സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ വരുമാനമുള്ള ഡിപ്പോകളിലൊന്നിന്റെ ഇന്നത്തെ അവസ്ഥയാണിത്. കാഞ്ഞങ്ങാട് ഡിപ്പോയില്‍ മാത്രം പ്രതിദിനം 2 ലക്ഷത്തിനും 3ലക്ഷത്തിനും ഇടയിലാണ് വരുമാന നഷ്ടമുണ്ടാകുന്നത്. ബുധനാഴ്ച മാത്രം 4 ലക്ഷം രൂപയാണ് നഷ്ടമായത്. അതിനിടെ ഡീസല്‍ ക്ഷാമം ലഘൂകരിക്കാന്‍ ചെയര്‍മാന്റെ പുതിയ ഉത്തരവ് ജീവനക്കാര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.
കാഞ്ഞങ്ങാട് ഡിപ്പോയില്‍ ഡീസല്‍ ക്ഷാമത്തെത്തുടര്‍ന്ന് കയറ്റിയിട്ട ബസുകള്‍, സ്വകാര്യ പമ്പില്‍ നിന്ന് കൊണ്ടുവന്ന ഡീസല്‍ കാസര്‍കോട് ഡിപ്പോ പമ്പില്‍ സ്റ്റോക്ക് ചെയ്യുന്നു
കാസര്‍കോട്: ഡീസല്‍ ക്ഷാമത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസുകളുടെ സര്‍വീസ് മുടങ്ങുന്നത് വഴി ലക്ഷങ്ങളുടെ നഷ്ടം. സര്‍വീസുകള്‍ മിക്കവയും മുടങ്ങിയ ദിവസങ്ങളില്‍ കാസർകോട് ജില്ലയിലെ രണ്ട് കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്നുള്ള വരുമാന നഷ്ടം 8 ലക്ഷത്തോളമാണ്. കാസര്‍കോട്, കാഞ്ഞങ്ങാട് ഡിപ്പോകളില്‍ നിന്നുള്ള വരുമാനമുപയോഗിച്ച് ഇവിടെ ഡീസല്‍ വാങ്ങിയാലും പ്രവര്‍ത്തനം ലാഭകരമാണ്. എന്നാല്‍ കേന്ദ്രീകൃതമായാണ് ഡീസല്‍ വാങ്ങുന്നത്. ഡീസല്‍ ക്ഷാമത്തെ തുടര്‍ന്നു പല ബസുകളും സര്‍വീസുകള്‍ പൂര്‍ണമായി നടത്താതെ ഡിപ്പോയില്‍നിര്‍ത്തിയിട്ടതോടെ നഷ്ടവും വര്‍ദ്ധിച്ചു. കാസര്‍കോട് ഡിപ്പോയില്‍ ശരാശരി 12 ലക്ഷം രൂപ വരുമാനം ലഭിച്ചിരുന്ന സ്ഥാനത്ത് ഡീസല്‍ ക്ഷാമം മൂലം സര്‍വീസുകള്‍ മുടങ്ങിയപ്പോള്‍ ലഭിച്ചത് 7 ലക്ഷം മാത്രം. പ്രതിദിന കളക്ഷന്‍ 5 ലക്ഷത്തോളം കുറവാണ്.
സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ വരുമാനമുള്ള ഡിപ്പോകളിലൊന്നിന്റെ ഇന്നത്തെ അവസ്ഥയാണിത്. കാഞ്ഞങ്ങാട് ഡിപ്പോയില്‍ മാത്രം പ്രതിദിനം 2 ലക്ഷത്തിനും 3ലക്ഷത്തിനും ഇടയിലാണ് വരുമാന നഷ്ടമുണ്ടാകുന്നത്. ബുധനാഴ്ച മാത്രം 4 ലക്ഷം രൂപയാണ് നഷ്ടമായത്. അതിനിടെ ഡീസല്‍ ക്ഷാമം ലഘൂകരിക്കാന്‍ ചെയര്‍മാന്റെ പുതിയ ഉത്തരവ് ജീവനക്കാര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. 35 രൂപക്ക് മുകളില്‍ ഇപികെഎം ലഭിക്കുന്ന എല്ലാ ട്രിപ്പുകളും ഓപ്പറേറ്റ് ചെയ്യുന്നതിനായി കളക്ഷനില്‍ നിന്നും സ്വകാര്യ പമ്പില്‍ നിന്ന് ഡീസല്‍ അടിച്ച് സര്‍വീസ് നടത്താവുന്നതാണ്. എന്നാല്‍ ഇത്തരത്തില്‍ ഒരു കിലോമീറ്ററില്‍ 35 രൂപ ലഭിക്കാത്ത ബസിന് ഡീസല്‍ അടിച്ച് ഓപ്പറേറ്റ് ചെയ്താല്‍ യൂണിറ്റധികാരി വ്യക്തിപരമായി ഉത്തരവാദി ആയിരിക്കുമെന്നും പറയുന്നു.
