login
വീടിന്റെ തറ തകര്‍ത്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി; നിര്‍മ്മാണം തടസ്സപ്പെടുത്താന്‍ സിപിഎം ശ്രമിച്ചാൽ സംരക്ഷണം നൽകും

സ്വന്തം വീടെന്ന വി.എം. റാസിഖിന്റെ സ്വപ്‌നമാണ് ഡിവൈഎഫ്‌ഐക്കാര്‍ തകര്‍ത്തത്. ഭീഷണിപ്പെടുത്തിയാണ് സിപിഎം പാര്‍ട്ടി ഫണ്ട് പിരിക്കുന്നതെന്ന് ഈ സംഭവത്തോടെ കൂടുതല്‍ വ്യക്തമായി.

കാഞ്ഞങ്ങാട്: തെരഞ്ഞെടുപ്പ് പിരിവ് നല്‍കാന്‍ വൈകിയതില്‍ പ്രതിഷേധിച്ച് നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ തറ തകര്‍ത്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്നും നിര്‍മ്മാണം തടസ്സപ്പെടുത്താന്‍ സിപിഎമ്മിന്റെ ഭാഗത്തുനിന്നും ശ്രമമുണ്ടായാല്‍ സംരക്ഷണമൊരുക്കാന്‍ ബിജെപി തയ്യാറാകുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു. സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  

സ്വന്തം വീടെന്ന വി.എം. റാസിഖിന്റെ സ്വപ്‌നമാണ് ഡിവൈഎഫ്‌ഐക്കാര്‍ തകര്‍ത്തത്. ഭീഷണിപ്പെടുത്തിയാണ് സിപിഎം പാര്‍ട്ടി ഫണ്ട് പിരിക്കുന്നതെന്ന് ഈ സംഭവത്തോടെ കൂടുതല്‍ വ്യക്തമായി. പഞ്ചായത്തിന്റെ അനുമതിയോടെ നിര്‍മ്മാണമാരംഭിച്ച വീടിന്റെ തറ തകര്‍ത്തതിനെ ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധ്യമല്ല. ഇക്കാര്യത്തില്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്റ പ്രതികരണം അറിയാന്‍ താല്‍പ്പര്യമുണ്ട്. സിപിഎമ്മും എല്‍ഡിഎഫും നിലപാട് വ്യക്തമാക്കണമെന്നും ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് ആവശ്യപ്പെട്ടു.  

ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ധനഞ്ജയന്‍ മധൂര്‍, ബിജെപി നേതാക്കളായ മധു, പ്രസാദ്, വിനീത്, രവീന്ദ്രന്‍, പ്രദീപ് കുമാര്‍ എന്നിവരും അഡ്വ.കെ. ശ്രീകാന്തിനൊപ്പമുണ്ടായിരുന്നു. കാഞ്ഞങ്ങാട് ഇട്ടമ്മല്‍ ചാലിയാന്‍നായിലെ വി.എം. റാസിഖിന്റെ വീടിന്റെ തറയാണു പൊളിച്ചത്. സംഭവം വിവാദമായതോടെ പിന്നീട് പാര്‍ട്ടി പ്രവര്‍ത്തകരെത്തി കൊടി അഴിച്ചുമാറ്റി. എന്നാല്‍ വയലില്‍ വീട് നിര്‍മിക്കുന്നതിനെതിരെ പഞ്ചായത്തില്‍ പരാതി കിട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സംഭവമെന്നാണ് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ.സബീഷ് പ്രതികരിച്ചത്. പൊളിച്ചു കൊടി നാട്ടിയ പ്രവര്‍ത്തി പാര്‍ട്ടി അംഗീകരിക്കുന്നില്ലെന്നും സബീഷ് പറഞ്ഞു.

അതേസമയം പഞ്ചായത്തിന്റെ അനുമതി വാങ്ങിയ ശേഷമാണ് വീടുപണി തുടങ്ങിയതെന്നു റാസിഖ് പറയുന്നു. ഇതിന്റെ പകര്‍പ്പ് ഉള്‍പ്പെടെയാണു പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. വില്ലേജ് ഓഫിസര്‍ അടക്കം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഇതിന്റെ പകര്‍പ്പ്  റാസിഖ് ഹൊസ്ദുര്‍ഗ് പോലീസിനും കൈമാറിയിട്ടുണ്ട്.

ഇതിനിടെ തെരഞ്ഞെടുപ്പ് അടുത്തതോടെ പാര്‍ട്ടി ഫണ്ടിലേക്കു സംഭാവന വേണമെന്നു നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാമെന്നു റാസിഖ് ഉറപ്പ് നല്‍കിയിരുന്നതായി പറയുന്നു. ഇതു വൈകിയതോടെയാണ് പ്രവര്‍ത്തകര്‍ പ്രകോപിതരായത്.

  comment

  LATEST NEWS


  നെല്‍ക്കര്‍ഷകരെ വഞ്ചിച്ച് സര്‍ക്കാര്‍; താങ്ങുവില വര്‍ധിപ്പിച്ചത് നടപ്പാക്കിയില്ല; നെല്ലിന്റെ സംഭരണവില വിതരണവും വൈകുന്നു


  'ശ്വാസംമുട്ടി' കാസര്‍കോട്; തുടര്‍ച്ചയായി രണ്ടാം ദിവസവും ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം


  തിക്രി കൂട്ടമാനഭംഗക്കേസ്: ഇടനിലക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു


  മാടമ്പ്, എന്റെ ഗുരുനാഥന്‍; ചലച്ചിത്ര സംവിധായകന്‍ ജയരാജ്


  മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്


  വഞ്ചനകള്‍ മൂടിവച്ച് സിപിഎമ്മിന്റെ വാഴ്ത്തലുകള്‍


  സിവില്‍ സപ്ലൈസിന്റെ അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ 596.7 ടണ്‍ കടല പഴകി നശിച്ചു


  പാലസ്തീന്‍ 'തീവ്രവാദി' ആക്രമണത്തില്‍ മരിച്ച സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി; പോസ്റ്റ് പിന്‍വലിക്കാതിരിക്കട്ടെയെന്ന് സോഷ്യല്‍ മീഡിയ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.