×
login
നഗര പ്രദേശങ്ങളും പകര്‍ച്ചവ്യാധി ഭീഷണിയില്‍; കൂടുതല്‍ ജാഗ്രത വേണം

കൊറോണ രോഗ ഭീതി നിലനില്‍ക്കെ തന്നെ ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ വ്യാപകമായി ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കാസര്‍കോട്: കൊറോണ രോഗ ഭീതി നിലനില്‍ക്കെ തന്നെ ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ വ്യാപകമായി ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നഗര പ്രദേശങ്ങളില്‍ കൊതുക് ജന്യ രോഗ സാധ്യതാ മനസ്സിലാക്കുന്നതിനായി ജില്ല വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് കാസര്‍കോട്, കാഞ്ഞങ്ങാട് നഗരങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഡെങ്കിപനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകളുടെയും, മലമ്പനിക്ക് കാരണമാകുന്ന അനോഫിലസ് കൊതുകുകളുടെയും ഉറവിടങ്ങള്‍ വ്യാപകമായി കണ്ടെത്തി. ഇത് നഗര പ്രദേശങ്ങളില്‍ പകര്‍ച്ച വ്യാധികള്‍ പിടിപെടാനുള്ള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുകയാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. 

കാസര്‍കോട്, കാഞ്ഞങ്ങാട് നഗരങ്ങളിലെ സ്വകാര്യ ആശുപത്രികള്‍, ലോഡ്ജുകള്‍ മല്‍സ്യമാര്‍ക്കറ്റുകള്‍, വിവിധ സ്ഥാപനങ്ങള്‍, നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലാണ് ജില്ല വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ പ്രത്യേക സംഘം പരിശോധന നടത്തിയത്. ആശുപത്രികള്‍, മത്സ്യമാര്‍ക്കറ്റുകള്‍ തുടങ്ങീ ജനങ്ങള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളില്‍ രോഗകാരികളായ കൊതുകുകളെ കണ്ടെത്തിയത് വളരെ ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് നോക്കിക്കാണുന്നതെന്ന് അഡീഷ്ണല്‍ ജില്ലാ സര്‍വ്വലെന്‍സ് ഓഫീസര്‍ ടി.ആമിന അറിയിച്ചു. 

മൂടി വെയ്ക്കാത്ത ജലസംഭരണികള്‍ അടിയന്തിരമായി കൊതുക് വലയിട്ട് മൂടാന്‍ നിര്‍ദ്ദേശം നല്‍കി. കൊതുക് വളരുന്ന എല്ലാ സാഹചര്യങ്ങളും നീക്കാന്‍ ചെയ്യാന്‍ സ്ഥാപന ഉടമകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയതായും അഡീഷണല്‍ ജില്ലാ സര്‍വ്വലെന്‍സ് ഓഫീസര്‍ പറഞ്ഞു.

  comment

  LATEST NEWS


  ഭിന്നശേഷിക്കാരുടെ സ്ഥാനക്കയറ്റ സംവരണം; അനന്തമായി നീട്ടരുതെന്ന് കേരളത്തോട് സുപ്രീംകോടതി; നിയമന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം


  ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്‌വ്യവസ്ഥയില്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്


  ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ സന്ദര്‍ശനം മെയ് 24ന്


  ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


  ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


  കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.