×
login
ഏഴ് വയസുകാരിയെ പീഡിപ്പിച്ച മദ്രസ‍ാധ്യാപകന് 45 വര്‍ഷം തടവും മൂന്നുലക്ഷം പിഴയും; അബ്ദുള്‍ മജീദ് ലത്തീഫിയാണ് പ്രതി

2016 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം. പരാതി ലഭിച്ചതിന് പിന്നാലെ കേസ് അന്വേഷിച്ച കാസര്‍കോട് ടൗണ്‍ പോലീസ് അബ്ദുള്‍ മജീദിനെതിരേ തെളിവുകള്‍ കണ്ടെത്തി അറസ്റ്റ് ചെയ്തിരുന്നു. ഏഴ് വയസുകാരിയായ കുട്ടിയെ മദ്രസാധ്യാപകന്റെ രൂപത്തില്‍ രക്ഷിതാവിനോളം പ്രധാന്യമുള്ള ആള്‍ പീഡിപ്പിച്ചുവെന്നതാണ് പ്രതിക്കെതിരേയുള്ള പ്രധാന ഘടകമായി കോടതി പരിഗണിച്ചത്. കേസില്‍ 15 സാക്ഷികളെയും 14 തെളിവുകളാണ് പ്രോസിക്യൂഷന്‍ ഹാജരാക്കിയത്. പ്രധാന സാക്ഷികള്‍ ഉള്‍പ്പെടെ കേസിന്റെ വിചാരണ ഘട്ടത്തില്‍ കൂറുമാറിയിരുന്നു.

കാസര്‍കോട്: ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസാധ്യാപകന് 45 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ. കര്‍ണാടക സ്വദേശി അബ്ദുള്‍ മജീദ് ലത്തീഫിയെയാണ് കാസര്‍കോട് പോക്സോ കോടതി ശിക്ഷിച്ചത്.

2016 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം. പരാതി ലഭിച്ചതിന് പിന്നാലെ കേസ് അന്വേഷിച്ച കാസര്‍കോട് ടൗണ്‍ പോലീസ് അബ്ദുള്‍ മജീദിനെതിരേ തെളിവുകള്‍ കണ്ടെത്തി അറസ്റ്റ് ചെയ്തിരുന്നു. ഏഴ് വയസുകാരിയായ കുട്ടിയെ മദ്രസാധ്യാപകന്റെ രൂപത്തില്‍ രക്ഷിതാവിനോളം പ്രധാന്യമുള്ള ആള്‍ പീഡിപ്പിച്ചുവെന്നതാണ് പ്രതിക്കെതിരേയുള്ള പ്രധാന ഘടകമായി കോടതി പരിഗണിച്ചത്. കേസില്‍ 15 സാക്ഷികളെയും 14 തെളിവുകളാണ് പ്രോസിക്യൂഷന്‍ ഹാജരാക്കിയത്. പ്രധാന സാക്ഷികള്‍ ഉള്‍പ്പെടെ കേസിന്റെ വിചാരണ ഘട്ടത്തില്‍ കൂറുമാറിയിരുന്നു. എന്നാല്‍ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അബ്ദുള്‍ മജീദ് ലത്തീഫി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

പോക്സോ നിയമത്തിലെ 5 എഫ്, 5 എല്‍, 5 എം എന്നീ വകുപ്പുകള്‍ പ്രകാരമാണ് അബ്ദുള്‍ മജീദിനെ കോടതി ശിക്ഷിച്ചത്. വിചാരണയ്ക്കിടെ 14 തെളിവുകളാണ് അന്വേഷണ സംഘം ഹാജരാക്കിയത്. ഇത് പരിഗണിച്ച കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. വിചാരണയ്ക്കിടെ 15 സാക്ഷികളെയാണ് വിസ്തരിച്ചത്.


 

 

 

  comment

  LATEST NEWS


  ചരിത്രനിമിഷം....ദ്രൗപദി മുര്‍മുവില്‍ നിന്നും നിറചിരിയോടെ ദേശീയപുരസ്കാരം ഏറ്റുവാങ്ങി നഞ്ചിയമ്മ; ആദരപൂര്‍വ്വം ഏഴുന്നേറ്റ് സദസ്സ്.....


  കര്‍ശന നടപടിയെടുക്കാതത് പിണറായിയുടെ തന്ത്രം; ശ്രമിക്കുന്നത് പിഎഫ്‌ഐ അണികളെ സിപിഎമ്മിലെത്തിക്കാനെന്ന് കെ. സുരേന്ദ്രന്‍


  ജനഗണമന, വന്ദേമാതരം, കാശ്മീരില്ലാത്ത ഭൂപടം........ദേശീയ മാനബിന്ദുക്കളെ അവഹേളിക്കുന്ന തരൂര്‍


  ഗവര്‍ണറുടെ വാദം പൊളിച്ച തോമസ് ഐസക്കിനെ ചുരുട്ടിക്കെട്ടി സാമ്പത്തികവിദഗ്ധന്‍ ജോസ് സെബാസ്റ്റ്യന്‍; 'ഐസക്ക് സ്ഥിതിവിവരക്കണക്കുകള്‍ വളച്ചൊടിക്കുന്നു '


  പിഎഫ്‌ഐ ജൂതന്മാരെയും ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ; ആസൂത്രണം ചെയ്തത് അന്‍സാര്‍-ഉല്‍-ഖിലാഫാ കേരള ബന്ധം


  അധ്വാനിക്കാതെ അധികാരം ആസ്വദിക്കാമെന്ന മോഹം അപകടകരം; രാഹുല്‍ ഫ്യൂഡല്‍ പ്രഭുവിനെപ്പോലെയാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.