്ങളും അനുകൂലമായി വോട്ട് ചെയ്താണ് സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ സര്‍ക്കാറിനെതിരെ കെ ലൈന്‍ വിരുദ്ധ പ്രമേയം അംഗീകരിച്ചത്.  

കെറെയില്‍  കേരളത്തില്‍ പ്രായോഗികമല്ല എന്നിരിക്കെ  പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള നീക്കത്തില്‍ ജനങ്ങള്‍ ആശങ്കയിലാണെന്ന് പ്രമേയത്തില്‍ പറയുന്നു. ഉദുമ ഗ്രാമ പഞ്ചായത്തിനെ കീറി മുറിച്ച് ഏഴോളം വാര്‍ഡുകളിലൂടെ കടന്ന് പോകുന്ന കെറെയില്‍ നൂറിലധികം കുടുംബങ്ങളെ കുടിയിറക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. 


ആധികാരികമായ പഠനങ്ങളില്ലാതെ നടത്തുന്ന പദ്ധതി കേരളത്തിന് വലിയ നഷ്ടങ്ങള്‍ വരുത്തി വെക്കാന്‍ സാധ്യതയുണ്ട്. മണ്ണിനും മനുഷ്യനും വിനാശകരമായി തീരാന്‍ സാധ്യതയുള്ള കെറെയില്‍ പദ്ധതിയില്‍ നിന്ന് പിന്മാറണമെന്ന് പ്രമേയത്തിലൂടെ പഞ്ചായത്ത് ഭരണ സമിതി  സംസ്ഥാന സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചു. മുസ്ലിം ലീഗിലെ ഹാരിസ് അങ്കക്കളരിയാണ് പ്രമേയം അവതരിപ്പിച്ചത്. 

കോണ്‍ഗ്രസിലെ ചന്ദ്രന്‍ നാലാം വാതുക്കല്‍ പിന്താങ്ങി. 21 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ സിപിഎം 10,  യുഡിഫ് 9, ബിജെപി 2 എന്നിങ്ങനെയാണ് കക്ഷി നില. 

  comment

  LATEST NEWS


  ചരിത്രനിമിഷം....ദ്രൗപദി മുര്‍മുവില്‍ നിന്നും നിറചിരിയോടെ ദേശീയപുരസ്കാരം ഏറ്റുവാങ്ങി നഞ്ചിയമ്മ; ആദരപൂര്‍വ്വം ഏഴുന്നേറ്റ് സദസ്സ്.....


  കര്‍ശന നടപടിയെടുക്കാതത് പിണറായിയുടെ തന്ത്രം; ശ്രമിക്കുന്നത് പിഎഫ്‌ഐ അണികളെ സിപിഎമ്മിലെത്തിക്കാനെന്ന് കെ. സുരേന്ദ്രന്‍


  ജനഗണമന, വന്ദേമാതരം, കാശ്മീരില്ലാത്ത ഭൂപടം........ദേശീയ മാനബിന്ദുക്കളെ അവഹേളിക്കുന്ന തരൂര്‍


  ഗവര്‍ണറുടെ വാദം പൊളിച്ച തോമസ് ഐസക്കിനെ ചുരുട്ടിക്കെട്ടി സാമ്പത്തികവിദഗ്ധന്‍ ജോസ് സെബാസ്റ്റ്യന്‍; 'ഐസക്ക് സ്ഥിതിവിവരക്കണക്കുകള്‍ വളച്ചൊടിക്കുന്നു '


  പിഎഫ്‌ഐ ജൂതന്മാരെയും ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ; ആസൂത്രണം ചെയ്തത് അന്‍സാര്‍-ഉല്‍-ഖിലാഫാ കേരള ബന്ധം


  അധ്വാനിക്കാതെ അധികാരം ആസ്വദിക്കാമെന്ന മോഹം അപകടകരം; രാഹുല്‍ ഫ്യൂഡല്‍ പ്രഭുവിനെപ്പോലെയാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.