35 രൂപയില്‍ കൂടുതലുള്ള ട്രിപ്പുകള്‍ കളക്ഷനില്‍ നിന്ന് ഡീസലടിച്ച് ബാക്കി തുക ഡിപ്പോയില്‍ അടച്ചാല്‍ മതി. കൃത്യമായ ബില്ലും കുറച്ചടക്കുന്നതായുള്ള അപേക്ഷയും ബില്ലിനോടൊപ്പം ഉണ്ടായിരിക്കണം. കണ്‍ട്രോളിംങ്ങ് ഇന്‍സ്പെക്ടര്‍ ബില്ലും അപേക്ഷയും സാക്ഷ്യപ്പെടുത്തണം. മംഗ്ലൂരു, കാഞ്ഞങ്ങാട് റൂട്ടില്‍ 35 രൂപ ലഭിക്കുമെങ്കിലും മറ്റ് റൂട്ടുകളില്‍ സാധ്യത കുറവായതിനാല്‍ വരും ദിവസങ്ങളില്‍ഡീസല്‍ ക്ഷാമത്തെ തുടര്‍ന്ന്പൂര്‍ണമായും സര്‍വ്വീസ്മുടങ്ങാനാണ് സാധ്യത. വരുമാനം ലഭിക്കുന്ന ഫാസ്റ്റ് പാസഞ്ചര്‍ മുതലുള്ള സൂപ്പര്‍ക്ലാസ് സര്‍വ്വീസുകള്‍ വെള്ളിയാഴ്ചയും ശനിയാഴ്ച്ചയും ഉച്ചക്ക് ശേഷം കൃത്യമായി ഓപ്പറേറ്റ് ചെയ്യണം. ഞായറാഴ്ച്ച ഉച്ചക്ക് ശേഷവും തിങ്കളാഴ്ച്ച പൂര്‍ണമായും എല്ലാ ദീര്‍ഘദൂര സര്‍വ്വീസുകളും ഓപ്പറേറ്റ് ചെയ്യണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
കളക്ഷന്‍ കുറഞ്ഞ സര്‍വ്വീസ് പൂര്‍ണമായും നിര്‍ത്തണമെന്ന നിലപാടിലാണ് മാനേജ്മെന്റ്. ഞായറാഴ്ച പൊതുവെ കളക്ഷന്‍ കുറവായതിനാല്‍ ദീര്‍ഘദൂര സര്‍വ്വീസ് മാത്രമേ ഉണ്ടാകാന്‍ ഇടയുള്ളു. ഇന്ന് 25 ശതമാനം ബസുകള്‍ ഓടിയാമതിയെന്നാണ് ഉത്തരവിട്ടിരിക്കുന്നത്. കാസര്‍കോട് ഡിപ്പോയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ എത്തിയ പതിനായിരം ലിറ്റര്‍ ഡീസല്‍ അന്ന് തന്നെ ബസുകളില്‍ നിറച്ചതോടെ, തീര്‍ന്നെങ്കിലും ഇന്നലെ ഉച്ചയോടെ ഏതാണ്ട് സര്‍വ്വീസുകള്‍ നടത്തി. എന്നാല്‍ വൈകിട്ടോടെ പല ട്രിപ്പുകളും മുടങ്ങി. എന്നാല്‍ ഒരു കാരണവശാലും ദീര്‍ഘദൂരസര്‍വ്വീസായ വൈകിട്ടത്തെ കോട്ടയം സൂപ്പര്‍ ഫാസ്റ്റ്, 8 മണിയുടെ ബംഗളൂരു, 9 മണിയുടെ കോഴിക്കോട് ഫാസ്റ്റ്, കോട്ടയം മിന്നല്‍ എന്നിവ നിര്‍ബ്ബന്ധമായും സര്‍വ്വീസ് നടത്തണമെന്ന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ സ്വകാര്യ പമ്പില്‍നിന്ന്600ലിറ്റര്‍ ഡീസല്‍ വാങ്ങി പ്രതി സന്ധി പരിഹരിക്കുകയായിരുന്നു.
