×
login
അള്ളട ദേശത്തെ തെയ്യാട്ടങ്ങള്‍ക്ക് സമാപ്തി; മന്നന്‍ പുറത്ത് കാവില്‍ തെയ്യങ്ങളുടെ തിരുമുടി നിവര്‍ന്നു, തുലാം പത്തിന് വീരര്‍ കാവിൽ കളിയാട്ടം

കഴിഞ്ഞ രണ്ടു വര്‍ഷം കൊവിഡ് മഹാമാരിയെ തുടര്‍ന്ന് കലശം മുടങ്ങിയതിനാല്‍ ഇത്തവണ വന്‍ ഭക്തജനകൂട്ടമാണ് കലശത്തിനായി എത്തിയത്. ഇന്ന് കലശചന്തയാണ്. മലയോരങ്ങളില്‍ നിന്നും ഉള്‍പ്പെടെ നിരവധി ആളുകള്‍ വിവിധ സാധനങ്ങള്‍ വാങ്ങാനായി ചന്തയിലെത്തും.

നീലേശ്വരം: അള്ളട ദേശത്തെ തെയ്യാട്ടങ്ങള്‍ക്ക് സമാപ്തിയായി നീലേശ്വരം മന്നന്‍ പുറത്ത് കാവില്‍ തെയ്യങ്ങളുടെ തിരുമുടി നിവര്‍ന്നു. മഴ മാറിനിന്ന പകലില്‍ ഭക്തജന സഹസ്രങ്ങളെ സാക്ഷിയാക്കിയാണ് നടയില്‍ ഭഗവതി, ക്ഷേത്രപാലകന്‍, കൈക്ലോന്‍ എന്നീ തെയ്യങ്ങള്‍ മുടിയെടുത്തത്. ഇതോടൊപ്പം തന്നെ  വടക്കെ കളരിയില്‍ നിന്നും തെക്കെ കളരിയില്‍ നിന്നും ആര്‍പ്പുവിളികളോടെ പൂക്കള്‍കൊണ്ട് അലങ്കരിച്ച കലശകുംഭങ്ങളും ആര്യക്കര ഭഗവതി ക്ഷേത്രത്തില്‍ നിന്നും മത്സ്യകോവയുമായുള്ള സംഘവും തെയ്യങ്ങള്‍ക്കൊപ്പം ക്ഷേത്രത്തെ വലം വെച്ചു. ഇതോടെയാണ് കലശോത്സവത്തിനും കളിയാട്ടങ്ങള്‍ക്കും താല്‍ക്കാലിക പരിസമാപ്തിയായത്.  

ഇനി അഞ്ചു മാസത്തെ കാത്തിരിപ്പിന്‍ ശേഷം തുലാം പത്തിന് നീലേശ്വരം തെരുവത്ത് അഞ്ഞൂറ്റമ്പലം വീരര്‍ കാവിലെ കളിയാട്ടത്തോടെയാണ് വീണ്ടും തെയ്യക്കാലം തുടങ്ങുക. കഴിഞ്ഞ രണ്ടു വര്‍ഷം കൊവിഡ് മഹാമാരിയെ തുടര്‍ന്ന് കലശം മുടങ്ങിയതിനാല്‍ ഇത്തവണ വന്‍ ഭക്തജനകൂട്ടമാണ് കലശത്തിനായി എത്തിയത്. ഇന്ന് കലശചന്തയാണ്. മലയോരങ്ങളില്‍ നിന്നും ഉള്‍പ്പെടെ നിരവധി ആളുകള്‍ വിവിധ സാധനങ്ങള്‍ വാങ്ങാനായി ചന്തയിലെത്തും.  

പണ്ടു കാലത്ത് മന്നന്‍ പുറത്തുകാവിലെ കലശ ചന്ത കൊടുക്കല്‍ വാങ്ങലുകളുടേതായിരുന്നു. മലയോരങ്ങളില്‍ നിന്നും മലഞ്ചരക്കുകളും വനവിഭവങ്ങളും ചന്തയിലെത്തിച്ച് ഇവിടെ നിന്നും ഉണക്ക് മത്സ്യങ്ങളും പലചരക്ക് സാധനങ്ങളും പകരം വാങ്ങി കൊണ്ടുപോകുകയാണ് ചെയ്തിരുന്നത്. കലശ ചന്തയില്‍ കലശമിഠായിയാണ് ഏറ്റവും പ്രധാനം. കാലാനുസൃതമായി ചന്തയിലെത്തുന്ന സാധനങ്ങള്‍ക്കും മാറ്റം വന്നെങ്കിലും കലശചന്തയില്‍ ഇന്നും പ്രിയം കലശ മിഠായി തന്നെ.

  comment

  LATEST NEWS


  ടി.കെ രാജീവ് കുമാര്‍-ഷൈന്‍ നിഗം സിനിമ 'ബര്‍മുഡ'; ആഗസ്റ്റ് 19ന് തീയേറ്ററുകളില്‍; ചിത്രത്തില്‍ മോഹന്‍ലാല്‍ പാടിയ ഗാനവും ഏറെ ശ്രദ്ധയം


  പാകിസ്താനോട് കൂറ് പുലര്‍ത്തുന്ന ജലീലിനെ മഹാനാക്കിയത് പിണറായി ചെയ്ത പാപമെന്ന് ചെറിയാന്‍ ഫിലിപ്പ്


  1947ല്‍ വാങ്ങി; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് 75 വര്‍ഷം പഴക്കമുള്ള പത്രം സംരക്ഷിച്ച് ഡോ. എച്ച്.വി.ഹന്ദേ; അഭിനന്ദിച്ച് പ്രധാനമന്ത്രി ( വീഡിയോ)


  സിപിഎം സൈബര്‍ കടന്നലുകളുടെ 'കുഴി' ആക്രമണം ഏശിയില്ല; 'ന്നാ താന്‍ കേസ് കൊട്' ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റ്; കുഞ്ചാക്കോ ബോബന്‍ വാരിയത് കോടികള്‍


  സ്പോര്‍ട്സ് താരങ്ങള്‍ക്ക് മോദി പ്രധാനമന്ത്രിയല്ല, അരികെയുള്ള സുഹൃത്ത്; മോദിയെ ഗംച ഷാള്‍ പുതപ്പിച്ച് ഹിമദാസ്; ബോക്സിങ് ഗ്ലൗസ് നല്‍കി നിഖാത് സറീന്‍


  ഷാജഹാന്‍ കൊലക്കേസ്: 'എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട'; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.