×
login
കൊറോണ മഹാമാരി; പ്രാര്‍ഥനയില്‍ ഹിന്ദു സമൂഹം; ആഘോഷങ്ങളില്ലാതെ നാളെ വിഷു

കാര്‍ഷിക സംസ്‌കാരത്തിന്റെ ഉത്സവം കൂടിയാണ് വിഷു. കണിവെള്ളരിയും കണിക്കലങ്ങളും പുത്തനുടുപ്പും മുതല്‍ കണ്ണഞ്ചിപ്പിക്കുന്ന ആകാശത്ത് വര്‍ണ്ണ വിസ്മയങ്ങള്‍ തീര്‍ക്കുന്ന പടക്കങ്ങളുടെ വരെ വന്‍ കച്ചവടം കൂടിയാണ് വിഷുകാല വിപണിയില്‍ നടക്കാറ്.

കാസര്‍കോട്: ഹിന്ദു സമൂഹത്തെ സംബന്ധിച്ചിടത്തോളം പുതുവര്‍ഷപ്പിറവിയായ മേടമാസത്തിലെ വിഷു ഏറ്റവും വലിയൊരു ആഘോഷ ദിനമാണ്. ലോകം മുഴുവന്‍ കൊറോണ മാഹാമാരിയുടെ പിടിയിലമര്‍ന്നതോടെ വിഷുആഘോഷങ്ങള്‍ മാറ്റിവെച്ച് സമൂഹനന്മയ്ക്കായി പ്രാര്‍ത്ഥിക്കുകയാണ് ഹിന്ദുസമൂഹം. കാര്‍ഷിക സംസ്‌കാരത്തിന്റെ ഉത്സവം കൂടിയാണ് വിഷു. കണിവെള്ളരിയും കണിക്കലങ്ങളും പുത്തനുടുപ്പും മുതല്‍ കണ്ണഞ്ചിപ്പിക്കുന്ന ആകാശത്ത് വര്‍ണ്ണ വിസ്മയങ്ങള്‍ തീര്‍ക്കുന്ന പടക്കങ്ങളുടെ വരെ വന്‍ കച്ചവടം കൂടിയാണ് വിഷുകാല വിപണിയില്‍ നടക്കാറ്. വിളവെടുക്കാറായ പച്ചക്കറികള്‍ എന്തുചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ് കര്‍ഷകര്‍. 

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇത്തവണത്തെ വിഷു വിപണി നഷ്ടമായ മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയില്‍. പല വീടുകളിലും വിഷുവിപണി ലക്ഷ്യമാക്കി തയാറാക്കിയ മണ്‍പാത്രങ്ങള്‍ കെട്ടിക്കിടക്കുകയാണ്. കാസര്‍കോട് ഒരു ലക്ഷത്തോളം കണിക്കലങ്ങള്‍ ഇത്തവണ വിഷുവിപണി പ്രതീക്ഷിച്ചു നിര്‍മിച്ചതായാണു കണക്ക്. ഇതില്‍ ഏറ്റവും കൂടുതല്‍ കലങ്ങള്‍ കെട്ടിക്കിടക്കുന്നതു മടിക്കൈ എരിക്കുളത്താണ്. കൂടാതെ പൈക്ക, പെരിയ, കീക്കാനം, ബേളന്തടുക്കം തുടങ്ങിയ സ്ഥലങ്ങളിലും മണ്‍പാത്രങ്ങള്‍ സ്റ്റോക്കുണ്ട്.


കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍, മാവുങ്കാല്‍, പാലക്കുന്ന്, ഉദുമ, കാസര്‍കോട്, പൊയിനാച്ചി തുടങ്ങി ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലാണു കണിക്കല വിപണി. കൂടാതെ തലച്ചുമടായി കിലോമീറ്ററുകള്‍ നടന്നു വീടുകളിലെത്തിച്ചും കണിക്കലങ്ങള്‍ വില്‍പന നടത്തുന്നു. ഇവ രണ്ടും സാധ്യമല്ലാതായതോടെ കടക്കെണിയിലാണു തൊഴിലാളികള്‍. 

വിഷുവിപണിയില്ലാതായതോടെ പ്രതിസന്ധിയിലായ മണ്‍പാത്ര നിര്‍മാണ തൊഴിലാളികളില്‍ നിന്നു പാത്രങ്ങള്‍ കേരള കളിമണ്‍പാത്ര നിര്‍മാണ വിപണനക്ഷേമ വികസന കോര്‍പറേഷനിലൂടെ സംഭരിക്കണമെന്നും തൊഴിലാളികള്‍ക്ക് അസംസ്‌കൃത സാധനങ്ങള്‍ ശേഖരിക്കാന്‍ കോര്‍പറേഷന്‍ മുഖേന ധനസഹായം നല്‍കണമെന്നുമുള്ള ആവശ്യവും ശക്തമായിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിന്റ ഭാഗമായി എന്തും സഹിച്ചും മഹാമാരിയെ ഒറ്റക്കെട്ടായി ചെറുക്കുമെന്ന ദൃഡനിശ്ചയത്തിലാണ് ഹിന്ദുസമൂഹം. ഭക്തര്‍ക്ക് പ്രവേശനമില്ലെങ്കിലും ആഘോഷപ്പൊലിമകളില്ലാതെ ആചാരാനുഷ്ഠാനങ്ങളില്‍ മാത്രമായി വിഷുകണി ദര്‍ശനവും വിഷുസദ്യയുമൊരുക്കി മേടപ്പുലരിയെ വരവേല്‍ക്കാനായി ക്ഷേത്രങ്ങളൊരുങ്ങി കഴിഞ്ഞു. ലഭ്യമായ പ്രാദേശിക വിഭവങ്ങള്‍ കൊണ്ട് ഹൈന്ദവ ഭവനങ്ങളും വിഷുപ്പുലരിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്.

  comment

  LATEST NEWS


  ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്‌വ്യവസ്ഥയില്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്


  ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ സന്ദര്‍ശനം മെയ് 24ന്


  ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


  ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


  കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്


  മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.