ഡിപ്പോയിലെ വാഹനം പുറത്തുള്ള പമ്പില്‍ പോയി ബാരലില്‍ നിറച്ച് ഡിപ്പോയിലെ പമ്പില്‍ സ്റ്റോക്ക് ചെയ്താണ് നാല് ബസുകള്‍ക്കും അടിച്ച് കൊടുത്തത്.ഡീസല്‍ രൂക്ഷമായ കാഞ്ഞങ്ങാട് ഡിപ്പോയില്‍ ഇന്നലെ 43 ബസുകള്‍ ഓടേണ്ട സ്ഥാനത്താണ് എട്ട് ബസുകളാണ് ഓടിയത്. മറ്റ് ബസുകള്‍ ഡിപ്പോയില്‍ നിര്‍ത്തിയിടുകയായിരുന്നു.അതേ, സമയം ഒരു ബസ് ഒഴികെ കാസര്‍കോട് ഡിപ്പോയിലെ മുഴുവന്‍ ബസുകളും ഇന്നലെ സര്‍വ്വീസ് നടത്തിയിരുന്നു.
തുടര്‍ച്ചയായി സര്‍വീസുകള്‍ മുടങ്ങുന്നത് കാരണം പതിവ് യാത്രക്കാര്‍ സ്വകാര്യ ബസുകളെ ആശ്രയിക്കാനും തുടങ്ങിയിട്ടുണ്ട്. സ്ഥിരം യാത്രക്കാരെ നഷ്ടപ്പെടുന്നത് കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ വരുമാന നഷ്ടമുണ്ടാക്കുമെന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്.
നെയ്യാറ്റിൻകരയിൽ ബിജെപി ഉയർത്തിയ ദേശീയ പതാക സിപിഎം പ്രവർത്തകൻ പിഴുതെറിഞ്ഞു; കോട്ടക്കൽ സ്വദേശിയെ അറസ്റ്റ് ചെയ്ത് പോലീസ്
സല്മാന് റുഷ്ദി വെന്റിലേറ്ററില്‍, കാഴ്ചശക്തി നഷ്ടപ്പെട്ടേക്കാം; ഇസ്ലാമിനെ വിമര്‍ശിക്കുന്നവര്‍ ആക്രമിക്കപ്പെട്ടേക്കാമെന്ന് തസ്ലിമ നസ്രിന്
'ഹര് ഘര്‍ തിരംഗ എല്ലാ പൗരന്മാരും ആഹ്വാനമായി ഏറ്റെടുക്കണം'; എളമക്കരയിലെ വസതിയില്‍ ദേശീയ പതാക ഉയര്‍ത്തി മോഹന്‍ലാല്‍
ത്രിവര്‍ണ പതാകയില്‍ നിറഞ്ഞ് രാജ്യം
പാറിപ്പറക്കട്ടെ 'ഹര് ഘര്‍ തിരംഗ'
ഇഡിയെക്കണ്ടാല്‍ എന്തിനു പേടിക്കണം?
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
അള്ളട ദേശത്തെ തെയ്യാട്ടങ്ങള്‍ക്ക് സമാപ്തി; മന്നന് പുറത്ത് കാവില്‍ തെയ്യങ്ങളുടെ തിരുമുടി നിവര്‍ന്നു, തുലാം പത്തിന് വീരര്‍ കാവിൽ കളിയാട്ടം
ഏഴ് വയസുകാരിയെ പീഡിപ്പിച്ച മദ്രസാധ്യാപകന് 45 വര്‍ഷം തടവും മൂന്നുലക്ഷം പിഴയും; അബ്ദുള്‍ മജീദ് ലത്തീഫിയാണ് പ്രതി
മാവുങ്കാലിന്റെ മാവും അന്യമാകുന്നു, കടയ്ക്കൽ കോടാലി വീഴാൻ ഇനി ദിവസങ്ങൾ മാത്രം, മുറിച്ച് മാറ്റുന്നത് ദേശീയപാത വികസനത്തിനായി
നീലേശ്വരം കോവിലകം ഏറ്റെടുക്കല്‍ തീരുമാനം കടലാസിലൊതുങ്ങി; പുരാരേഖ മ്യൂസിയം സ്ഥാപിക്കാനുള്ള നടപടിയും അനിശ്ചിതത്വത്തില്‍
കാസര്‍കോട് ജില്ലയുടെ പിന്നോക്കാവസ്ഥ സമ്മതിച്ച് എംപിയും എംഎല്‍എമാരും, ഇടത് വലത് മുന്നണികള്‍ മാറിമാറി ഭരിച്ചിട്ടും അര്‍ഹമായ പരിഗണന ലഭിച്ചില്ല
മഹാകവിയുടെ പേരിലുള്ള സ്കൂളിനോട് അവഗണന; പ്ലസ്ടുവിനായുള്ള കാത്തിരിപ്പ് നീളുന്നു, ഉപരിപഠനത്തിനായി കുട്ടികൾക്ക് കിലോമീറ്ററുകൾ താണ്ടണം