×
login
നിര്‍ബന്ധിച്ച് മകളെ മദ്യം കുടിപ്പിച്ചു; പിതാവ് അറസ്റ്റില്‍, ബോധരഹിതയായ12കാരിയെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പോലീസും നാട്ടുകാരും ചേര്‍ന്നാണ് പെണ്‍കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിന് പിന്നാലെയാണ് പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തത്.

രാജപുരം: 12 കാരിയായ മകളെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചെന്ന കേസില്‍ പിതാവ് അറസ്റ്റില്‍. രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പരാതി ലഭിച്ചതിന് പിന്നാലെ പിതാവിനെ ഇന്നലെ ഉച്ചയോടെ രാജപുരം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ബുധനാഴ്ച രാത്രിയാണ് പെണ്‍കുട്ടിയെ പിതാവ് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചതെന്നാണ് പരാതി.

പെണ്‍കുട്ടി ബോധം കെട്ടതോടെ സംഭവം ശ്രദ്ധയില്‍ പെട്ട മാതാവ് ബഹളം വെക്കുകയും നാട്ടുകാര്‍ ഓടിക്കൂടുകയും പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. പോലീസും നാട്ടുകാരും ചേര്‍ന്നാണ് പെണ്‍കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിന് പിന്നാലെയാണ് പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തത്.  

ഇയാള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75, 77 പ്രകാരമാണ് കേസെടുത്തതെന്ന് രാജപുരം സിഐ വി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

    comment

    LATEST NEWS


    കോടിയേരിയെ ജീവനോടെ ആശുപത്രിയില്‍ പോയി കാണണമെന്ന് ഏറെ മോഹിച്ചു; അത് നടക്കാതെ പോയതിന്‍റെ വേദന പങ്കുവെച്ച് സുരേഷ് ഗോപി


    ദേശീയ ഗെയിംസില്‍ നയനയുടെ ഗോള്‍ഡന്‍ ജമ്പ്; കേരളത്തിന് വീണ്ടും സ്വര്‍ണം; തുഴച്ചിലില്‍ ഒരു സ്വര്‍ണം കൂടി


    പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്തി ഇഡി വിശദമായി പരിശോധിക്കും; ഹര്‍ത്താല്‍ അക്രമം എന്‍ഐഎ അന്വേഷിക്കും; ദല്‍ഹിയിലെ മൂന്ന് ഓഫീസുകള്‍ കൂടി പൂട്ടി


    തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കും; ഉത്സവ സീസണുകളിലെ വിമാന ടിക്കറ്റ് നിരക്ക് കുറക്കുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും : വി മുരളീധരന്‍


    സമൂഹത്തെ ഒരുമിപ്പിക്കുകയെന്നതാണ് ആഘോഷങ്ങളുടെ പ്രസക്തി: വി. മുരളീധരന്‍


    കാനഡയില്‍ ശ്രീ ഭഗവദ് ഗീത് പാര്‍ക്ക് തകര്‍ത്തു; ഇന്ത്യക്ക്രാ‍ര്‍ക്കെതിരെ കാനഡയില്‍ അക്രമം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കരുതിയിരിക്കാന്‍ ഉപദേശം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.